Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ടി20യില്‍ ഇവര്‍ക്ക് നെഞ്ചിടിപ്പ്! ക്ലിക്കായില്ലെങ്കില്‍ പണിയാവും, മൂന്ന് പേര്‍

sanju

ഈ വര്‍ഷത്തെ ആദ്യ ക്രിക്കറ്റ് പരമ്പരയില്‍ വിജയക്കൊടി നാട്ടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ശ്രീലങ്കയുമായിട്ടാണ് ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകളില്‍ ഏറ്റുമുട്ടുന്നത്. മൂന്നു ടി20കളുടെ പരമ്പരയ്ക്കു ചൊവ്വാഴ്ച തുടക്കമാവുകയാണ്. പിന്നാലെ ഏകദിന പരമ്പരയും നടക്കും.

രോഹിത് ശര്‍മയടക്കമുള്ള പല സീനിയര്‍ താരങ്ങളുമില്ലാതെ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിലാണ് ഇന്ത്യന്‍ ടീം ബലപരീക്ഷണത്തിനു ഇറങ്ങുന്നത്. അവസാനമായി കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയെ തകര്‍ത്തുവിടാന്‍ ലങ്കയ്ക്കായിരുന്നു.

നടക്കാനിരിക്കുന്ന ടി20 പരമ്പര ഇന്ത്യയുടെ ചില കളിക്കാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. പരമ്പരയില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന സമ്മര്‍ദ്ദത്തോടെയായിരിക്കും ഇവര്‍ ഇറങ്ങുക. ഫ്‌ളോപ്പായാല്‍ ഒരുക്ഷെ ടി20 ടീമിലെ സ്ഥാനം പോലും ഭീഷണിയിലായേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടെലിനെ സംബന്ധിച്ച് ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി പല മികച്ച പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഇതുവരെ 37 ടി20കളില്‍ കളിച്ചിട്ടുള്ള അക്ഷര്‍ 7.48 ഇക്കോണമി റേറ്റില്‍ 34 വിക്കറ്റുകളെടുത്തിട്ടുണ്ട്. കൂടാതെ ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും സാധിച്ചു.

പക്ഷെ കഴിഞ്ഞ ടി20 ലോകകപ്പില്‍ അക്ഷര്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു. ബൗളിങിലോ, ബാറ്റിങിലോ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. അഞ്ചു മല്‍സരങ്ങളില്‍ കളിച്ച താരം 8.62 ഇക്കോണമി റേറ്റില്‍ നേടിയത് മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. ബാറ്റിങില്‍ സ്‌കോര്‍ ചെയ്തതാവട്ടെ ഒമ്പതു റണ്‍സ് മാത്രം.

Also Read: 100ല്‍ കുറവ് ബോള്‍, സെഞ്ച്വറിക്ക് ഇത്രയും മതി! കൂടുതല്‍ തവണ നേടിയതാര്? അറിയാം

അതുകൊണ്ടു തന്നെ ശ്രീലങ്കയ്‌ക്കെതിരേ അക്ഷറിനു ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് പ്രധാനമാണ്. ഇതിലും ഫ്‌ളോപ്പാവുകയാണെങ്കില്‍ ടി20 ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും.

കാരണം വാഷിങ്ടണ്‍ സുന്ദറിനെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാര്‍ സ്ഥാനത്തിനായി രംഗത്തുണ്ട്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ വാഷിങ്ടണ്‍ തിളങ്ങിയിരുന്നു.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഡെത്ത് ബൗളര്‍ സ്‌പെഷ്യലിസ്റ്റെന്ന വിശേഷണവുമായി 2021 അവസാനത്തോടെ ഇന്ത്യന്‍ ടീമിലേക്കു വന്നയാളാണ് ഹര്‍ഷല്‍ പട്ടേല്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡെത്ത് ഓവറുകളില്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കുകയായിരുന്നു.

പക്ഷെ ഇന്ത്യന്‍ ജഴ്‌സിയിലേക്കു വന്നപ്പോള്‍ ഹര്‍ഷലിനു ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. വിക്കറ്റുകളെടുക്കാന്‍ മാത്രമല്ല ഡെത്ത് ഓവറുകളില്‍ അദ്ദേഹം നന്നായി തല്ലു വാങ്ങിക്കുകയും ചെയ്തു.

ടി20യില്‍ 27 മല്‍സരങ്ങളില്‍ നിന്നും ഇന്ത്യക്കായി 24 വിക്കറ്റുകളെടുത്തെങ്കിലും 9.13 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്. തന്റെ മികവ് പുറത്തെടുക്കാന്‍ ഹര്‍ഷലിനു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയായിരിക്കും ലങ്കയുമായുള്ള പരമ്പര.

IND vs SL: ഒരു അവസരം നല്‍കൂ, ഞാന്‍ തകര്‍ക്കും! ഹാര്‍ദിക്കില്‍ പ്രതീക്ഷയോടെ യുവ പേസര്‍

ഇതിലും ക്ലിക്കായില്ലെങ്കില്‍ അതു അദ്ദേഹത്തിനു ടീമില്‍ നിന്നും പുറത്തേക്കു വഴി തുറന്നേക്കും. കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഏഴു ടി20കളിലാണ് ഹര്‍ഷല്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 10.43 ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് നാലു വിക്കറ്റുകള്‍ മാത്രം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടുന്ന സഞ്ജു സാംസണിനും ശ്രീലങ്കയ്‌ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് പ്രധാനമാണ്. ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം.

ഇതുവരെ 138 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ സഞ്ജു 135.72 സ്‌ട്രൈക്ക് റേറ്റോടെ 3526 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിലേക്കു വന്നാല്‍ സഞ്ജു ഇതുവരെ കളിച്ചത് 16 ടി20കളാണ്. ഇതില്‍ നിന്നും 135.15 സ്‌ട്രൈക്ക് റേറ്റോടെ 296 റണ്‍സുമെടുത്തു.

കഴിഞ്ഞ വര്‍ഷം സഞ്ജുവിനെ സംബന്ധിച്ച് മികച്ചതായിരുന്നു. ഏകദിനത്തില്‍ 10 മല്‍സരങ്ങളില്‍ നിന്നും 284 റണ്‍സ് താരം നേടിയിരുന്നു. ടി20യില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 158.40 സ്‌ട്രൈക്ക് റേറ്റോടെ 179 റണ്‍സും നേടി.

പക്ഷെ ടീമില്‍ സഥാനം നിലനിര്‍ത്താന്‍ ഈ പ്രകടനം കൊണ്ട് സഞ്ജുവിനു കഴിയില്ല. ടീമിലെ സ്ഥിരം സാന്നിധ്യമാവണമെങ്കില്‍ ലങ്കയ്‌ക്കെതിരേ ചില മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിച്ചേ തീരൂ.

Story first published: Monday, January 2, 2023, 17:51 [IST]
Other articles published on Jan 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+