വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

100ല്‍ കുറവ് ബോള്‍, സെഞ്ച്വറിക്ക് ഇത്രയും മതി! കൂടുതല്‍ തവണ നേടിയതാര്? അറിയാം

എട്ടു കളിക്കാരെ അറിയാം

sehwag

വൈറ്റ് ബോള്‍ ക്രിക്കറ്റിനെപ്പോലെ ആരാധകപിന്തുണയുള്ള ഫോര്‍മാറ്റല്ല ടെസ്റ്റ്. ദെര്‍ഘ്യം തന്നെയാവാം ഇതിന്റെ പ്രധാന കാരണം. പക്ഷെ ക്രിക്കറ്റര്‍മാര്‍ ഏറ്റവും വെല്ലുവിളിയായി കാണുന്നത് റെഡ് ബോള്‍ ക്രിക്കറ്റ് തന്നെയാണ്. പലരും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

Also Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നുAlso Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു

ഒരു ബാറ്ററെ സംബന്ധിച്ച് ടെസ്റ്റില്‍ 100 ബോളുകളില്‍ താഴെ നേരിട്ട് സെഞ്ച്വറി നേടുകയെന്നത് കടുപ്പമേറിയ കാര്യമാണ്. പക്ഷെ റെഡ് ബോള്‍ ക്രിക്കറ്റിലും വെടിക്കെട്ട് സെഞ്ച്വറി നേടിയ താരങ്ങളുണ്ട്. 100 ബോളുകളില്‍ താഴെ കളിച്ച് ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ചിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

റോസ് ടെയ്‌ലര്‍ (രണ്ട്)

റോസ് ടെയ്‌ലര്‍ (രണ്ട്)

ന്യൂസിലാഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന റോസ് ടെയ്‌ലര്‍ രണ്ടു തവണ 100 താഴെ ബോളുകളില്‍ നിന്നും സെഞ്ച്വറികളടിച്ചിട്ടുണ്ട്. കിവികള്‍ക്കായി നാട്ടിലും വിദേശത്തും പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുളള താരമാണ് അദ്ദേഹം.

19 ടെസ്റ്റ് സെഞ്ച്വറികള്‍ ടെയ്‌ലറുടെ പേരിലുണ്ട്. കൂടുതല്‍ സെഞ്ച്വറികളുളള കിവീസ് താരവും അദ്ദേഹമാണ്. 2010ല്‍ ഓസ്‌ട്രേലിയക്കും 2012ല്‍ ഇന്ത്യക്കുമെതിരേയാണ് ടെയ്‌ലര്‍ 100 താഴ ബോളുകളില്‍ സെഞ്ച്വറിയടിച്ചത്.

ഇയാന്‍ ബോത്തം (മൂന്ന്)

ഇയാന്‍ ബോത്തം (മൂന്ന്)

ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസവും ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ഇയാന്‍ ബോത്തം മൂന്നു തവണ 100ല്‍ താഴെ ബോളുകളില്‍ സെഞ്ച്വറിയടിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 14 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

മധ്യനിര ബാറ്ററായിരുന്ന ബോതം 5000ത്തിന് മുകളില്‍ റണ്‍സുമടിച്ചിട്ടുണ്ട്. കൂടാതെ ബൗങിങിലും കസറിയ അദ്ദേഹം 350ന് മുകളില്‍ വിക്കറ്റുകളും ഇംഗ്ലണ്ടിനായി വീഴ്ത്തിയിരുന്നു.

Also Read: IND vs AUS: ടെസ്റ്റില്‍ റിഷഭിനു പകരമാര്? ഇന്ത്യക്കു നെഞ്ചിടിപ്പ്, ഓസീസിന് ആശ്വാസം

അഫ്രീഡി (മൂന്ന്)

അഫ്രീഡി (മൂന്ന്)

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും നായകനുമായ ഷാഹിദ് അഫ്രീഡിയും മൂന്നു തവണ 100ല്‍ താഴെ ബോളുകളില്‍ ടെസ്റ്റ് സെഞ്ച്വറിയടിച്ചിട്ടുണ്ട്. ബൂം ബൂം എന്നറിയപ്പെട്ടിരുന്ന അദ്ദേഹം വെടിക്കെട്ട് ബാറ്റിങിലൂടെയാണ് ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയത്. അഞ്ചു ടെസ്റ്റ് സെഞ്ച്വറികളാണ് അഫ്രീഡി ടെസ്റ്റില്‍ കുറിച്ചത്. ഇതില്‍ മൂന്നും 100ല്‍ താഴെ ബോളുകളിലായിരുന്നു.

വാര്‍ണര്‍, ഗെയ്ല്‍, മക്കെല്ലം (നാല്)

വാര്‍ണര്‍, ഗെയ്ല്‍, മക്കെല്ലം (നാല്)

നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍, ന്യൂസിലാന്‍ഡിന്റെ ഇതിഹാസ ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ നാലു തവണ വീതം 100ല്‍ താഴെ ബോളുകളില്‍ സെഞ്ച്വറികളടിച്ചു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് വാര്‍ണര്‍. അടുത്തിടെ തന്റെ 100ാം ടെസ്റ്റില്‍ അദ്ദേഹം ഡബിള്‍ സെഞ്ച്വറിയടിച്ചിരുന്നു. അതേസമയം, യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന ഗെയ്ല്‍ ടെസ്റ്റില്‍ 15 സെഞ്ച്വറികളാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 333 റണ്‍സാണ്.

Also Read: ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല

ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ മക്കെല്ലം ഒരു സമയത്തു ലോകത്തിലെ ഏറ്റവും വിനാശകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു. 12 ടെസ്റ്റ് സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ നാലെണ്ണത്തില്‍ മക്കെല്ലം മൂന്നക്കം കടന്നത് 100ല്‍ താഴെ ബോളുകളിലാണ്.

ആദം ഗില്‍ക്രിസ്റ്റ് (ആറ്)

ആദം ഗില്‍ക്രിസ്റ്റ് (ആറ്)

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ് ആറു തവണ 100ല്‍ താഴെ ബോളുകളില്‍ ടെസ്റ്റ് സെഞ്ച്വ്വറി നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയ കളിക്കാരനാണ് ഗില്ലി.

ടെസ്റ്റില്‍ 82 ശരാശരിയില്‍ 17 സെഞ്ച്വറികളായിരുന്നു അദ്ദേഹം നേടിയത്. ഇതില്‍ ആറും 100ല്‍ താഴെ ബോളുകളിലായിരുന്നു. 100ല്‍ കുറവ് ബോളുകളില്‍ ഏറ്റവുധികം സെഞ്ച്വറികളടിച്ച ലോകത്തിലെ രണ്ടാമത്തെ താരവും ഗില്‍ക്രിസ്റ്റ് തന്നെയാണ്.

വീരേന്ദര്‍ സെവാഗ് (ഏഴ്)

വീരേന്ദര്‍ സെവാഗ് (ഏഴ്)

100ല്‍ താഴെ ബോളുകളില്‍ നിന്നും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികൡച്ച താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു അവകാശപ്പെട്ടതാണ്. ഏഴു തവയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇനിയാര്‍ക്കെങ്കിലും സെവാഗിന്റെ ഈ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കുമോയെന്ന കാര്യം പോലും സംശയമാണ്.

ടെസ്റ്റില്‍ 23 സെഞ്ച്വറികളാണ് വീരുവിന്റെ സമ്പാദ്യം. രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളും നേടി. നിലവില്‍ ഏറ്റവുമധികം ട്രിപ്പിള്‍ സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരവും അദ്ദേഹം തന്നെയാണ്.

Story first published: Saturday, December 31, 2022, 10:22 [IST]
Other articles published on Dec 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X