For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല

അഞ്ചു താരങ്ങളെ അറിയാം

prithvi

ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനേറ്റ പ്രഹരത്തിനു ആദ്യം ചൂടറിഞ്ഞത് ചേതന്‍ ശര്‍മയുടെ കീഴിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ്. ഇവരെ പിരിച്ചുവിട്ടായിരുന്നു ബിസിസിഐ തങ്ങളുടെ രോഷം തീര്‍ത്തത്. അതിനു ശേഷം പുതിയ സെലക്ഷന്‍ കമ്മിറ്റിക്കായി അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഇനിയും അനുയോജ്യരായവരെ തിരഞ്ഞെടുക്കാനായിട്ടില്ല.

പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്കും ചേതന്‍ ശര്‍മ അപേക്ഷ നല്‍കിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. നേരത്തേ അദ്ദേഹം മുഖ്യ സെലക്ടറായിരുന്നപ്പോള്‍ ചില താരങ്ങളുടെ കഷ്ടകാലമായിരുന്നു. ടീമില്‍ ഇടം നല്‍കാതെ ഇവരെ നിരന്തരം തഴഞ്ഞുകൊണ്ടിരുന്നു. ശര്‍മ തന്നെ വീണ്ടും സെലക്ടറാവുകയാണെങ്കില്‍ ചില കളിക്കാരുടെ കരിയര്‍ തന്നെ ഒരുപക്ഷെ അവസാനിച്ചേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

വലിയ പ്രതീക്ഷകളോടെ ഇന്ത്യന്‍ ടീമിലേക്കു വന്ന താരമായിരുന്നു ഇടംകൈയന്‍ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍. 2021ന്റെ അവസാനവും ഈ വര്‍ഷത്തിന്റെ തുടക്കത്തിലുമായി ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ക്കെിരായ പരമ്പരകളില്‍ കളിക്കുകയും ചെയ്തു. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു വെങ്കിയെ ദേശീയ ടീമിലെത്തിച്ചത്.

രണ്ടു ഏകദിനങ്ങളില്‍ നിന്നും 24 റണ്‍സും ഏഴു ടി20 ഇന്നിങ്‌സുകളില്‍ നിന്നും 133 റണ്‍സും താരം ഇന്ത്യക്കായി നേടുകയും ചെയ്തു. ടി20യില്‍ 33.25 ശരാശരിയിലും 162 പ്ലസ് സ്‌ട്രൈക്ക് റേറ്റും വെങ്കടേഷ് അയ്യര്‍ക്കുണ്ട്. പക്ഷെ പിന്നീട് സെലക്ഷന്‍ കമ്മിറ്റി താരത്തെ തഴഞ്ഞുകൊണ്ടിരുന്നു.

തന്റെ കഴിവ് തെളിയിക്കാന്‍ വെങ്കടേഷിനു പിന്നീട് അവസം ലഭിച്ചില്ല. ചേതന്‍ ശര്‍മ വീണ്ടും വന്നാല്‍ ഇതു തുടരാനാണ് സാധ്യത.

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ പെട്ടെന്നു താരപദവി നേടിയെടുത്തയാളാണ് ഇടംകൈയന്‍ പേസര്‍ ടി നടരാജന്‍. പക്ഷെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിനു അവസരം നല്‍കിയതേയില്ല. 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു നടരാജന്റെ അരങ്ങേറ്റം.

അതിനു ശേഷം നാട്ടില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും അദ്ദേഹം കളിച്ചു. ഒരു ടെസ്റ്റ്, രണ്ട് ഏകദിനം, നാലു ടി20 എന്നിവയിലായി 3, 3, 7 എന്നിങ്ങനെ വിക്കറ്റുകളാണ് നടരാജന്‍ വീഴ്ത്തിയത്. പക്ഷെ 2021 മാര്‍ച്ചിനു ശേഷം അദ്ദേഹത്തിനു ഇന്ത്യക്കായി കളിക്കാന്‍ ഒരു അവസരം പോലും ലഭിച്ചിട്ടില്ല.

Also Read: ടി20യില്‍ കോലിയെയും രാഹുലിനെയും കളിപ്പിക്കണോ? വഴി ഉപദേശിച്ച് ഗംഭീര്‍

പൃഥ്വി ഷാ

പൃഥ്വി ഷാ

ചേതന്‍ ശര്‍മ സെലക്ടറായ ശേഷമുള്ള ഏറ്റവും നിര്‍ഭാഗ്യവാനായ മറ്റൊരു താരമാണ് വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും താരം നിരന്തരം തഴയപ്പെട്ടു കൊണ്ടിരുന്നു.

ഇന്ത്യക്കു വേണ്ടി അഞ്ചു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യുമാണ് പൃഥ്വി ഇതുവരെ കളിച്ചത്. ടെസ്റ്റില്‍ 339ഉം ഏകദിനത്തില്‍ 189ഉം റണ്‍സ് നേടുകയും ചെയ്തു. കളിച്ച ഏക ടി30യില്‍ താരം ഡെക്കാവുകയായിരുന്നു. അതിനു ശേഷം പൃഥ്വിയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിട്ടില്ല.

സര്‍ഫറാസ് ഖാന്‍

സര്‍ഫറാസ് ഖാന്‍

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ റണ്‍മെഷീനായ സര്‍ഫറാസ് ഖാനും സെലക്ഷന്‍ കമ്മിറ്റി നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുന്ന താരമാണ്. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിലെല്ലാം താരം റണ്‍സ് വാരിക്കൂട്ടിയിട്ടും സെലക്ഷന്‍ കമ്മിറ്റി ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന ഭാവത്തിലാണ്.

31 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 77.6 ശരാശരിയില്‍ സര്‍ഫറാസ് വാരിക്കൂട്ടിയത് 2949 റണ്‍സാണ്. 10 സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Also Read: ഈ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ്- ഇതാ ഇന്ത്യന്‍ റണ്‍ മെഷീന്‍സ്, ലിസ്റ്റില്‍ പന്തും!

കഴിഞ്ഞ രഞ്ജി ട്രോഫിയിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു താരം. ആറു മല്‍സരങ്ങളില്‍ നിന്നും സമ്പാദ്യം 982 റണ്‍സായിരുന്നു. 122.75 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിലായിരുന്നു ഇത്.

ഷഹബാസ് അഹമ്മദ്

ഷഹബാസ് അഹമ്മദ്

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ചേതന്‍ ശര്‍മ സെലക്ടറായാല്‍ കരിയര്‍ അവസാനിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. ശ്രീലങ്കയ്‌ക്കെതിരേ വരാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷഹബാസ് ഉള്‍പ്പെട്ടിട്ടില്ല.

ഈ വര്‍ഷം ഒക്ടോബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

അതിനു ശേഷം കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തില്‍ ഒരു മല്‍സരത്തിലും ഷഹബാസ് കളിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളില്‍ നിന്നും മൂന്നു വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്.

Story first published: Friday, December 30, 2022, 17:53 [IST]
Other articles published on Dec 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+