IND vs SL: ഒരു അവസരം നല്‍കൂ, ഞാന്‍ തകര്‍ക്കും! ഹാര്‍ദിക്കില്‍ പ്രതീക്ഷയോടെ യുവ പേസര്‍

ശ്രീലങ്കയ്‌ക്കെതിരേ ജനുവരി മൂന്നിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവ പേസര്‍ ശിവം മാവി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെട്ട മൂന്നു യുവതാരങ്ങളിലൊരാലാണ് അദ്ദേഹം. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ് 24 കാരനായ മാവിയെ ആദ്യമായി ദേശീയ ടീമിലെത്തിച്ചത്. ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാര്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍.
രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. പരിക്കില്‍ നിന്നും മോചിതരായി വരുന്ന രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നവരും ടീമില്‍ ഇല്ല.

ഹാര്‍ദിക് മികച്ച ലീഡര്‍
ഹാര്‍ദിക് പാണ്ഡ്യ എല്ലാ കളിക്കാരെയും പിന്തുണയ്ക്കുന്നയാളാണ്. മഹാനായ ലീഡര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ നായനകായി ആദ്യ ശ്രമത്തില്‍ തന്നെ ചാംപ്യനാവുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഹാര്‍ദിക് അതു സാധിച്ചെടുത്തു.
ഗുജറാത്ത് ടൈറ്റന്‍സിനെ അദ്ദേഹം മുന്നില്‍ നിന്നു നയിക്കുകയും ജേതാക്കളാക്കുകയുമായിരുന്നു. വളരെ ശാന്തപ്രകൃതമുള്ള ലീഡറാണ് ഹാര്‍ദിക്, അതോടൊപ്പം വളരെ ബോള്‍ഡായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നയാളാണെന്നും ശിവം മാവി പ്രശംസിച്ചു.

തന്ത്രശാലിയായ നായകന്‍
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ വളരെ കൗശലക്കാരനും തന്ത്രശാലിയുമാണ്. തന്ത്രങ്ങളുടെ കാര്യത്തില്‍ അദ്ദേഹം മാസ്റ്റര്‍ തന്നെയാണ്. ഏതു ബൗളറെ, ഏതു സമയത്തു ബൗള്‍ ചെയ്യിക്കണമെന്നു ഹാര്‍ദിക് ഭായിക്ക് അറിയാം. കൂടാതെ ബാറ്റിങ് ഓര്‍ഡറില്‍ ആരെ, എപ്പോള്‍ പ്രൊമോട്ട് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്.
ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് എന്നെ സംബന്ധിച്ച് എളുപ്പമല്ലെന്നറിയാം. എങ്കിലും ഹാര്‍ദിക് എനിക്കു അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ്. അവസരം കിട്ടിയാല്‍ നന്നായി പെര്‍ഫോം ചെയ്യാനും ടീമിലെ സ്ഥിരാംഗമാവാനും ആയിരിക്കും ശ്രമമെന്നും ശിവം മാവി വ്യക്തമാക്കി.
Also Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു

മികച്ച ഫോമില്‍
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ് ശിവം മാവി കളിച്ചുകൊണ്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിന്റെ താരമായ അദ്ദേഹം വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയിലെല്ലാം തിളങ്ങിയിരുന്നു.
കഴിഞ്ഞ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി 10 വിക്കറ്റുകള്‍ മാവി വീഴ്ത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ 14 വിക്കറ്റുകളും യുവ പേസര്‍ സ്വന്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സില്‍
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാനൊരുങ്ങുകയാണ് ശിവം മാവി. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമായിരുന്നു താരം. എന്നാല്‍ സീസണിനു ശേഷം മാവിയെ കെകെആര്‍ കൈവിടുകയായിരുന്നു.
Also Read: IND vs SL: രാഹുല്‍, ഇഷാന്‍, ഗില്‍; ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? ഗംഭീര്‍ പറയുന്നു
തുടര്‍ന്നു ലേലത്തില്‍ ഉള്‍പ്പെട്ട പേസറെ ആറു കോടി രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഒരു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരത്തിനു ലഭിച്ച ഏറ്റവുമുയര്‍ന്ന തുക കൂടിയായിരുന്നു ഇത്.

പ്രതീക്ഷിച്ചിരുന്നതായി മാവി
ഐപിഎല്‍ മിനി ലേലത്തില്‍ തനിക്കു ആറു കോടി രൂപ ലഭിച്ചതില്‍ ആശ്ചര്യം തോന്നിയില്ലെന്നാണ് ശിവം മാവി പറയുന്നത്. അഞ്ച- ആറ് കോടി വരെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്റെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെ ഫലമാണിത്.
ഗുജറാത്ത് ടൈറ്റന്‍സിന്റ ഭാഗമാവണമെന്നു ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.കാരണം അവരുടെ മാനേജ്‌മെന്റ് വളരെ മികച്ചതാണ്. ജിടിക്കു ഹാര്‍ദിക് ഭായിയും ആശിഷ് നെഹ്‌റ (കോച്ച്)ഭായിയുമുണ്ട്. ഗെയിമിനെക്കുറിച്ച് വളരെ നന്നായി ചിന്തിക്കുന്ന രണ്ടു പേരാണ് ഇരുവരുമെന്നും മാവി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications