IND vs SL: രാഹുല്‍, ഇഷാന്‍, ഗില്‍; ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? ഗംഭീര്‍ പറയുന്നു

ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ആരായിരിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി? മൂന്നു പേരാണ് ഓപ്പറുടെ റോളിലേക്കു മല്‍സരരംഗത്തുള്ളത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഓപ്പണിങ് സ്ഥാനത്തേക്കു മല്‍സരിക്കുന്നത്. ഇവരില്‍ ഗില്ലും ഇഷാനും മികച്ച ഫോമിലുമാണ്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏകദിനത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയുടെ കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നും ഇത് ഇഷാന്‍ കിഷന്‍ തന്നെയായിരിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഇഷാനല്ലാെത മറ്റാര്?
ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമുണ്ടെന്നു എനിക്കു തോന്നുന്നില്ല. ഇതേക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്. കാരണം തൊട്ടുമുമ്പത്തെ മല്‍സത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച താരമാണ് ഇഷാന്‍. അവനുള്ളപ്പോള്‍ നമ്മള്‍ മറ്റാരെയും നോക്കേണ്ട ആവശ്യമില്ല.
ഇതേക്കുറിച്ച് ചര്‍ച്ച മതിയാക്കാം. ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടില്‍ ഡബിളടിച്ച താരമാണ് ഇഷാന്‍. ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി അവന്‍ തീര്‍ച്ചയായും കളിക്കണമെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.
Also Read: ടി20യില്‍ കോലിയെയും രാഹുലിനെയും കളിപ്പിക്കണോ? വഴി ഉപദേശിച്ച് ഗംഭീര്‍

35ാം ഓവറില്‍ തന്നെ ഡബിള്‍
ബംഗ്ലാദേശുമായുള്ള ഏകദിനത്തില്‍ 35ാം ഓവറില്‍ തന്നെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഇഷാന്‍ കിഷനായിരുന്നു. നിങ്ങള്‍ക്കു ഇഷാനുമപ്പുറത്ത് മറ്റൊരാളിലേക്കു നോക്കാന്‍ കഴിയില്ല. അവനു തീര്‍ച്ചയായും ദീര്‍ഘകാലത്തേക്കു അവസരങ്ങള്‍ നല്‍കണം. വിക്കറ്റ് കാക്കാനും ഇഷാനു സാധിക്കും. ടീമിനു വേണ്ടി രണ്ടു റോളുകള്‍ വഹിക്കാനുള്ള മിടുക്ക് അവനുണ്ട്.
Also Read: ഈ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ്- ഇതാ ഇന്ത്യന്‍ റണ്‍ മെഷീന്‍സ്, ലിസ്റ്റില്‍ പന്തും!
ഇഷാനെക്കൂടാതെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച മറ്റൊരു താരം കൂടിയുണ്ടെങ്കില്‍ നമുക്ക് ഇതേക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടി വരുമായിരുന്നു. പക്ഷെ ഇഷാന്റെ കാര്യത്തില്‍ ഇങ്ങനെയല്ലെന്നും ഗൗതം ഗംഭീര്‍ വിലയിരുത്തി.

അഞ്ചാമനായി ശ്രേയസ്
രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി സൂര്യകുമാര്‍ യാദവും കളിക്കും. അഞ്ചാം നമ്പര്‍ ശ്രേയസ് അയ്യര്‍ക്കായിരിക്കും. കാരണം കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച പ്രകടനമാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഷോര്‍ട്ട് ബോളിനെതിരേ ശ്രേയസിനു പ്രശ്‌നമുണ്ടെന്നതു ശരിയാണ്. പക്ഷെ അവനു അതു കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്. നിങ്ങള്‍ക്കു എല്ലാത്തിനുമെതിരേ ബെസ്റ്റാവാന്‍കഴിയില്ല.
പക്ഷെ നിങ്ങള്‍ക്കു പോരായ്മയെ അതിജീവിച്ച് റണ്ണെടുക്കാന്‍ സാധിക്കുന്നുവെങ്കില്‍ കുഴപ്പമില്ല. അഞ്ചാം നമ്പറില്‍ ഏറ്റവും യോജിച്ചയാള്‍ ശ്രേയസാണ്. ആറാമനായി ഹാര്‍ദിക് പാണ്ഡ്യയും കളിക്കട്ടെയെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications