IND vs SL: ഒത്തുകളി തന്നെ! അല്ലാതെ ഇതു സംഭവിക്കില്ല, അര്‍ഷ്ദീപിനെതിരേ അന്വേഷിക്കണം
ശ്രീലങ്കയുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യക്കേറ്റ പരാജയത്തിനു പിന്നാലെ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. അസുഖം കാരണം ആദ്യ ടി20 നഷ്ടമായ അദ്ദേഹത്തെ രണ്ടാമങ്കത്തില്‍ തിരിച്ചുവിളിക്കുകയായിരുന്നു. പക്ഷെ അതു വലിയ ദുരന്തമായി മാറുകയും ചെയ്തു.
ദയനീയ ബൗളിങായിരുന്നു അര്‍ഷ്ദീപ് കാഴ്ചവച്ചത്. രണ്ടോവര്‍ മാത്രം ബൗള്‍ ചെയ്ത അദ്ദേഹം 37 റണ്‍സ് വിട്ടുകൊടുത്തു. അഞ്ചു ബോളുകള്‍ ഇതിലുള്‍പ്പെടും. അര്‍ഷ്ദീപിന്റെ ഇക്കോണമി റേറ്റ് 13.20 ആയിരുന്നു.
രണ്ടാം ഓവറില്‍ ഹാട്രിക്ക് നോ ബോളുകളാണ് താരം എറിഞ്ഞത്. കളിയില്‍ ഇന്ത്യ 16 റണ്‍സിനു തോറ്റതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് അര്‍ഷ്ദീപിനെതിരേ ഉയര്‍ന്നത്. താരം കളിയില്‍ ഒത്തുകളിച്ചതായി സംശയമുണ്ടെന്നായിരുന്നു ചിലരുടെ ആരോപണം.

ആദ്യ ഓവറില്‍ 19 റണ്‍സ്
ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റായ അര്‍ഷ്ദീപ് സിങിനെ രണ്ടാം ഓവറിലാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പന്തേല്‍പ്പിച്ചത്. പക്ഷെ ടീമിന്റെ സകല പ്രതീക്ഷകളും തകര്‍ക്കുന്നതാിരുന്നു താരത്തിന്റെ പ്രകടനം 19 റണ്‍സ് അര്‍ഷ്ദീപ് ഈ ഓവറില്‍ വഴങ്ങി. ഓവറിലെ ആദ്യ അഞ്ചു ബോളും ലീഗല്‍ ഡെലിവെറികളായിരുന്നു.
പക്ഷെ അടുത്ത മൂന്നും പേസര്‍ നോ ബോളുകളാക്കി മാറ്റി. ടി20യില്‍ ഹാട്രിക്ക് നോ ബോളുകളെറിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് അര്‍ഷ്ദീപ്. തീര്‍ത്തും അശ്രദ്ധമായിട്ടാണ് തന്റെ രണ്ടു ഓവറുകളും അര്‍ഷ്ദീപ് പൂര്‍ത്തിയാക്കിയത്.
പിന്നീട് 19ാം ഓവറില്‍ താരത്തിനു ഒരു അവസരം കൂടി ഹാര്‍ദിക് നല്‍കി. പക്ഷെ ഹാര്‍ദിക്കിന്റെ ബൗളിങില്‍ ഒരു മാറ്റവും കണ്ടില്ല. രണ്ടു നോ ബോളുകളകടക്കം 18 റണ്‍സ് പേസര്‍ വഴങ്ങി.

അര്‍ഷ്ദീപ് ഒത്തുകളിച്ചു?
ഒത്തുകളി നടന്നിട്ടുണ്ടോയെന്നു അര്‍ഷ്ദീപ് സിങിനെതിരേ അന്വേഷണം ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. ഇതു വലിയ നാണക്കേട് തന്നെയാണ്. ഇത്തരമൊരു പ്രകടനം കാണുമ്പോള്‍ തീര്‍ച്ചയായും വലിയ നിരാശയും വെറുപ്പും തോന്നുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
Also Read: ഓരോ 15 ബോളിലും ഇവര്‍ വഴങ്ങും സിക്‌സര്‍! ഇതാ ഇന്ത്യയുടെ നാലു പേര്‍

ഒത്തുകളിച്ചതു പോലെ തോന്നുന്നു
രണ്ടാം ടി20യില്‍ അര്‍ഷ്ദീപ് സിങിന്റെ ബൗളിങിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ബൗളിങ് കണ്ടപ്പോള്‍ ഒത്തുകളിച്ചതു പോലെയാണ് തോന്നിയതെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
ഇവരൊക്കെ ഇന്ത്യയുടെ ബൗളര്‍മാര്‍ തന്നെയാണോ? എന്തു വിവേകവും ഉത്തരവാദിത്വുമാണ് ഇവര്‍ക്കുള്ളത്. എന്തു പ്രതീക്ഷയാണ് ഇവര്‍ നല്‍കുന്നത്? ഒത്തുകളിക്കാരുടെ ഐപിഎല്ലില്‍ കളിക്കാന്‍ മാത്രമേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂവെന്നായിരുന്നു ഒരു വിമര്‍ശനം.
Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

ഇന്ത്യ പൊരുതിത്തോറ്റു
ആദ്യ ടി20യില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ സഞ്ജു സാംസണിനു പകരം രാഹുല്‍ ത്രിപാഠി ടീമിലേക്കു വന്നപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനു പകരം അര്‍ഷ്ദീപ് സിങും ടീമിലെത്തുകയായിരുന്നു.
ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറു വിക്കറ്റിനു 206 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ലങ്ക പടുത്തുയര്‍ത്തിയത്.
മറുപടിയില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫിഫ്റ്റികള്‍ ടീമിനെ തിരികെ കൊണ്ടു വന്നു. പക്ഷെ. എട്ടു വിക്കറ്റിനു 190 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications