Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓരോ 15 ബോളിലും ഇവര്‍ വഴങ്ങും സിക്‌സര്‍! ഇതാ ഇന്ത്യയുടെ നാലു പേര്‍

HARSHAL

ക്രിക്കറ്റില്‍ ഒരു ബൗളറെ സംബന്ധിച്ച് ഏറ്റവും അപമാനകരമായ കാര്യമായി കണക്കാക്കപ്പെടുന്നത് സിക്‌സര്‍ വഴങ്ങുകയെന്നതാണ്. ഒരോവറില്‍ ഒന്നിലേറേ സിക്‌സര്‍ വഴങ്ങിയാല്‍ ആ ബൗളറുടെ അന്നത്തെ ദിനം വളരെ മോശമെന്നുതന്നെ പറയാം. സിക്‌സറുകള്‍ വഴങ്ങുന്ന ബൗളര്‍മാര്‍ എല്ലായ്‌പ്പോഴും എതിര്‍ ടീം ആരാധകരുടെ പരിഹാസ കഥാപാത്രമായി മാറുന്നതു നമ്മള്‍ കാണാറുണ്ട്. സ്വന്തം ടീമിനാവട്ടെ ഇവര്‍ കണ്ണിലെ കരടായി തീരുകയും ചെയ്യും.

മൂന്നു ഫോര്‍മാറ്റുകളില്‍ ഒരു ബൗളര്‍ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്നത് ടി20 തന്നെയാണെന്നതില്‍ സംശയമില്ല. ലഭിക്കുന്ന നാലോവര്‍ ഏറ്റവും നന്നായി ബൗള്‍ ചെയ്യാന്‍ അസാധാരണ മിടുക്കുള്ള ഒരു ബൗളര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. കാരണം ഇവിടെ പഴുതുകള്‍ വരുത്താനുള്ള അവസരം മറ്റു രണ്ടു ഫോര്‍മാറ്റുകളെയും സംബന്ധിച്ച് വളരെ കുറവാണ്. ചെറിയൊരു പിഴവ് പോലും ബോളിനെ സിക്‌സറിലേക്കു പായിക്കും.

ടി20 ക്രിക്കറ്റിലാണ് മറ്റു രണ്ടു ഫോര്‍മാറ്റുകളെയും അപേക്ഷിച്ച് ബൗളര്‍ക്കു ഏറ്റലുമധികം പ്രഹരമേല്‍ക്കാറുള്ളത്. സിക്‌സറുകള്‍ തടയുകയെന്നത് ഈ ഫോര്‍മാറ്റില്‍ വളരെ കടുപ്പവുമാണ്. നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യന്‍ ബൗളര്‍മാരില്‍ സിക്‌സറുകള്‍ വഴങ്ങുന്നത് ശീലമാക്കി മാറ്റിയ ചിലരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ടി20യില്‍ ഓരോ 15 ബോളുകള്‍ക്കിടയിലും സിക്‌സറുകള്‍ വഴങ്ങി ചീത്തപ്പേര് വാങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ബൗളിങിലെ പഴയ മൂര്‍ച്ച നഷ്ടപ്പെട്ട് ഇന്ത്യന്‍ ടീമിനു ബാധ്യതയായി മാറിക്കൊണ്ടിരുക്കുന്ന സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ഇക്കൂട്ടത്തിലുണ്ട്. നാലാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. ടി20യില്‍ ഓരോ 14.3 ബോളിലും ചഹല്‍ സിക്‌സറുകള്‍ വഴങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കരിയറിലെ ഏറ്റലും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന അദ്ദേഹം വൈകാതെ ദേശീയ ടീമിനു പുറത്തായേക്കും.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ല അദ്ദേഹം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലാണ് ഷമി കൂടുതലായി കളിച്ചുവരുന്നത്.

എങ്കിലും ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഷമി കളിച്ചിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവമാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലെത്തിച്ചത്. ടി20യില്‍ ഓരോ 14.2 ബോളുകള്‍ക്കിടയിലും ഷമി സിക്‌സര്‍ വഴങ്ങാറുണ്ടെന്നു കണക്കുകള്‍ പറയുന്നു.

Also Read: IND vs NZ: നായകനായി ഹാര്‍ദിക് തുടരുമോ? ജഡ്ഡുവും ബുംറയുമുണ്ടാവും, ഇന്ത്യന്‍ സാധ്യതാ ടി20 ടീം

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

ഇന്ത്യക്കു വേണ്ടി അരങ്ങേറിയെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാനാവാതെ പോയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കാണ് രണ്ടാംസ്ഥാനം. ഇടംകൈയന്‍ സ്പിന്നറായ അദ്ദേഹത്തിനു അന്താരാഷ്ട്ര ടി20യില്‍ അവസരം ലഭിച്ചപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. ഇതോടെ സീനിയര്‍ പാണ്ഡ്യക്കു ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ടി20യില്‍ ഓരോ 14.1 ബോളിലും ക്രുനാല്‍ സിക്‌സറുകള്‍ വഴങ്ങിയിട്ടുണ്ട്.

Also Read: IND vs SL: കരിയറിലുടനീളം സഞ്ജുവിന് ഈ കുഴപ്പമുണ്ട്! തുറന്നടിച്ച് ഗവാസ്‌കര്‍

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലിന്റെ പേരിലാണ് ഏറ്റവും മോശം റെക്കോര്‍ഡ്. ഓരോ 11.2 ബോളുകള്‍ക്കിടെയും അദ്ദേഹം സിക്‌സറുകള്‍ വഴങ്ങുന്നുണ്ട്. ചുരുങ്ങിയത് 60 ഓവറുകള്‍ ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മോശം റെക്കോര്‍ഡും ഹര്‍ഷലിന്റെ പേരില്‍ തന്നെയാണ്.

Story first published: Thursday, January 5, 2023, 12:22 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+