Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കരിയറിലുടനീളം സഞ്ജുവിന് ഈ കുഴപ്പമുണ്ട്! തുറന്നടിച്ച് ഗവാസ്‌കര്‍

sanju

ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെ വിമര്‍ശിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സഞ്ജുവിന് അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും ചെറിയ സ്‌കോറും അദ്ദേഹത്തിനു തന്നെയാണ്.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യവെ, ഇന്നിങസില്‍ ഒരുപാട് ഓവറുകള്‍ ബാക്കിനില്‍ക്കവെയായിരുന്നു അശ്രദ്ധമായി ബാറ്റ് വീശി സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയാണ് അദ്ദേഹത്തെ പുറത്താക്കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി കമന്ററി പറയവെയായിരുന്നു ഓണ്‍ എയറില്‍ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ ഗവാസ്‌കര്‍ വിമര്‍ശിച്ചത്.

പ്രതിഭയുള്ള താരം

പ്രതിഭയുള്ള താരം

സഞ്ജു സാംസണ്‍ വളരെ മികച്ച താരമാണ്. ഒരുപാട് പ്രതിഭാശാലിയാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. പക്ഷെ ചില സമയങ്ങളില്‍ ഷോട്ട് സെലക്ഷന്‍ സഞ്ജുവിനു തിരിച്ചടിയാവുന്നു. ഒരിക്കല്‍ക്കൂടി ഷോട്ട് സെലക്ഷനിലൂടെ അദ്ദേഹം ഇതു ആവര്‍ത്തിച്ചിരിക്കുകയാണെന്നു സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

സഞ്ജുവിന്റെ കരിയറലുടനീളം നമുക്ക് ഇതു കാണാം. അവസരം ലഭിച്ചപ്പോഴൊന്നും അതിനോടു പൂര്‍ണമായി നീതി താരത്തിനായിട്ടില്ല. ഷോട്ട് സെലക്ഷന്‍ തന്നെയാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

മികച്ച അവസരം

മികച്ച അവസരം

സഞ്ജു സാംസണിനെ സംബന്ധിച്ച് ഇന്ത്യന്‍ ടി20 ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കാനുള്ള വളരെ മികച്ച അവസരമായിരുന്നു ആദ്യ ടി20യില്‍ ലഭിച്ചത്. കാരണം ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ അടുത്തടുത്ത ഓവറുകള്‍ നഷ്ടമായ ശേഷാണ് ആറാം ഓവറില്‍ സഞ്ജു ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ രണ്ടിനു 38 റണ്‍സെന്ന നിലയിലായിരുന്നു.

മനസ്സു വച്ചു കളിച്ചാല്‍ ഒരു സെഞ്ച്വറി വേണമെങ്കില്‍ നേടാന്‍ സഞ്ജുവിനാവുമായിരുന്നു. പക്ഷെ അദ്ദേഹം തൊട്ടടുത്ത ഓവറില്‍ തന്നെ വിക്കറ്റ് കളഞ്ഞു കുളിച്ചു. സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയ്ക്കായിരുന്നു വിക്കറ്റ്.

Also Read: IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

ഇതേ ഓവറില്‍ രണ്ടു ബോളുകള്‍ മുമ്പ് സഞ്ജു ഒരു ക്യാച്ചില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. പക്ഷെ ഇതില്‍ നിന്നും പാഠം പഠിക്കാതെ അദ്ദേഹം വീണ്ടും വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് എഡ്ജായി ക്രീസ് വിടുകയായിരുന്നു.

ക്യാച്ചും കൈവിട്ടു

ക്യാച്ചും കൈവിട്ടു

ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും സഞ്ജു സാംസണിനു മല്‍സരം അത്ര മികച്ചതായിരുന്നില്ല. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ പതും നിസങ്കയെ പൂജ്യത്തിനു പുറത്താക്കാനുള്ള അവസരവും സഞ്ജു പാഴാക്കി.

നിസങ്കയുടെ ഷോട്ട് മിഡ് ഓഫിലേക്കായിരുന്നു വന്നത്. കുറച്ചു മുന്നിലേക്കു കയറിവന്ന് ക്യാച്ചെടുക്കന്നതിനു പകരം സഞ്ജു മുന്നോട്ട് ഡൈവ് ചെയ്യുകയായിരുന്നു. ബോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ കുരുങ്ങിയെങ്കിലും ക്യാച്ചിനു ശേഷം ഗ്രൗണ്ടിലേക്കു ലാന്‍ഡ് ചെയ്യവെ പന്ത് കൈയില്‍ നിന്നും തെറിച്ചുപോവുകയായിരുന്നു.

ഇതു കൂടാതെ ഫീല്‍ഡിങില്‍ മറ്റൊരു പിഴവ് കൂടി സഞ്ജു വരുത്തിയിരുന്നു. അനായാസം ഫീല്‍ഡ് ചെയ്ത് സിംഗിള്‍ മാത്രം നല്‍കണ്ടയിടത്ത് അദ്ദേഹത്തിന്റെ അബദ്ധം കാരണം ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. അവസാന ഓവറുകളിലായിരുന്നു ഇത്.

Story first published: Wednesday, January 4, 2023, 14:44 [IST]
Other articles published on Jan 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+