Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

yuvraj

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവാന്‍ ഒരു താരത്തെ സംബന്ധിച്ച് ഫോം പോലെ തന്നെ നിര്‍ണായകമാണ് ഫിറ്റ്‌നസും. ബിസിസിഐ നിഷ്‌കര്‍ഷിക്കുന്ന ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ ഒരു താരം ടീം സെലക്ഷന് അര്‍ഹത നേടുകയുള്ളൂ. ടീം സെലക്ഷനു മുന്നോടിയായി ബിസിസിഐ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കാന്‍ നടത്തുന്ന യോ യോ ടെസ്റ്റില്‍ വിജയിക്കേണ്ടത് പ്രധാനമാണ്. ഈ ടെസ്റ്റില്‍ നിശ്ചിത സ്‌കോര്‍ ലഭിച്ചെങ്കില്‍ മാത്രമേ ഒരു താരത്തെ സെലക്ഷനായി പരിഗണിക്കുകയുള്ളൂ.

ടീം സെലക്ഷനു മുമ്പ് യോ യോ ടെസ്റ്റ് നേരത്തേ തന്നെ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഈ ടെസ്റ്റില്‍ തികച്ചും അപ്രതീക്ഷിതമായി പരാജയപ്പെട്ട ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഈ തരത്തില്‍ യോ യോ ടെസ്റ്റില്‍ കാലിടറിയ ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടവരുടെ നിരയിലുണ്ട്. 2018ലായിരുന്നു ഇത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് ഫിറ്റ്‌നസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്താനെതിരേ ജൂണില്‍ നടന്ന ടെസ്റ്റ് ഷമിക്കു നഷ്ടമാവുകയും ചെയ്തു. തുടര്‍ന്നു പകരക്കാരനായി നവദീപ് സെയ്‌നിയെ ടീമിലെടുക്കുകയായിരുന്നു.

ഇതേ വര്‍ഷത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും ഷമി ഫ്‌ളോപ്പായി മാറിയിരുന്നു. നാലു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 10 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് മൂന്നു വിക്കറ്റുകള്‍ മാത്രമായിരുന്നു.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന സഞ്ജു സാംസണും ഒരിക്കല്‍ യോ യോ ടെസ്റ്റില്‍ പരാജയം രുചിച്ചിട്ടുണ്ട്. മുഹമ്മദ് ഷമിക്കു തിരിച്ചടി നേരിട്ട 2018ല്‍ തന്നെയായിരുന്നു ഇത്.

Also Read: IPL: എന്തുകൊണ്ട് ധോണി മുംബൈ ക്യാപ്റ്റനായില്ല? വില്ലനായത് ഈ നിയമം, അറിയാം

ഷമി യോ യോ ടെസ്റ്റില്‍ തോല്‍ക്കുന്നതിനു മണിക്കൂറുകള്‍ മാത്രം മുമ്പാണ് സഞ്ജുവിനും തിരിച്ചടിയുണ്ടായത്. ഇതേ തുടര്‍ന്നു 23 കാരനായ താരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യന്‍ എ ടീമില്‍ നിന്നുമൊഴിവാക്കുകയും ചെയ്തു.

യോ യോ ടെസ്റ്റില്‍ വിജയിക്കാന്‍ ആവശ്യമായ 16.1 എന്ന സ്‌കോറിലെത്താന്‍ സഞ്ജുവിനായില്ല.

പക്ഷെ വൈകാതെ തന്നെ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച അദ്ദേഹം ഇതേ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 15 മല്‍സരങ്ങളില്‍ നിന്നും 441 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യന്‍ ടീമില്‍ ഇപ്പോളും സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും യോ യോ ടെസ്റ്റില്‍ പരാജയമറിഞ്ഞിട്ടുണ്ട്. 2017ല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ടെസ്റ്റിലാണ് താരം തോറ്റത്.

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി മല്‍സരം കളിച്ചതിനു പിന്നാലെയായിരുന്നു വാഷിങ്ടണ്‍ യോ യോ ടെസ്റ്റില്‍ പങ്കെടുത്തത്.

ത്രിപുരയ്‌ക്കെതിരായ കളിയില്‍ താരം ഫസ്റ്റ് ക്ലാസിലെ കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു. പക്ഷെ യോ യോ ടെസ്റ്റ് വാഷിങ്ടണിനു കയ്‌പേറിയ അനുഭവമായി മാറി.

പരിക്കില്‍ നിന്നും മോചിതനായി അടുത്തിടെ ടീമിലേക്കു തിരിച്ചുവന്ന താരം കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന സുരേഷ് റെയ്‌ന ഒരിക്കല്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പ് നടന്ന യോ യോ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിനു പിഴച്ചത്. ഇതോടെ പരമ്പര നഷ്ടമാവുകയും ചെയ്തു.

എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഠിനാധ്വാനം നടത്തിയ റെയ്‌ന പിന്നീട് യോ യോ ടെസ്റ്റില്‍ വിജയിക്കുകയും സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ചെയ്തു.

Also Read: ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല

അതിനു ശേഷം 2018ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ റെയ്‌ന ടീമിന്റെ കിരീട വിജയത്തിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു.

യുവരാജ് സിങ്

യുവരാജ് സിങ്

ഇതിഹാസ ഓള്‍റൗണ്ടറും ലോകം കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന യുവരാജ് സിങും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

അര്‍ബുദത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ ശ്രമിക്കവെയയിരുന്നു യുവിക്കു യോ യോ ടെസ്റ്റില്‍ തിരിച്ചടിയുണ്ടായത്. ഇതേതുടര്‍ന്നു
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.

പക്ഷെ യുവി ഇതുകൊണ്ടൊന്നും തളര്‍ന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുത്തു യോ യോ ടെസ്റ്റ് പാസായ അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചു. പക്ഷെ സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലേക്കു യുവി പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷം ഇന്ത്യക്കു വേണ്ടിയും കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല.

Story first published: Monday, January 2, 2023, 19:14 [IST]
Other articles published on Jan 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+