Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: എന്തുകൊണ്ട് ധോണി മുംബൈ ക്യാപ്റ്റനായില്ല? വില്ലനായത് ഈ നിയമം, അറിയാം

dhoni

ഐപിഎല്ലില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഒരിക്കലും നടക്കാത്ത സ്വപ്‌നമെന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. പക്ഷെ ഒരു സമയത്തു യാഥാര്‍ഥ്യമാവേണ്ടിയിരുന്ന സ്വപ്‌നമായിരുന്നു ഇത്. എന്നാല്‍ ഒരേയൊരു നിയമം ഇതിനു തടസ്സമായി മാറുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ധോണി ഇപ്പോഴും മുംബൈ നായകസ്ഥാനത്തുണ്ടാവുമായരിന്നു. നിലവിലെ ക്യാപ്റ്റന് രോഹിത് ശര്‍മയാവട്ടെ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്ക് ഒപ്പവുമായേനെ!

2008ലെ പ്രഥമ ഐപിഎല്‍ സീസണിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ധോണി വരുന്നത്. നാലു തവണ അവരെ കിരീടത്തിലേക്കു നയിച്ച് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനായി മാറുകയും ചെയ്തു. എന്തുകൊണ്ടാണ് 2008ല്‍ ധോണിക്കു മുംബൈ ടീമിലെത്താന്‍ കഴിയാതെ പോയത്? പരിശോധിക്കാം.

സൂപ്പര്‍ താരങ്ങള്‍ ഹോം ടീമില്‍

സൂപ്പര്‍ താരങ്ങള്‍ ഹോം ടീമില്‍

2008ലെ ഐപിഎല്ലിലെ പ്രധാന നിയമങ്ങളിലൊന്നിരുന്നു ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ഹോം ഫ്രാഞ്ചൈസിക്കായി കളിക്കണമെന്നത്. ഫ്രാഞ്ചൈസികള്‍ക്കു ലേലത്തിനു മുമ്പ് ഇവരെ നേരിട്ടു ടീമിലേക്കു കൊണ്ടു വരാനും അനുവാദമുണ്ടായിരുന്നു. ഇവരെ ഫ്രാഞ്ചൈസികളുടെ ഐക്കണ്‍ താരങ്ങളാക്കുകയും ചെയ്തു.

ഇതോടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലേക്കും സൗരവ് ഗാംഗുലി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കും രാഹുല്‍ ദ്രാവിഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കും വീരേന്ദര്‍ സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കും വരികയും ചെയ്തു.

ഐക്കണ്‍ താരങ്ങളുടെ വില

ഐക്കണ്‍ താരങ്ങളുടെ വില

പക്ഷെ യഥാര്‍ഥ പ്രശ്‌നം ഈ ഐക്കണ്‍ താരങ്ങളുടെ മൂല്യമായിരുന്നു. ഐക്കണ്‍ പ്ലെയേഴ്‌സിന്റെയെല്ലാം മൂല്യം 1.65 മില്ല്യണ്‍ ആയിരുന്നു. ഇതാണ് ഫ്രാഞ്ചൈസികള്‍ക്കു വലിയ തിരിച്ചടിയായി മാറിയ താരം.

ആദ്യ സീസണില്‍ ഒരു ടീമിനു കളിക്കാര്‍ക്കു വേണ്ടി പരമാവധി ചെലവഴിക്കാന്‍ സാധിക്കുമായിരുന്ന തുക അഞ്ചു മില്ല്യണായിരുന്നു. ഇവിടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

ഈ കാരണത്താല്‍ പഴ്‌സിലെ ആകെ തുകയുടെ 33 ശതമാനവും ടീമുകള്‍ക്കു ഐക്കണ്‍ താരത്തിനായി ചെലഴിക്കേണ്ടി വന്നു. ബാക്കിയുളള 3.35 മില്യണിനു മറ്റു കളിക്കാരെയെല്ലാം ഫ്രാഞ്ചൈസിക്കു വാങ്ങുകയും വേണം.

Also Read: T20 World Cup 2024: പൃഥ്വി, സൂര്യ, സഞ്ജു, ഇഷാന്‍, ത്രിപാഠി! ആരൊക്കെ വേണമെന്നു ഗംഭീര്‍ പറയും

ഹോം ടീമില്ലാതെ ധോണി

ഹോം ടീമില്ലാതെ ധോണി

2008ലെ പ്രഥമ ഐപിഎല്ലിനു മുമ്പ് എംഎസ് ധോണി താരപദവിയിലേക്കു ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷമാണ് അദ്ദേഹം പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയത്. ഇതായിരുന്നു ധോണി അന്നു ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണം.

പക്ഷെ ഐപിഎല്ലില്‍ അദ്ദേഹത്തിനു ഒരു ഹോം ഫ്രാഞ്ചൈസി ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഐക്കണ്‍ പദവിയും ധോണിക്ക് ഇല്ലായിരുന്നു. ഈ കാരണത്താല്‍ അദ്ദേഹം ലേലത്തില്‍ ഉള്‍പ്പെടുകയും ചെയ്തു.

ധോണിയെ മോഹിച്ച മുംബൈ

ധോണിയെ മോഹിച്ച മുംബൈ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവരാന്‍ ഏറ്റവുമധികം ആഗ്രഹിച്ച താരം എംഎസ് ധോണിയായിരുന്നു. മുംബൈ മാനേജ്‌മെന്റ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.

Also Read: IND vs SL: സഞ്ജുവിനെ ഏകദിനത്തില്‍ തഴഞ്ഞു, ഇന്ത്യക്കു പണികിട്ടും! അറിയാം

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സമയത്തു ഐക്കണ്‍ താരത്തെ ലഭിക്കാതെ നില്‍ക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക്കിനെ ഈ റോളിലേക്കു അവര്‍ പരിഗണിച്ചിരുന്നെങ്കിലും വേണ്ടത്ര താരമൂല്യം ഇല്ലാതിരുന്നതു കാരണം പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ലേലത്തില്‍ ധോണിയെ സിഎസ്‌കെ കണ്ണുവച്ചത്.

ചെന്നൈയുടെ പഴ്‌സ്

ചെന്നൈയുടെ പഴ്‌സ്

ഐക്കണ്‍ താരമില്ലാത്തതിനാല്‍ ചെന്നൈയുടെ പഴ്‌സില്‍ അപ്പോള്‍ അഞ്ചു മില്ല്യണ്‍ തികച്ചുമുണ്ടായിരുന്നു. മുംബൈയുടെ പഴ്‌സിലുണ്ടായിരുന്നത് 3.35 മില്യണുമായിരുന്നു. ഇതോടെ ലേലത്തില്‍ 1.5 മില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തുകയ്ക്കു അവര്‍ ധോണിയെ സ്വന്തമാക്കി.കൂടാതെ അദ്ദേഹത്തെ ഐക്കണ്‍ താരമായി നിയമിക്കുകയും ചെയ്തു.

പഴ്‌സില്‍ മതിയായ പണമില്ലാത്തതിനാല്‍ മുംബൈയ്ക്കു നിസ്സഹായരായി നില്‍ക്കാനേ സാധിച്ചുള്ളൂ. ലേലത്തിനു ശേഷം ഫ്രാഞ്ചൈസികളുടെ ഭാഗത്തു നിന്നും വലിയ എതിര്‍പ്പുണ്ടായതോടെ തൊട്ടടുത്ത സീസണില്‍ രണ്ടു മില്യണ്‍ കൂടുതല്‍ കളിക്കാര്‍ക്കായി ചെലവഴിക്കാന്‍ ബിസിസിഐ അനുവദിക്കുകയും ചെയ്തു.പ്രഥമ സീസണില്‍ ഇതു സംഭവിച്ചിരുന്നെങ്കില്‍ ചെന്നൈയെ മറികടന്ന് ധോണിയെ മുംബൈ റാഞ്ചുമായിരുന്നു.

Story first published: Saturday, December 31, 2022, 14:38 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+