
വ്യക്തത വേണം
എല്ലാ കാര്യങ്ങളിലും വ്യക്തത ആവശ്യമാണ്. സെലക്ടര്‍മാരും കളിക്കാര്‍ക്കുമിടയിലുള്ള ആശയവിനിമയം മികച്ചതായിരിക്കണം. സെലക്ടര്‍മാര്‍ സീനിയര്‍ കളിക്കാരെ പരിഗണിക്കുന്നില്ലെന്ന് തീരുമാനിക്കുകയാണെങ്കില്‍ അതു അങ്ങനെ തന്നെയാവണം.ഒരുപാട് രാജ്യങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
സെലക്ടര്‍മാര്‍ ചില കളിക്കാരുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ നമ്മള്‍ അതിന്റെ പേരില്‍ വലിയ ബഹളമുണ്ടാക്കും. ആത്യന്തികമായി ഇതു ഏതെങ്കിലും വ്യക്തികളെ സംബന്ധിക്കുന്ന കാര്യമല്ല. ടീമാണ് മുഖ്യമെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

വിജയമാണ് ലക്ഷ്യം
അടുത്ത ടി20 ലോകകപ്പിനെക്കുറിച്ച് നിങ്ങള്‍ എങ്ങനെയായിരിക്കും പ്ലാന്‍ ചെയ്യുക? കാരണം വിജയം തന്നെ ലക്ഷ്യമിട്ടാണ് നിങ്ങള്‍ ലോകകപ്പിനു പോവുക. അടുത്ത ടി20 ലോകകപ്പില്‍ നമുക്കു ചാംപ്യന്മാരാവാന്‍ കഴിയുമോയെന്നു ഇപ്പോള്‍ നമുക്കു പറയാന്‍ സാധിക്കില്ല.
സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള യുവ തലമുറയ്ക്കു ചിലപ്പോള്‍ ഈ സ്വപ്‌നം നേടിയെടുക്കാന്‍ സാധിച്ചേക്കുമെന്നും ഗൗതം ഗംങഭീര്‍ അഭിപ്രായപ്പെട്ടു. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്.
Also Read: ഇതാ ഈ വര്‍ഷത്തെ കിടിലന്‍ ടെസ്റ്റ് 11- ഇന്ത്യ ഒരാളില്‍ ഒതുങ്ങി! സ്‌റ്റോക്‌സ് ക്യാപ്റ്റന്‍

ഫിയര്‍ലെസ് ക്രിക്കറ്റ്
2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരൊന്നും ഇന്ത്യന്‍ പ്ലാനിന്റെ ഭാഗമാവുമെന്നു ഞാന്‍ കരുതുന്നില്ല. ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിങ്ങള്‍ വ്യക്തിപരമായി എന്നോടു ചോദിക്കുകയാണെങ്കില്‍ ഫിയര്‍ ലെസ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നവര്‍ വേണം.
Also Read: ഈ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ്- ഇതാ ഇന്ത്യന്‍ റണ്‍ മെഷീന്‍സ്, ലിസ്റ്റില്‍ പന്തും!
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെപ്പോലെയുള്ളവര്‍ സംഘത്തില്‍ വേണം. ഹാര്‍ദിക് പാണ്ഡ്യ അവിടെയുണ്ട്. പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ എന്നിവരെപ്പോലെയുള്ളവരെ താന്‍ ടീമില്‍ ആഗ്രഹിക്കുന്നുവെന്നു ഗൗതം ഗംഭീര്‍ വിശദമാക്കി.

അഗ്രസീവ് സമീപനം
കഴിഞ്ഞ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീമിന്റെ അഗ്രസീവ് സമീപനത്തെക്കുറിച്ച് ഏറെ കേട്ടിരുന്നു. അഗ്രസീവ് ശൈയില്‍ കളിക്കാനാണ് ശ്രമമെന്നു പറഞ്ഞു കൊണ്ടിരുന്നെങ്കിലും സെമി ഫൈനല്‍ പോലെയുള്ള പ്രധാന മല്‍സരത്തിലേക്കു വന്നപ്പോള്‍ ഇതൊന്നും കാണാനായില്ല.
ഒരുപക്ഷെ അടുത്ത ലോകകപ്പില്‍ പുതിയ തലമുറയിലെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു ഇതിനോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ യുവനിരയ്ക്കു അവസരങ്ങള്‍ നന്നായി മുതലാക്കാനായാല്‍ വിശ്രമമമനുവദിക്കപ്പെടുകയോ, ഒഴിവാക്കപ്പെടുകയോ ചെയ്ത താരങ്ങള്‍ക്കു തിരിച്ചുവരവ് കൂടുതല്‍ കടുപ്പമായിരിക്കുമെന്നും ഗൗതം ഗംഭീര്‍ വിലയിരുത്തി.
അതേസമയം, ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത പരമ്പര. മൂന്നു ടി20കളുടെ പരമ്പരയ്ക്കു അടുത്തയാഴ്ച തുടക്കമാവും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും.


Click it and Unblock the Notifications












