ഇതാ ഈ വര്‍ഷത്തെ കിടിലന്‍ ടെസ്റ്റ് 11- ഇന്ത്യ ഒരാളില്‍ ഒതുങ്ങി! സ്‌റ്റോക്‌സ് ക്യാപ്റ്റന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മോശമല്ലാത്ത വര്‍ഷമാണ് കടന്നുപോയത്. മികച്ച ചില പരമ്പര നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി ബംഗ്ലാദേശിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യ 2022 അവസാനിപ്പിക്കുന്നത്. ഈ പരമ്പര വിജയത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യഷിപ്പ് ഫൈനല്‍ സാധ്യത ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ഈ വര്‍ഷം അവസാനിക്കാനിരിക്കെ ടെസ്റ്റില്‍ 2022ലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ഇഎസ്പിന്‍ ക്രിക്ക്ഇന്‍ഫോ. ഇന്ത്യയുടെ ഒരാള്‍ മാത്രമേ ഇലവനില്‍ ഇടം പിടിച്ചിട്ടുള്ളൂവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇലവന്‍ പരിശോധിക്കാം.

ആധിപത്യം രണ്ടു ടീമുകള്‍ക്ക്
ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ടെസ്റ്റ് ടീം ഓഫ് ദി ഇയറില്‍ രണ്ടു ടീമുകളുടെ സമ്പൂര്‍ണ ആധിപത്യം നമുക്കു കാണാന്‍ സാധിക്കും. ഒരു ടീം നിലവില്‍ ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ഓസ്‌ട്രേലിയയാണ്.
മറ്റൊരു ടീം ടെസ്റ്റിലും ടി20 കളിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത, ബാസ്‌ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ടും. ഇലവനില്‍ പകുതിയിലേറെ പേരും ഓസ്‌ട്രേിയ, ഇംഗ്ലണ്ട് ടീമുകളിലുള്ളവരാണ്.
ഇരുടീമുകളിലെയും നാലു വീതം കളിക്കാര്‍ ഇലവനില്‍ ഇടം പിടിച്ചു. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരുടോ ഓരോ കളിക്കാരും ഇലവന്റെ ഭാഗമായി.

ആരൊക്കെ?
ഓസ്‌ട്രേലിയയില്‍ നിന്നും ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഇലവന്റെ ഭാഗമായവര്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, പേസറും ടെസ്റ്റ് ടീം നായകനുമായ പാറ്റ് കമ്മിന്‍സ്, സ്പിന്നര്‍ നതാന്‍ ലിയോണ്‍ എന്നിവരാണ്.
ഇംഗ്ലണ്ട് ടീമില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ഇതിഹാസ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സന്‍ എന്നിവരുമാണ്.
IND vs SL: ഏകദിനത്തില്‍ ഇവര്‍ എന്തുകൊണ്ടില്ല? ഇന്ത്യ തഴഞ്ഞവരെ അറിയാം
ഇലവനില്‍ ഇന്ത്യയുടെ ഏക സാന്നിധ്യം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ക്രെയ്ഗ് ബ്രാത്വെയ്റ്റും സൗത്താഫ്രിക്കയില്‍ നിന്നും കാഗിസോ റബാഡയും ഇടം പിടിച്ചു.

എന്തുകൊണ്ട് റിഷഭ് ടീമില്‍?
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മോശം ഫോം കാരണം വലയുകയാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു റിഷഭ് പന്തിനെയാണ് കണ്ടത്. നാട്ടിലും വിദേശത്തും അദ്ദേഹം പല മികച്ച ഇന്നിങ്‌സുകളും കളിച്ചു. 2022ല്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തതും റിഷഭാണ്.
ഏഴു ടെസ്റ്റുകളില്‍ നിന്നും താരം വാരിക്കൂട്ടിയത് 680 റണ്‍സാണ്. 61.81 എന്ന തട്ടുപൊളിപ്പന്‍ ശരാശരിയിലായിരുന്നു ഇത്. 90.90 എന്ന സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്്റ്റികളും റിഷഭ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. 146 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
ഹാര്‍ദിക്കിനേക്കാള്‍ ബെസ്റ്റ് ശ്രേയസ്! സ്ഥിരം നായകനാക്കൂ, കാരണങ്ങളറിയാം
ഇന്ത്യയുടെ ടോപ് സ്കോറര്‍ മാത്രമല്ല ടെസ്റ്റില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഈ വര്‍ഷം ഏറ്റവുമധിസം റണ്ണെടുത്ത വിക്കറ്റ് കീപ്പറുമാണ് റിഷഭ്.

2022ലെ മികച്ച ടെസ്റ്റ് ഇലവന്‍
ക്രെയ്ഗ് ബ്രാത്വെയ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്), ഉസ്മാന്‍ ഖ്വാജ (ഓസ്‌ട്രേലിയ), മാര്‍നസ് ലബ്യുഷെയ്ന്‍ (ഓസ്‌ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്), ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), കാഗിസോ റബാഡ (സൗത്താഫ്രിക്ക), നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications