Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: നായകനായി ഹാര്‍ദിക് തുടരുമോ? ജഡ്ഡുവും ബുംറയുമുണ്ടാവും, ഇന്ത്യന്‍ സാധ്യതാ ടി20 ടീം

sanju

ശ്രീലങ്കയുമായുള്ള ടി20 പരമ്പരയുടെ ചൂടിലാണ് ടീം ഇന്ത്യ. മൂന്നു ടി20കളുടെ പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയ്ക്കു ശേഷം മൂന്നു ഏകദിനങ്ങള്‍ കൂടി ലങ്കയ്ക്കു ഇന്ത്യയിലുണ്ട്. അതിനു പിന്നാലെ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡും ഇന്ത്യയിലേക്കു വരും. അവരുമായും മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യക്കുള്ളത്.

ജനുവരി 18നാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ടി20 പരമ്പര ജനുവരി 27നും ആരംഭിക്കും. ലങ്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ പല സീനിയര്‍ താരങ്ങളുമില്ലാതെയാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ പല സീനിയര്‍ കളിക്കരും തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ടി20 പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ ടീമിനെ പരിശോധിക്കാം.

രോഹിത്തും രാഹുലും തിരിച്ചെത്തും?

രോഹിത്തും രാഹുലും തിരിച്ചെത്തും?

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാതിരുന്ന നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ കെഎല്‍ രാഹുലും ന്യൂസിലാന്‍ഡിനെതിരേ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ ശ്രീലങ്കയുമായുള്ള ടി20 പരമ്പരയുടെ ഭാഗമായ ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കു ഇതോടെ സ്ഥാനം നഷ്ടമായേക്കും.

രോഹിത് മടങ്ങിയെത്തിയാല്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തു നിലനിര്‍ത്തുമോയെന്നാണ് അറിയാനുള്ളത്.രോഹിത്തിനു പകരം ടി20യിലെ അടുത്ത സ്ഥിരം നായകനായി അദ്ദേഹത്തെ നിയമിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലങ്കയുമായുള്ള ടി20 പരമ്പര തൂത്തുവാരിയാല്‍ ഹാര്‍ദിക്കിനെ ടി20യില്‍ സ്ഥിരം നായകനാക്കിയേക്കും.

കോലിയും ടീമിലേക്ക്

കോലിയും ടീമിലേക്ക്

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവക്കൊപ്പം മറ്റൊരു സീനിയര്‍ താരവും റണ്‍മെഷീനുമായ വിരാട് കോലിയും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെത്തിയേക്കും.കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് കോലി അവസാനമായി ടി20യില്‍ കളിച്ചത്.

നാലു ഫിഫ്റ്റികളടിച്ച അദ്ദേഹം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായി മാറിയിരുന്നു. അതിനു ശേഷം ബംഗ്ലാദേശ് പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ കോലി കളിച്ചിരുന്നെങ്കിലും ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ല.

Also Read: ദ്രാവിഡിനെ മാറ്റൂ, ഗംഭീര്‍ ഇന്ത്യന്‍ ടി20 കോച്ചാവണം!, ഇതാ കാരണങ്ങള്‍

ഇഷാനും സഞ്ജുവും തുടരും

ഇഷാനും സഞ്ജുവും തുടരും

ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലുള്ള ഇഷാന്‍ കിഷനും സഞ്ജു സാംസണും ന്യൂസിലാന്‍ഡിനെതിരേും വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്തും. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരും ടീമില്‍ ഉറപ്പായുമുണ്ടാവും.

പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനായി വിശ്രമത്തിലായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവ് ന്യൂസിലാന്‍ഡിനെതിരേയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിനിടെയായിരുന്നു ജഡ്ഡുവിനു പരിക്കേറ്റത്.തുടര്‍ന്നു ടി20 ലോകകപ്പ് അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

ജഡേജയെക്കൂടാതെ പരിക്കേറ്റ് കുറച്ചുകാലമായി കളത്തിനു പുറത്തിരിക്കുന്ന സ്പീഡ് സ്റ്റാര്‍ ജസ്പ്രീത് ബുംറയും ന്യൂസിലാന്‍ഡിനെതിരേ ടീമിലേക്കു മടങ്ങിയെത്തും.

Also Read: IND vs SL: ടി20യില്‍ ഇവര്‍ക്ക് നെഞ്ചിടിപ്പ്! ക്ലിക്കായില്ലെങ്കില്‍ പണിയാവും, മൂന്ന് പേര്‍

ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യന്‍ സാധ്യതാ ടീം

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, യുസ്വേന്ദ്ര ചാഹല്‍.

Story first published: Tuesday, January 3, 2023, 23:33 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+