ദ്രാവിഡിനെ മാറ്റൂ, ഗംഭീര്‍ ഇന്ത്യന്‍ ടി20 കോച്ചാവണം!, ഇതാ കാരണങ്ങള്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം മാറ്റുരച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു ടൂര്‍ണമെന്റുകള്‍ ഐസിസിയുടെ ടി20 ലോകകകപ്പും ഏഷ്യാ കപ്പുമായിരുന്നു. ടി20 ഫോര്‍മാറ്റിലായിരുന്നു രണ്ടു ടൂര്‍ണമെന്റുകളും. ഇവ രണ്ടിലും ഇന്ത്യ ദയനീയമായി തന്നെ തോറ്റു പുറത്താവുകയും ചെയ്തു. തൊട്ടുമുമ്പത്തെ തവണ ഏഷ്യാ കപ്പില്‍ ജേതാക്കളായിരുന്ന ഇന്ത്യ ഫൈനല്‍ പോലും കാണാതെയാണ് പുറത്തായത്.
ടി20 ലോകകപ്പില്‍ തട്ടിയും മുട്ടിയും സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവിടെ ഇംഗ്ലണ്ട് പത്തു വിക്കറ്റിനു ഇന്ത്യയെ കെട്ടുകെട്ടിച്ചു. ഈ രണ്ടു ടൂര്‍ണമെന്റുകളിലെയും പരാജയങ്ങള്‍ക്കു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
രോഹിത്തിനു പകരം ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയെ വൈകാതെ തന്നെ സ്ഥിരം നായകനായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനിടെ ടി20 ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും ദ്രാവിഡിനെ മാറ്റണമെന്ന ആവശ്യവുമുയരുന്നുണ്ട്. ടി20 ഫോര്‍മാറ്റിനു ആവശ്യമായ അഗ്രസീവ് സമീപനം ദ്രാവിഡിനു ഇല്ലെന്നും ടീം സെലക്ഷനില്‍ സ്ഥിരമായി പിഴവുകള്‍ വരുത്തുകയാണെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ദ്രാവിഡിനു പകരം മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ടി20യില്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു വളരെ മികച്ച ഓപ്ഷനാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

ആധുനിക ടി20യെക്കുറിച്ച് ധാരണ
ആധുനിക ടി20 ക്രിക്കറ്റിനെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന വ്യക്തിയാണ് ഗൗതം ഗംഭീര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടി20 ഫോര്‍മാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കവെ ഇന്ത്യന്‍ ടീമിന്റെ പരിശീലകരായി ഡങ്കന്‍ ഫ്‌ളെച്ചര്‍, അനില്‍ കുംബ്ലെ, രവി ശാസ്ത്രി, ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെയെല്ലാം നമുക്ക് കാണാന്‍ സാധിച്ചു.
ഇവരില്‍ കുംബ്ലെയും ദ്രാവിഡും ഐപിഎല്ലില്‍ കുറച്ചു സീസണുകളില്‍ കളിച്ചവരാണെങ്കില്‍ മറ്റു രണ്ടു പേര്‍ക്കുള്ള കളിച്ച പരിചയം തീരെയില്ല. എന്നാല്‍ ഗംഭീറിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കു വേണ്ടി ഏറെക്കാലം ടി20യില്‍ കളിച്ച അദ്ദേഹം ഐപിഎല്ലില്‍ 2008 മുതല്‍ 18 വരെയും കളിച്ചിരുന്നു. ഇതിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ചാംപ്യന്‍മാരുമാക്കി.
അതുകൊണ്ടു തന്നെ ടി20യെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. ഇതു കോച്ചായി വന്നാല്‍ ഗംഭീരിനു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. കളിച്ചിരുന്ന സമയത്തു വളരെ അഗ്രസീവായി ബാറ്റ് ചെയ്തിരുന്ന താരമായിരുന്നു അദ്ദേഹം.
Also Read: ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല
ഇപ്പോഴു വളരെ അഗ്രസീവായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഗംഭീര്‍ കോച്ചായി വന്നാല്‍ അതു ടീമിനെയും അഗ്രസീവായ സംഘമാക്ക മാറ്റും.

സീനിയേഴ്‌സിനെ ഒഴിവാക്കും
ഇന്ത്യന്‍ ടി20 ടീമില്‍ ബാധ്യതയായി തുടരുന്ന, പെര്‍ഫോം ചെയ്യാത്ത സീനിയര്‍ കളിക്കാരെ ഒഴിവാക്കാന്‍ ധൈര്യമുള്ളയാള്‍ കൂടിയാണ് ഗൗതം ഗംഭീര്‍. മുഖ്യ കോച്ചായി വന്നാല്‍ ഇതു മുഖംനോക്കാതെ കര്‍ക്കശമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.
Also Read: IPL 2023: മുംബൈയുടെ 17.5 കോടി വെള്ളത്തിലായേക്കും! ഗ്രീന്‍ ഇല്ലെങ്കില്‍ പകരമാര്? അറിയാം
അടുത്തിടെ ടി20ക്കു യോജിക്കാത്ത രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരെപ്പോലെയുള്ള സീനിയേഴ്‌സിനെ ടീമില്‍ നിന്നൊഴിവാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ അഗ്രസീവ് ക്രിക്കറ്റ് കളിക്കാന്‍ കഴിവുള്ള പൃഥ്വി ഷാ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലെ ഉള്ളവരെയാണ് ഇന്ത്യക്കു ടി20യില്‍ ആവശ്യമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തില്‍ ടീമിന്റെ ഗുണത്തിനായി ആരെയും ഭയക്കാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരാളെയാണ് ടി20 കോച്ചായി ഇന്ത്യക്കു ആവശ്യം.

ടീമില്‍ സ്ഥിരത
ടീമില്‍ സ്ഥിരത ആവശ്യമാണെന്നും അര്‍ഹരായ കളിക്കാര്‍ ദീര്‍ഘകാലത്തേക്കു അവസരങ്ങള്‍ നല്‍കണമെന്നും വിശ്വസിക്കുന്നയാളാണ് ഗൗതം ഗംഭീര്‍. രാഹുല്‍ ദ്രാവിഡില്‍ കാണാത്ത മറ്റൊരു ഗുണവും ഇതാണ്. താരങ്ങള്‍ക്കു സ്ഥിരമായി അവസരങ്ങള്‍ ദ്രാവിഡ് ശ്രദ്ധിക്കാറില്ല. അദ്ദേഹം കോച്ചായ ശേഷം ഒരുപാട് പേര്‍ ടീമില്‍ വന്നു പോവുകയും ചെയ്തു.
സഞ്ജു സാംസണിനു ഇന്ത്യ ടി20യില്‍ സ്ഥിരമായി അവസരങ്ങള്‍ നല്‍കണമെന്നു വളരെ മുമ്പ് തന്നെ സ്ഥിരമായി ആവശ്യപ്പെടുന്നയാളാണ് ഗംഭീര്‍.അതുകൊണ്ടു തന്നെ അദ്ദേഹം ടി20യില്‍ കോച്ചായി വന്നാല്‍ സഞ്ജു, പൃഥ്വി ഷാ എന്നിവരെപ്പോലെ പ്രതിഭയുണ്ടായിട്ടും തഴയപ്പെടുന്ന യുവ താരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നതില്‍ സംശയമില്ല.
ഇതു അവര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications