IND vs SL: ഏകദിനത്തില്‍ ആരാവും ഇന്ത്യയുടെ പ്ലെയര്‍ ഓഫ് ദി സീരീസ്? സാധ്യത ഇവര്‍ക്ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആവേശകരമായ ടി20 പരമ്പര ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇരുടീമുകളും പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കെ മൂന്നാമങ്കം ഫൈനലിനു തുല്യമായി മാറിയിരിക്കുയാണ്. രാജ്‌കോട്ടിലെ മൂന്നാം ടി20യില്‍ ജയിക്കുന്നവര്‍ക്കു പരമ്പര പോക്കറ്റിലാക്കാം. ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യക്കു വെറും രണ്ടു ദിവസത്തെ ബ്രേക്ക് മാത്രമേയുള്ളൂ.
ചൊവ്വാഴ്ച ലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യ ഇറക്കുന്നത്. ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഓരോ പരമ്പരയും ഇതിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ പരിഗണിക്കുന്നത്.
ടി20 പരമ്പരയില്‍ ടീമിന്റെ ഭാഗമല്ലാത്ത പല സീനിയര്‍ താരങ്ങളും ഏകദിനത്തില്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. രോഹിത്തിനെക്കൂടാതെ വിരാട് കോലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഏകദിന ടീമിലുണ്ട്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ ജയിക്കുകയാണെങ്കില്‍ പ്ലെയര്‍ ഓഫ് ദി സീരീസാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍
യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലാണ് ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓ്ഫ് ദി സീരീസാവാന്‍ സാധ്യതയുള്ള ഒരു ഇന്ത്യന്‍ താരം. കഴിഞ്ഞ വര്‍ഷം അദ്ദേഹം മിന്നുന്ന ഫോമിലായിരുന്നു. 12 ഏകദിനങ്ങളിലായിരുന്നു 2022ല്‍ ഗില്‍ കളിച്ചത്. ഇവയില്‍ നിന്നും 102.57 സ്‌ട്രൈക്ക് റേറ്റോടെ 638 റണ്‍സെടുക്കുകയും ചെയ്തു. 70.89 ആയിരുന്നു ശരാശരി. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.
2019, 2020 വര്‍ങ്ങളിലായി ഇന്ത്യക്കു വേണ്ടി വെറും മൂന്നു ഏകദിനങ്ങളില്‍ മാത്രമേ ഗില്‍ കളിച്ചിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ അവസരങ്ങള്‍ താരത്തെ തേടിയെത്തുകയായിരുന്നു. ഗില്‍ അതു നന്നായി മുതലാക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയപ്പോള്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്. 205, 245 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്.
കരിയറില്‍ ഇതുവരെ 15 ഏകദിനങ്ങളിലാണ് ഗില്‍ ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ നിന്നും 57.25 ശരാശിയില്‍ 687 റണ്‍സാണ് സമ്പാദ്യം. വളരെ മികച്ച സാങ്കേതിക മികവുള്ള ബാറ്ററാണ് ഗില്‍. ബാറ്റിങിലെ അസാധാരണ ടൈമിങും ഗ്യാപ്പുകള്‍ കണ്ടെത്താനുള്ള മിടുക്കുമാണ് താരത്തെ അപകടകാരിയാക്കുന്നത്.
സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്കും ഗില്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞു.

ശ്രേയസ് അയ്യര്‍
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററെന്നു നിസംശയം പറയാന്‍ സാധിക്കുന്നയാളാണ് ശ്രേയസ് അയ്യര്‍. 2022ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമാണ്.
17 ഏകദിനങ്ങളിലായിരുന്നു ശ്രേയസ് 2022ല്‍ കളിച്ചത്. ഇവയില്‍ നിന്നും 55.69 ശരാശരിയില്‍ 724 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.
പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ടീമിന്റെ രക്ഷകനായ മാറിയിട്ടുണ്ട്. ഒക്ടോബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 113* റണ്‍സ് ശ്രേയസ് നേടുകയും ചെയ്തിരുന്നു.
Also Read:IND vs SL: ഒത്തുകളി തന്നെ! അല്ലാതെ ഇതു സംഭവിക്കില്ല, അര്‍ഷ്ദീപിനെതിരേ അന്വേഷിക്കണം
ഏകദിനത്തില്‍ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത് 39 ഏകദിനങ്ങളിലാണ്. ഇവയില്‍ നിന്നും 48.03 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും 14 ഫിഫ്റ്റികളുമടക്കം 1537 റണ്‍സെടുക്കുകയും ചെയ്തു. ശ്രീലങ്കയുമായുള്ള പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസാവാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ശ്രേയസ്.

മുഹമ്മദ് സിറാജ്
യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് ശ്രീലങ്കയ്‌ക്കെതിരേ പ്ലെയര്‍ ഓഫ് ദി സീരീസിനു സാധ്യതയുള്ള മറ്റൊരു ഇന്ത്യന്‍ താരം. കഴിഞ വര്‍ഷം 15 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 4.62 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 24 വിക്കറ്റുകളെടുത്തിരുന്നു.
പവര്‍പ്ലേയില്‍ വലിയ ഇംപാക്ടുണ്ടാക്കിയ ബൗളര്‍ കൂടിയായിരുന്നു സിറാജ്. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. പവര്‍ പ്ലേയില്‍ മാത്രമല്ല മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം മികവ് പുലര്‍ത്താനും സിറാജിനു സാധിച്ചു.
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ പേസ് ബൗളിങിലെ നിര്‍ണായക താരം തന്നെയായിരക്കും അദ്ദേഹം. ഇതുവരെ സിറാജ് 16 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 26.63 ശരാശരിയില്‍ വീഴ്ത്തിയിട്ടുള്ളത് 24 വിക്കറ്റുകളാണ്.
2019ലായിരുന്നു സിറാജിന്റെ അരങ്ങേറ്റം. ഈ കളിയില്‍ വിക്കറ്റൊന്നും ലഭിച്ചില്ല. പിന്നീട് അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത് 2022ലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications