
സഞ്ജുവിന് ഏറെ അനുഭവസമ്പത്ത്
സഞ്ജു സാംസണ്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കു പ്രധാനപ്പെട്ടയാളാണ്. അദ്ദേഹമൊരു വലിയ താരം തന്നെയാണെന്നാണ് ഞാന്‍ പറയുക. ടീമിലെ ചില കളിക്കാരേക്കാള്‍ സഞ്ജു ചെറുപ്പമായിരിക്കാം. പക്ഷെ ഐപിഎല്ലില്‍ ഒരുപാട് അനുഭവസമ്പത്തുണ്ട്.രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഏറെ അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണ് അദ്ദേഹം.
ഫ്രാഞ്ചൈസിക്കായി എല്ലാം സ്വയമര്‍പ്പിച്ച താരമാണ് സഞ്ജു. വളരെയധകി പാഷനുള്ളയാളും കൂടിയാണ് അദ്ദേഹം. ഇതു വളരെയധികം പ്രധാനപ്പെട്ട കാര്യമാണെന്നും ജെയ്ക്ക് ലഷ് വ്യക്തമാക്കി.

സഞ്ജുവില്‍ ഇഷ്ടമുള്ള കാര്യം
സഞ്ജു സാംസണില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യം എന്തും പഠിക്കാനുള്ള തുറന്ന മനസ്സാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും അതു തന്റെ ഗെയിമില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
സഞ്ജു കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനായി രണ്ടാമത്തെ സീസണില്‍ തന്നെ ഞങ്ങളെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും ജെയ്ക്ക് ലഷ് ചൂണ്ടിക്കാട്ടി.
Also Read: റിഷഭ് പുറത്ത്, ഭരതിനു പകരം സഞ്ജു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണം! കാരണമറിയാം

കളിക്കളത്തില്‍ കൂള്‍
രാജസ്ഥാന്‍ റോയല്‍സിലെ തന്റെ കളിക്കാരെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഞ്ജു സാംസണിനു സാധിച്ചിടുണ്ട്. കളിക്കാര്‍ക്കൊപ്പം നില്‍ക്കാനും ക്യാപ്റ്റനെന്ന നിലയില്‍ അവരെ പ്രചോദിപ്പിക്കുവാനും അദ്ദേഹത്തിനു കഴിയുന്നു.
കളിക്കളത്തില്‍ എല്ലായ്‌പ്പോഴും ബഹളം വയ്ക്കുകയും അഗ്രസീവായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയായി സഞ്ജുവിനെ നമ്മള്‍ കണ്ടിട്ടില്ലായിരിക്കാം. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്.
Also Read: ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം
സഞ്ജു വിജയം കൈവരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. കോച്ച് കുമാര്‍ സങ്കക്കാരയോടൊപ്പം വളരെ മികച്ച രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നത്. ടീമിനകത്ത് വിജയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ എന്താണ് സംഭവിച്ചതെന്നു നോക്കൂയെന്നും ജെയ്ക്ക് ലഷ് ആവശ്യപ്പെട്ടു.

റോയല്‍സിലൂടെ തുടക്കം
2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച താരമാണ് സഞ്ജു സാംസണ്‍. 2016, 17 സീസണുകളില്‍ റോയല്‍സ് ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ രണ്ടു സീസണുകളില്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു.
2018ല്‍ റോയല്‍സ് ലീഗിലേക്കു മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനെയും അവര്‍ തിരികെ വാങ്ങുകയായിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 138 മല്‍സരങ്ങളില്‍ സഞ്ജു കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 29.14 ശരാശരിയില്‍ 135.72 സ്‌ട്രൈക്ക് റേറ്റില്‍ 3526 റണ്‍സെടുക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
2021ലെ ഐപിഎല്ലില്‍ 484ഉം കഴിഞ്ഞ സീസണില്‍ 458ഉം റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രണ്ടു സീസണുകളും ഇതു തന്നെയാണ്.


Click it and Unblock the Notifications












