For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് പുറത്ത്, ഭരതിനു പകരം സഞ്ജു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണം! കാരണമറിയാം

ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര

SANJUPANT

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അഭാവം ടീം ഇന്ത്യയെ ഏറ്റവുമധികം വലയ്ക്കാന്‍ പോവുന്നത് ടെസ്റ്റ് ക്രിക്കറ്റിലായിരിക്കും. കാരണം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം റിഷഭാണ്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് അദ്ദേഹമായിരുന്നു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പലപ്പോഴു റണ്ണെടുക്കാനാവാതെ വിഷമിച്ചെങ്കിലും ടെസ്റ്റില്‍ റിഷഭ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അദ്ദേഹം ഉടനെയൊന്നും മല്‍സരരംഗത്തേക്കു മടങ്ങിവരില്ലെന്നാണ് വിവരം. ആറു മുതല്‍ ഒമ്പതു മാസം വരെ റിഷഭിനു ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരും.

ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അടുത്ത മാസം

ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അടുത്ത മാസം

അടുത്ത മാസം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഈ വര്‍ഷം ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാല്‍ ഓസീസിനെതിരേ ഇന്ത്യക്കു ജയിച്ചേ തീരൂ. ഫൈനലിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പര കൂടിയാണിത്.
നാലു ടെസ്റ്റുകളുടേതാണ് പരമ്പര.

റിഷഭിന്റെ അഭാവത്തില്‍ കെഎസ് ഭരതായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നാണ് സൂചനകള്‍. കഴിഞ്ഞ ടെസ്റ്റ് പരമ്പകളിലെല്ലാം ടീമിന്റെ റിസര്‍വ് വിക്കറ്റ് കീപ്പറായിരുന്നു താരം. പക്ഷെ ഇന്ത്യക്കായി അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല. പക്ഷെ ഭരതിനേക്കാള്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജു സാംസണാണ്. കാരണം പരിശോധിക്കാം.

ഫസ്റ്റ് ക്ലാസിലെ പ്രകടനം

ഫസ്റ്റ് ക്ലാസിലെ പ്രകടനം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തുമ്പോള്‍ കെഎസ് ഭരതിനേക്കാള്‍ മിടുക്കനാണ് സഞ്ജു സാംസണെന്നു കണക്കുകള്‍ പറയുന്നു. കേരളത്തിനായി 55 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് സഞ്ജു കളിച്ചത്.

ഭരതാവട്ടെ ആന്ധ്ര പ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 79 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ബാറ്റിങ് ശരാശരി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവാണ് മുന്നില്‍. 37.64 ആണ് സഞ്ജുവിന്റെ ശരാശരിയെങ്കില്‍ ഭരതിന്റെ ശരാശരി 36.65 ആണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍സ് നോക്കിയാല്‍ സഞ്ജു 3162ഉം ഭരത് 4289ഉം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഭരത് സഞ്ജുവിനേക്കാള്‍ 24 മല്‍സരങ്ങള്‍ കൂടുതല്‍ കളിച്ചിട്ടുണ്ടെന്നതു എടുത്തു പറയേണ്ടതാണ്. 10 സെഞ്ച്വറികളും 12 ഫിഫ്റ്റികളുമാണ് സഞ്ജുവിന്റെ സമ്പാദ്യം. ഭരതാവട്ടെ ഒമ്പതു സെഞ്ച്വറികളും 23 ഫിഫ്റ്റികളുമാണ് നേടിയത്.

Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

നിലവിലെ ഫോം

നിലവിലെ ഫോം

നിലവില ഫോമും സഞ്ജു സാംസണിനു അനുകൂല ഘടമാണ്. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നായകന്‍ കൂടിയായ അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്. മറുഭാഗത്തു ആന്ധ്ര പ്രദേശിനായി കളിക്കുന്ന കെഎസ് ഭരത് അത്ര മികച്ച ഫോമിലുമല്ല.

കേരളത്തിനായി രഞ്ജിയുടെ ഈ സീസണില്‍ മൂന്നു മല്‍സരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 56.80 ശരാശരിയില്‍ 85.54 സ്‌ട്രൈക്ക് റേറ്റോടെ 284 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

ആന്ധ്രയ്ക്കു വേണ്ടി ഭരത് രണ്ടു മല്‍സരങ്ങളിലായി നാല് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇവയില്‍ നിന്നും 31.25 ശരാശരിയില്‍ നേടിയത് 125 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

Also Read: 161.3 കിമി! ആരു തകര്‍ക്കും അക്തറുടെ ലോക റെക്കോര്‍ഡ്? സാധ്യത ഈ 5 പേര്‍ക്ക്

സഞ്ജുവിനു പരിക്ക്

സഞ്ജുവിനു പരിക്ക്

നിലവില്‍ കാല്‍മുട്ടിനേറ്റ പരിക്കു കാരണം സഞ്ജു സാംസണ്‍ വിശ്രമത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ടി20 പരമ്പരയ്ക്കിടെയായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. മുംബൈയിലെ വാഖഡെയില്‍ നടന്ന ആദ്യ ടി20യില്‍ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു കാല്‍മുട്ട് ശക്തമായി ഗ്രൗണ്ടില്‍ ഇടിച്ചത്. ഇതേ തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡിനെതിരേ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ സഞ്ജു ടീമിലേക്കു തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.

Story first published: Friday, January 6, 2023, 19:40 [IST]
Other articles published on Jan 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+