Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

161.3 കിമി! ആരു തകര്‍ക്കും അക്തറുടെ ലോക റെക്കോര്‍ഡ്? സാധ്യത ഈ 5 പേര്‍ക്ക്

akhtar

ഒരു കാലത്തു ലോക ക്രിക്കറ്റില്‍ പാകിസ്താന്റെയൊഴികെ മറ്റെല്ലാ ടീമുകളുടെയും ഉറക്കം കെടുത്തിയ ഒരു ബൗളറുണ്ടായിരുന്നു. വേഗതകൊണ്ട് ഭയപ്പെടുത്തിയ, റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ലോകം വിശേഷിപ്പിച്ച പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറാണിത്. ഇന്നും ലോകത്തിലെ മറ്റൊരു ബൗളര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു ലോക റെക്കോര്‍ഡ് കുറിച്ചാണ് അക്തര്‍ പടിയിറങ്ങിയത്. ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡാണിത്.

2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിലായിരുന്നു ലോകത്തെ വിറപ്പിച്ച ആ തീയുണ്ട പിറന്നത്, വേഗത മണിക്കൂറില്‍ 161. കിമി! ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറ്റാര്‍ക്കും ഇതിന് അടുത്ത് എത്താനായിട്ടില്ല. എന്നാല്‍ നിലവില്‍ മല്‍സരരംഗത്തുള്ള ചിലര്‍ക്കു ഇതു തകര്‍ക്കാനുള്ള ശേഷിയുണ്ട്. ആരൊക്കെയെന്നു പരിശോധിക്കാം.

ആന്‍ഡ്രിച്ച് നോര്‍ക്കിയ

ആന്‍ഡ്രിച്ച് നോര്‍ക്കിയ

സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയയാണ് ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള ഒരു ബൗളര്‍. സ്ഥിരമായി 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്.

നിലവില്‍ നോര്‍ക്കിയയുടെ ഏറ്റവും വേഗമേറിയ ബോള്‍ 156.22 കിമിയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവെയായിരുന്നു ഇത്. സൗത്താഫ്രിക്കയ്ക്കായി 16 ഏകദിനങ്ങളും 29 ടി2കളും കളിച്ചിട്ടുള്ള നോര്‍ക്കിയ 28, 35 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.

മാര്‍ക്ക് വുഡ്

മാര്‍ക്ക് വുഡ്

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. നിലവില്‍ ഇംഗ്ലീഷ് ടീമിലെ ഏറ്റവും വേഗതയേറിയ ബൗളര്‍ അദ്ദേഹമാണ്. 156.1 കിമിയാണ് വുഡിന്റെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ബോള്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരമായി 150 പ്ലസ് വേഗതയില്‍ അദ്ദേഹം ബൗള്‍ ചെയ്യാറുണ്ട്. 28 ടെസ്റ്റുകളും 57 ഏകദിനങ്ങളും 27 ടി20കളും പേസര്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും ആകെ സമ്പാദ്യം 203 വിക്കറ്റുകളാണ്.

Also Read: ദ്രാവിഡിനെ മാറ്റൂ, ഗംഭീര്‍ ഇന്ത്യന്‍ ടി20 കോച്ചാവണം!, ഇതാ കാരണങ്ങള്‍

മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ ഏറ്റവും വേഗമേറിയ ബൗളര്‍മാരിലൊരാളാണ് മിച്ചെല്‍ സ്റ്റാര്‍ക്ക്. മൂന്നു ഫോര്‍മാറ്റുകളിലും ഓസീസ് ടീമിന്റെ ഭാഗമായ അദ്ദേഹത്തിനു ഷുഐബ് അക്തറുടെ റെക്കോര്‍ഡ് തിരുത്താന്‍ സാധിക്കും. ഇതിനകം സ്റ്റാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 160 കിമി വരെ വേഗതയില്‍ പന്തെറിഞ്ഞു കഴിഞ്ഞു.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ അദ്ദേഹം 75 ടെസ്റ്റുകളും 107 ഏകദിനങ്ങളും 58 ടി20കളും കളിച്ചിട്ടുണ്ട്. ഇവയില്‍ കൊയ്തത് 588 വിക്കറ്റുകളാണ്.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ് ലോക റെക്കോര്‍ഡ് കുറിക്കാന്‍ കഴിവുള്ള നാലാമത്തെയാള്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 154.65 കിമിയാണ് ആര്‍ച്ചറുടെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ബോള്‍.

പരിക്കേറ്റു വിശ്രമത്തിലായിരുന്ന താരം 18 മാസത്തെ ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടിനായി 13 ടെസ്റ്റ്, 17 ഏകദിനം, 12 ടി20 എന്നിവയിലായി 86 വിക്കറ്റകള്‍ ആര്‍ച്ചര്‍ വീഴ്ത്തിയിട്ടുണ്ട്.

Also Read: IND vs NZ: നായകനായി ഹാര്‍ദിക് തുടരുമോ? ജഡ്ഡുവും ബുംറയുമുണ്ടാവും, ഇന്ത്യന്‍ സാധ്യതാ ടി20 ടീം

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഷുഐബ് അക്തറിനെപ്പോലെയുള്ള ഒരു തീപ്പൊരി ബൗളര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്കാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പേസറായി യുവതാരം മാറിക്കഴിഞ്ഞു.

ഐപിഎല്ലില്‍ സ്ഥിരമായി 150 പ്ലസ് വേഗതയില്‍ ഉമ്രാന്‍ ബൗള്‍ ചെയ്യാറുണ്ട്. താരത്തിന്റെ ഏറ്റവും വേഗമേറിയ ബോള്‍ 157 കിമിയുടേതാണ്. ഐപിഎല്ലിലായിരുന്നു ഇതു പിറന്നത്. 2022ല്‍ അരങ്ങേറിയ ഉമ്രാന്‍ ഇതിനകം ടി20യും ഏകദിനവും കളിച്ചുകഴിഞ്ഞു.

Story first published: Thursday, January 5, 2023, 15:16 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+