ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

ഇന്ത്യന്‍ ടീമിനു താരങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ഒരു പഞ്ഞവുമില്ല. ഒരേ സമയത്തു തന്നെ രണ്ടോ, മൂന്നോ ടീമുകളെ ഇറക്കാനുള്ള താരസമ്പത്ത് ഇന്ത്യക്കുണ്ട്. ഐപിഎല്ലിനോടാണ് നമ്മള്‍ ഇതിനു നന്ദി പറയേണ്ടത്. അത്ര മാത്രം പ്രതിഭാശാലികളായ കളിക്കാരാണ് ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്നത്. അതിനിടെ ഇന്ത്യന്‍ ടീമനെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനം വ്യത്യസ്ത ഫോര്‍മാറ്റുകളെ കൂട്ടിക്കുഴയ്ക്കുന്നുവെന്നതാണ്.
അതായത് ചില കളിക്കാരെ മാത്രമേ എല്ലാ ഫോര്‍മാറ്റുകളിലും ആശ്രയിക്കാന്‍ സാധിക്കുകയുള്ളൂ. ചിലര്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലായിരിക്കും ഏറ്റവും ന്നായി പെര്‍ഫോം ചെയ്യുക. അവര്‍ക്ക് ആ ഫോര്‍മാറ്റ് തന്നെ നല്‍കുകയെന്നതാണ് ഏറ്റവും നല്ല ഓപ്ഷന്‍. പകരം അവരെ മറ്റു ഫോര്‍മാറ്റുകളില്‍ കൂടി പരീക്ഷിച്ച് അതില്‍ ഫ്‌ളോപ്പാവുകയും, പിന്നീട് തങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഫോര്‍മാറ്റിലെയും പ്രകടനത്തെ അതു ബാധിച്ചേക്കാം.
അതിനാല്‍ ഓരോ ഫോര്‍മാറ്റുകള്‍ക്കും യോജിച്ച കളിക്കാരെ വേര്‍തിരിച്ച് അവര്‍ക്ക് അതാത് ഫോര്‍മാറ്റുകള്‍ നല്‍കിയാല്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യും. ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഈ ഫോര്‍മാറ്റിനെ കൂടുതല്‍ ഗൗരവത്തോടെ ഇന്ത്യ സമീപിക്കണം. ഏകദിനത്തിനു ഏറ്റവും അനുയോജ്യരായ, മികച്ച കളിക്കാരെ തന്നെ ഇന്ത്യ അണിനിരത്തുകയും വേണം. ടി20 സ്‌പെഷ്യലിസ്റ്റുകളായ ചിലരെ ഏകദിന ടീമിലേക്കു ഇനി പരിഗണിക്കേണ്ടതില്ല. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

രാഹുല്‍ ത്രിപാഠി
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരാണ് രാഹുല്‍ ത്രിപാഠി. അഗ്രസീവ് ബാറ്ററായ താരം ശ്രദ്ധേയമായ പ്രകടനം പരമ്പരയില്‍ കാഴ്ചവയ്ക്കുകയു ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പല ഏകദിന പരമ്പരകളിലും ത്രിപാഠി ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒന്നില്‍പ്പോലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.
ലിസ്റ്റ് എ ക്രിക്കറ്റിലെ റെക്കോര്‍ഡ് നോക്കിയാല്‍ ത്രിപാഠിയുടെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. 37.91 ആണ് താരത്തിന്റെ ശരാശരി, സ്‌ട്രൈക്ക് റേറ്റാവട്ടെ 88.17ഉം ആണ്. ആകെ നാലു സെഞ്ച്വറികളാണ് ത്രിപാഠി ഈ ഫോര്‍മാറ്റില്‍ നേടിയത്. അദ്ദേഹം ടി20ക്കു കൂടുതല്‍ അനുയോജ്യമായ താരമാണ്. അതുകൊണ്ടു തന്നെ ഏകദിന ടീമുകളിലേക്ക് ത്രിപാഠിയെ ഇനി പരിഗണിക്കാതിരിക്കുന്നതാവും നല്ലത്.
ഏകദിന ടീമില്‍ ത്രിപാഠിക്ക് യോജിച്ച ബാറ്റിങ് പൊസിഷനില്‍ ഇപ്പോള്‍ ഒഴിവുകളില്ലെന്നതും മറ്റൊരു യാഥാഥ്യമാണ്. ഓരോ പൊസിഷനുകളിലും കളിക്കാര്‍ സെറ്റായിക്കഴിഞ്ഞു.
അവരിലൊരാളെ മാറ്റി ത്രിപാഠിയെ തിരുകിക്കയറ്റിയാല്‍ അതു ടീമിന്റെ ബാലന്‍സിനെ ബാധിച്ചേക്കും. അതിനാല്‍ തന്നെ ടി20കളിലേക്കു മാത്രം താരത്തിനെ പരിഗണിക്കുന്നതവും ഉചിതം.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനു അത്ര മികച്ച റെക്കോര്‍ഡല്ലയുള്ളത്. 121 മല്‍സരങ്ങളില്‍ നിന്നും 35.11 ശരാശരിയില്‍ 5.08 ഇക്കോണമി റേറ്റില്‍ 121 വിക്കറ്റുകളാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. കഴിഞ്ഞ രണ്ടു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ ഭുവി കളിച്ചിട്ടുള്ളൂ. 2022 ജനുവരിയിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു അവസാന ഏകദിനം.
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഭുവിയെ പരിഗണിച്ചേക്കുമെന്ന പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ തുടര്‍ച്ചയായ പരിക്കുകളാണ് കാരണം. ദീപക് ചാഹറും നിരന്തരം പരിക്കുകളിലേക്കു വീഴുകയാണ്.
എന്നാല്‍ ന്യൂബോളില്‍ മാത്രമേ ഭുവിക്കു ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നുള്ളൂ. പഴയ ബോളില്‍ അദ്ദേഹം തികഞ്ഞ പരാജയമാണ്. ഫിറ്റ്‌നസും ചോദ്യചിഹ്നമാണ്.
അവസാനമായി കളിച്ച 10 ഏകദിനങ്ങളില്‍ അഞ്ചിലും ഭുവിക്കു വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല റണ്‍സും വാരിക്കോരി നല്‍കി. അതുകൊണ്ടു തന്നെ ഏകദിന ടീമില്‍ ഇനി അദ്ദേഹത്തെ ഇന്ത്യക്കു ആവശ്യമില്ല.
Also Read: 'വന്‍മതിലിന്റെ' മനസ്സിളക്കിയ വിജേത, ദ്രാവിഡിന്റെ പ്രണയ കഥയറിയാമോ?

സൂര്യകുമാര്‍ യാദവ്
ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ മാറ്ററായ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ ഇന്ത്യക്കു അധികപ്പറ്റാണ്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹം ടീമിന്റെ ഭാഗമല്ലെന്നു ശ്രീലങ്കയുമായുളള രണ്ട് ഏകദിനങ്ങളിലും പുറത്ത് ഇരുത്തിയതോടെ വ്യക്തമാവുകയും ചെയ്തിരിക്കുകയാണ്.
ഏകദിന കരിയറില്‍ നന്നായി തന്നെയാണ് സൂര്യ തുടങ്ങിയതെങ്കിലും പിന്നീട് പ്രകടനം താഴേക്ക് പോവുകയായിരുന്നു. ഇതാണ് ഇപ്പോള്‍ അദ്ദേഹത്തിനു തിരിച്ചടിയായിരിക്കുന്നത്.
ഏകദിനത്തില്‍ അവസാനമായി കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നാലിലും സ്‌കൈ ഒറ്റയക്ക സ്‌കോറില്‍ പുറത്തായിരുന്നു.
ഇതുവരെ കഴിച്ച 16 ഇന്നിങ്‌സുകളില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ സൂര്യക്കു നേടാനായിട്ടുള്ളൂ. നിലവില്‍ അദ്ദേഹത്തിന്റെ ശരാശരി 32ഉം സ്‌ട്രൈക്ക് റേറ്റ് 100.52ഉം ആണ്.
ഏകദിനത്തില്‍ സൂര്യയെ മറികടന്ന് ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കൂടാതെ പല യുവതാരങ്ങളും അവസരത്തിനായി കാത്തുനില്‍ക്കുകയും ചെയ്യുകയാണ്. അതിനാല്‍ തന്നെ സൂര്യയെ ടി20യില്‍ മാത്രം പരിഗണിക്കുന്നതാവും ഏറ്റവും മികച്ച തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications