വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'വന്‍മതിലിന്റെ' മനസ്സിളക്കിയ വിജേത, ദ്രാവിഡിന്റെ പ്രണയ കഥയറിയാമോ?

ഇന്ന് ദ്രാവിഡിന്റെ 50ാം പിറന്നാള്‍ ദിനമാണ്

dravid

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ അവിടെ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെടുന്ന പേരുകളിലൊന്നായിരിക്കും രാഹുല്‍ ദ്രാവിഡിന്റേത്. എതിരാളികള്‍ക്കു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത് എത്ര തവണയാണ് അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുള്ളത്? അക്കമിട്ടു നിരത്തുക അസാധ്യം തന്നെ. ക്രീസില്‍ ദ്രാവിഡിന്റെ മനസാന്നിധ്യവും ബാറ്റിങ് ടെക്‌നിക്കുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന ഏതൊരു താരത്തിനും ഒരുപാട് കാര്യങ്ങള്‍ ദ്രാവിഡില്‍ നിന്നും പഠിക്കാന്‍ കഴിയും.

എത്രയെത്ര റോളുകളിലാണ് അദ്ദേഹത്തെ നമ്മള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടിട്ടുള്ളത്. ഇത്രയും വൈവിധ്യമാര്‍ന്ന റോള്‍ വഹിച്ച മറ്റൊരു ക്രിക്കറ്റര്‍ ലോകത്ത് മറ്റാരെങ്കിലുമുണ്ടോയെന്നു പോലും സംശയമാണ്. ഓപ്പണറായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും എന്‍സിഎ ഡയരക്ടറായും ഇപ്പോള്‍ മുഖ്യ കോച്ചായുമെല്ലാം ദ്രാവിഡ് നമ്മളെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുകയാണ്.

Also Read: IND vs AUS: ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍- ഇന്ത്യന്‍ സാധ്യതാ ടീംAlso Read: IND vs AUS: ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍- ഇന്ത്യന്‍ സാധ്യതാ ടീം

ദ്രാവിഡ് ഇന്നു (ജനുവരി 11) തന്റെ 50ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയകൡലൂടെ അദ്ദേഹത്തിനു ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ദ്രാവിഡിന്റെ സ്വകാര്യ ജീവിതത്തിലേക്കു വന്നാല്‍ വിജേത പന്ധേര്‍ക്കറിനെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്.

ക്രിക്കറ്റ് പിച്ചിലേതു പോലെ ജീവിതത്തിന്റെ ക്രീസിലും മികച്ച കൂട്ടുകെട്ടുണ്ടാക്കി ദ്രാവിഡ് മുന്നോട്ടുപോവുകയാണ്. ദ്രാവിഡും വിജേതയും തമ്മിലുള്ള അധികമാര്‍ക്കുമറിയാത്ത പ്രണയ കഥയെക്കുറിച്ച് അറിയാം.

ആരാണ് വിജേത?

ആരാണ് വിജേത?

രാഹുല്‍ ദ്രാവിഡിനേക്കാള്‍ മൂന്നു വയസ്സിന് ഇളയതാണ് വിജേത പന്ധേര്‍ക്കര്‍. റിട്ടയേര്‍ഡ് വിങ് കമാന്ററാണ് ഇവരുടെ അച്ഛന്‍. അമ്മയാവട്ടെ ഡയറ്റീഷ്യനുമാണ്.

അച്ഛന്റെ വിരമിക്കലിനു ശേഷം വിജേത കുടുംബത്തോടൊപ്പം നാഗ്പൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 2002ല്‍ മെഡിക്കല്‍ സര്‍ജനാവാന്‍ വിജേത പഠിച്ചത് നാഗ്പൂരില്‍ വച്ചായിരുന്നു.

Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

ദ്രാവിഡ്-വിജേത സൗഹൃദം

ദ്രാവിഡ്-വിജേത സൗഹൃദം

രാഹുല്‍ ദ്രാവിഡിന്റെയും വിജേതയുടെയും കുടുംബങ്ങള്‍ ദീര്‍ഘകാലമായി തമ്മില്‍ പരിചയമുള്ളവരാണ്. 1968-71 കാലത്തു വിജേതയുടെ കുടുംബം ബെഗളൂരുവില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് ഇരുകുടുംബങ്ങളും തമ്മില്‍ സൗഹൃദത്തിലാവുന്നത്.

ദ്രാവിഡിന്റെ അച്ഛന്‍ ശരദ് കുറച്ചുകാലം നാഗ്പൂരില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്തായിരുന്നു ദ്രാവിഡും വിജേതയും സുഹൃത്തുക്കളാവുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.

അവസരം ലഭിക്കുമ്പോഴെല്ലാം ദ്രാവിഡ് നാഗ്പൂരില്‍ പോവുകയും വിജേതയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കുടുംബങ്ങള്‍ മനസ്സിലാക്കുകയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Also Read: ഇന്ത്യക്കു 'വിലയില്ല', സഞ്ജുവിന്റെ യഥാര്‍ഥ ക്ലാസ് ബട്‌ലര്‍ക്കറിയാം! പറഞ്ഞത് വൈറല്‍

2003ല്‍ വിവാഹം

2003ല്‍ വിവാഹം

2002ലായിരുന്നു രാഹുല്‍ ദ്രാവിഡും വിജേതയും തമ്മിലുള്ള വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നത്. പക്ഷെ 2003ല്‍ ഐസിസിയുടെ ഏകദിന ലോകകപ്പുള്ളതിനാല്‍ ദ്രാവിഡ് പരിശീലനത്തിന്റെ തിരക്കുകളിലായിരുന്നു. ഇതോടെ ലോകകപ്പിനു ശേഷം വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

ലോകപ്പിനു മുമ്പ് തന്നെ മോതിരം കൈമാറ്റം നടന്നിരുന്നു. അതിനാല്‍ സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ വിജേതയെയും ദ്രാവിഡ് ഒപ്പം കൂട്ടിയിരുന്നു. 2003 മേയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

2005ല്‍ ഇവര്‍ക്കു ആദ്യ മകന്‍ പിറന്നു. സമിത്ത് ദ്രാവിഡെന്നായിരുന്നു മകന് പേരിട്ടത്. 2009ല്‍ രണ്ടാമത്തെ മകന്‍ ജനിച്ചപ്പോള്‍ അവനു അന്‍വയ് ദ്രാവിഡെന്നും പേര് നല്‍കി.

Story first published: Wednesday, January 11, 2023, 18:16 [IST]
Other articles published on Jan 11, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X