
അക്രമെന്നു സച്ചിന്‍
പാകിസ്താന്റ മുന്‍ ക്യാപ്റ്റനും ഇടംകൈയന്‍ ഇതിഹാസവുമായ വസീം അക്രമാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളറെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി.
അക്രമിന്റെ ആത്മകഥയായ സുല്‍ത്താന്‍: എ മെമോയര്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് സച്ചിന്‍ കുറിച്ചത്.
ആദ്യമായി അക്രമിനെ നേരിട്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ചും തന്റെ ഗെയിം കൂടുതല്‍ ഉയര്‍ത്താന്‍ കഴിഞ്ഞതിനു പിന്നില്‍ അക്തര്‍ക്കും പങ്കുണ്ടെന്നു സച്ചിന്‍ പുസ്തകത്തില്‍ പറയുന്നു.

മാസ്റ്ററായിരുന്നു വസീം
ക്രിക്കറ്റെന്നത് ടീം ഗെയിമാണ്. പക്ഷെ എല്ലാം ബാറ്ററും ബൗളറും തമ്മിലുളള കൊമ്പുകോര്‍ക്കലിലേക്കു മാറിയിരിക്കുകയാണ്. വസീം അക്രമിലൂടെ ഓരോ ബാറ്റര്‍ക്കും അതിശയിപ്പിക്കുന്ന ഒരു എതിരാളിയെക്കൂടിയാണ് ലഭിക്കുന്നത്.
അത്രയും കഴിവുറ്റ ഒരാള്‍ക്കെതിരേ കളിക്കുമ്പോള്‍ അതു നിങ്ങളുടെ ഗെയിമിനെയും മുകളിലേക്ക് ഉയര്‍ത്തും. ഈ അനുഭവം എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവുകയും ചെയ്യും. വസീം ശരിക്കുമൊരു മാസ്റ്റര്‍ തന്നെയായിരുന്നു.
ബോളുകളെക്കൊണ്ട് അദ്ദേഹം സംസാരിപ്പിക്കുകയാണ് കളിക്കളത്തില്‍ ചെയ്തിരുന്നതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആത്മകഥയില്‍ എഴുതി.
Also Read: IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

സ്വാഭാവികമായ റണ്ണപ്പ്
വസീം അക്രമിന്റെ റണ്ണപ്പ് വളരെ സ്വാഭാവികമായിരുന്നു. മറ്റുള്ള മിക്ക ഫാസ്റ്റ് ബൗളര്‍മാരെയും പോലെ പന്തെറിയും മുമ്പ് അദ്ദേഹത്തിനു തന്റെ സ്റ്റെപ്പുകള്‍ അളക്കേണ്ട ആവശ്യമില്ലായിരുന്നു. എവിടെ നിന്നും ഓടിയെത്തി മനോഹമരമാി ബൗള്‍ ചെയ്യാന്‍ അക്രമിനു സാധിച്ചിരുന്നു.
വളരെ വേഗത്തിലായിരിക്കും അദ്ദേഹം ക്രീസിലൂടെ ഓടിയെത്തുന്നത്. നിങ്ങള്‍ക്കു അതു നേരിടാന്‍ തയ്യാറെടുക്കാന്‍ അധികം സമയം പോലും ലഭിക്കില്ല. ആദ്യമായി അക്രമിനെ നേരിട്ടത് എനിക്കോര്‍മ്മയുണ്ട്. അതു പോലെയൊരു അനുഭവം മറ്റൊരു ബൗളറെ നേരിട്ടപ്പോഴും എനിക്കുണ്ടായിട്ടില്ല.
Also Read: ടി20യില്‍ ഓരോ പൊസിഷനിലും ഇന്ത്യന്‍ ടോപ്‌സ്‌കോററാര്? രണ്ടെണ്ണത്തില്‍ സൂര്യ!, അറിയാം
ഞങ്ങള്‍ പരസ്പരം കളിച്ചിട്ടുള്ള മല്‍സരങ്ങളെല്ലാം എനിക്കോര്‍മയുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഊഷ്മളമായ സൗഹൃദത്തിലാണെന്നും സ്ച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമിന്റെ കരിയര്‍
ലോകം കണ്ട എക്കാലത്തെയും വലിയ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് വസീം അക്രമിന്റെ സ്ഥാനം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.
കൂടാതെ ഏകദിനത്തില്‍ ആദ്യമായി 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ആദ്യ ബൗളറും അക്രമാണ്. 326 മല്‍സരങ്ങളില്‍ നിന്നും 502 വിക്കറ്റുകളോടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. ടെസ്റ്റില്‍ 106 മല്‍സരങ്ങളില്‍ നിന്നും 414 വിക്കറ്റുകളും അക്രം കൊയ്തിട്ടുണ്ട്.


Click it and Unblock the Notifications
