ടി20യില്‍ ഓരോ പൊസിഷനിലും ഇന്ത്യന്‍ ടോപ്‌സ്‌കോററാര്? രണ്ടെണ്ണത്തില്‍ സൂര്യ!, അറിയാം

ക്രിക്കറ്റെന്ന ഗെയിമിനെ കൂടുതല്‍ ജനകീയമാക്കി മാറ്റിയ ഫോര്‍മാറ്റാണ് ടി20യെന്നു നിസംശയം പറയാം. ദൈര്‍ഘ്യം കൂടുതലാണെന്നതായിരുന്നു നേരത്തേ ക്രിക്കറ്റിനെതിരേ വിമര്‍ശകര്‍ ഉന്നയിച്ച പ്രധാന പരാതി. പക്ഷെ ടി20യുടെ വരവോടെ ക്രിക്കറ്റ് ഈ ദുഷ്‌പേര് മായ്ച്ചിരിക്കുകയാണ്. ദൈര്‍ഘ്യം കുറയുന്നതിനൊപ്പം കളി കൂടുതല്‍ ആസ്വാദ്യകരമായതും ടി20 വന്നതിനു ശേഷമാണ്.
ടി20 ഫോര്‍മാറ്റ് അവതരിപ്പിക്കപ്പെട്ടതോടെ ഫുട്‌ബോളിന്റെ മാതൃകയില്‍ ഫ്രാഞ്ചൈസി ലീഗുകളും ക്രിക്കറ്റില്‍ വ്യാപകമാവുന്നതായി കാണാന്‍ സാധിക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ടീമുകളൊന്നാണ് ഇന്ത്യ. 2007ല്‍ ഐസിസി പ്രഥമ ടി20 ലോകകപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ കിരീടുമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചത് ഇന്ത്യക്കാണ്.
ടി20യില്‍ പല വ്യക്തിഗത റെക്കോര്‍ഡുകളുടെയും അവകാശികളാണ് ഇന്ത്യന്‍ താരങ്ങള്‍. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഒന്ന് മുതല്‍ 11 വരെയുള്ള ബാറ്റിങ് പൊസിഷനുകളില്‍ ഏറ്റവുമുയര്‍ന്ന സ്‌കോറുകളുള്ള താരങ്ങള്‍ ആരൊക്കെയാണന്നു അറിയാമോ? പരിശോധിക്കാം.

രോഹിത്, കോലി
ഇന്ത്യക്കു വേണ്ടി ഒന്നും രണ്ടും സ്ഥാനങ്ങില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയവര്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ്. ആദ്യ പൊസിഷനിലാണ് രോഹിത്തിന്റെ പേരില്‍ റെക്കോര്‍ഡുളളത്. അദ്ദേഹം അടിച്ചെടുത്തത് 118 റണ്‍സായിരുന്നു.
രണ്ടാംസ്ഥാനത്തു കോലി നില്‍ക്കുന്നു. പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ടി2യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു കന്നി ടി20 സെഞ്ച്വറി കൂടിയായായിരുന്നു കോലി അന്നു കുറിച്ചത്.

സൂര്യ, പാണ്ഡെ, കാര്‍ത്തിക്
മൂന്നും നാലും നമ്പറുകളിലെ ടോപ്‌സ്‌കോറര്‍ ഒരാള്‍ തന്നെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. രണ്ടും ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു അവകാശപ്പെട്ടതാണ്.
മൂന്നാം നമ്പറില്‍ സ്‌കൈ പുറത്താവാതെ നേടിയത് 111 റണ്‍സാണങ്കില്‍ നാലാം നമ്പറില്‍ അദ്ദേഹം അടിച്ചെടുത്തത് 117 റണ്‍സുമാണ്.
അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെയാണ്. പുറത്താവാതെ അദ്ദേഹം നേടിയത് 79 റണ്‍സായിരുന്നു.
ആറാം നമ്പറില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തികാണുള്ളത്. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ ഡികെ നേടിയ 55 റണ്‍സാണ് ഈ പൊസിഷനിലെ ഉയര്‍ന്ന സ്‌കോര്‍.
Also Read:IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

അക്ഷര്‍, ക്രുനാല്‍, ഇര്‍ഫാന്‍, ഉമേഷ്, ഇഷാന്ത്
ആറാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. ശ്രീലങ്കയ്‌ക്കെതിരേ അടുത്തിടെ നടന്ന രണ്ടാം ടി20യില്‍ അക്ഷര്‍ 65 റണ്‍സുമായി മിന്നിച്ചിരുന്നു. ഏഴാം നമ്പറിലെ ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്.
എട്ടാം നമ്പറിലെ ഉയര്‍ന്ന സ്‌കോറിന്റെ അവകാശി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്.
ഒമ്പതാം നമ്പറിലെ ടോപ് സ്കോറര്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ്. പുറത്താവാതെ 33 റണ്‍സെടുത്താണ് ഇര്‍ഫാന്‍ ഈ നേട്ടം കുറിച്ചത്. അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരായ ഉമേഷ് യാദവ് (20*), ഇഷാന്ത് ശര്‍മ (5*) എന്നിവരുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications