
ഹര്‍ഷല്‍ പട്ടേല്‍
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റന്ന വിശേഷണത്തോടെ ഇന്ത്യന്‍ ടി20 ടീമിലേക്കു വന്ന താരമാണ് മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. 2021 അവസാനത്തോടെ ടീമിലേക്കു വന്ന അദ്ദേഹം പല പരമ്പരകളിലും ടീമിന്റെ ഭാഗമാവുകയും ചെയ്തു. പക്ഷെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന റോളിനോടു നീതി പുലര്‍ത്താന്‍ ഹര്‍ഷലിനു ഇനിയുമായിട്ടില്ല. അവസാന ഓവറുകളില്‍ താരം റണ്‍സ് വാരിക്കോരി നല്‍കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ഹര്‍ഷല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇന്ത്യ ജയിച്ച കളിയില്‍ 10.25 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. ഇതേ തുടര്‍ന്ന് രണ്ടാം ടി20യില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അടുത്ത ടി20 ലോകകപ്പില്‍ ഹര്‍ഷല്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് തുടങ്ങിയ യുവതാരങ്ങള്‍ക്കാണ് അടുത്ത ലോകകപ്പില്‍ കൂടുതല്‍ സാധ്യത.

യുസ്വേന്ദ്ര ചഹല്‍
ഒരു വര്‍ഷം മുമ്പ് വരെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായിരുന്നു യുസ്വേന്ദ്ര ചഹല്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ചഹലിനു ബൗളിങില്‍ പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല.
മുമ്പ് ബൗളിങിലെ വേരിയേഷനുകള്‍ കൊണ്ട് ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ ഇപ്പോള്‍ ചഹലിനെ വളരെ അനായാസമാണ് എതിര്‍ ടീമിലെ വാലറ്റക്കാര്‍ പോലും നേരിടുന്നത്.
അടുത്ത ടി20 ലോകകപ്പില്‍ ചഹല്‍ ഉള്‍പ്പെടാനുള്ള സാധ്യത തീരെ കുറലാണ്. രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം 2024ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും.
Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

രാഹുല്‍ ത്രാപാഠി
കഴിഞ്ഞ വര്‍ഷം പകുതിയോടെ ഇന്ത്യന്‍ ടീമിലേക്കു വന്ന താരമണ് രാഹുല്‍ ത്രിപാഠി. പക്ഷെ അദ്ദേഹത്തിനു അരങ്ങേറാന്‍ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കയുമായുള്ള രണ്ടാം ടി20 വരെ കാത്തിരിക്കേണ്ടി വന്നു. വളരെയധികം പ്രതിഭാശാലിയായ ബാറ്ററാണ് അദ്ദേഹം.
പ്രതിസന്ധി ഘട്ടഘങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ മിടുക്കനായ ത്രിപാഠി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് നടത്തുന്നത്.പക്ഷെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്നത് താരത്തിനു വലിയ വെല്ലുവിളിയാണ്.
ടീമിലെ അവസരത്തിനായി ഒരുപാട് പേരാണ് മല്‍സരരംഗത്തുള്ളത്. അവരെയെല്ലം പിന്തള്ളി 2024ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ ത്രിപാഠിക്കു അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും.

മുകേഷ് കുമാര്‍
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങളിലൊരാളാണ് പേസര്‍ മുകേഷ് കുമാര്‍. താരത്തിനു പരമ്പരയില്‍ ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല. ഈ പരമ്പരയ്ക്കു ശേഷം മുകേഷ് ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് 29 കാരനായ പേസര്‍ക്കു ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. ബംഗാളിനായി 23 ടി20കളില്‍ കളിച്ച മുകേഷ് 25 വിക്കറ്റുകളെടുത്തിട്ടുണ്ട്. എങ്കിലും അടുത്ത ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടാവാനിടയില്ല.
Also Read: 161.3 കിമി! ആരു തകര്‍ക്കും അക്തറുടെ ലോക റെക്കോര്‍ഡ്? സാധ്യത ഈ 5 പേര്‍ക്ക്

സഞ്ജു സാംസണ്‍
2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ലാത്ത നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. മതിയായ അവസരങ്ങള്‍ ലഭിക്കാതെ പോവുന്നതും, ലഭിച്ച ചുരുക്കം അവസരങ്ങള്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്നതുമാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ.
2022ല്‍ അദ്ദേഹത്തിനു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ഇവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുയും ചെയ്തിരുന്നു. പക്ഷെ ശ്രീലങ്കയുമായി നടക്കുന്ന ആദ്യ കളിയില്‍ സഞ്ജു ബാറ്റിങില്‍ ഫ്‌ളോപ്പായി ഈ മല്‍സരത്തിനിടെയേറ്റ പരിക്കു കാരണം ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു.
നിലവില്‍ റിഷഭ് പന്താണ് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. റിഷഭ് കഴിഞ്ഞാല്‍ ഇഷാന്‍ കിഷനാണ് തൊട്ടു പിന്നില്‍. സഞ്ജുവിന് മൂന്നാംസ്ഥാനം മാത്രമേയുള്ളൂ. കാറപടകത്തില്‍ പരിക്കേറ്റ് വിശ്രമികക്കുന്ന റിഷഭ് 2024ലെ ടി20 ലോകകപ്പില്‍ ടീമില്‍ ഉണ്ടാവാന്‍ തന്നെയാണ് സാധ്യത.
ഇഷാനും തീര്‍ച്ചയായും ടീമിലുണ്ടാവും. അതിനാല്‍ തന്നെ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്. ഇന്ത്യന്‍ മധ്യനിരയില്‍ സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കാനുള്ള ഇടമില്ലെന്നതും മറ്റൊരു തിരിച്ചടിയാണ്. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന മധ്യനിരയില്‍ സഞ്ജുവിനെക്കൂടി ഉള്‍ക്കൊള്ളിക്കുക ദുഷ്‌കരമാണ്.


Click it and Unblock the Notifications












