For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സൂര്യ പുറത്തുതന്നെ, ഷമിയും ചഹലും വേണ്ട, ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ബുധനാഴ്ചയാണ് ആദ്യ ഏകദിനം നടക്കുന്നത്

suryachahal

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലാന്‍ഡുമായുള്ള കടുപ്പമേറിയ വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്നു വീതം ടി20കളിലും ഏകദിനങ്ങളിലുമാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.

ബുധനാഴ്ച (ജനുവരി 18) ഹൈദരാബാദിലാണ് ആദ്യ ഏകദിനം നടക്കുന്നത്. വിജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരിയില്‍ കളിച്ച ഏറെക്കുറെ അതേ ടീമിനെ തന്നെ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്.

കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ മാത്രമേ ടീമില്‍ ഇല്ലാതെയുള്ളൂ. പകരം കെഎസ് ഭരത്, ഷഹബാസ് അഹമ്മദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ടീമിലെത്തുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്നു പരിശോധിക്കാം.

രോഹിത്- ഗില്‍ (ഓപ്പണര്‍മാര്‍)

രോഹിത്- ഗില്‍ (ഓപ്പണര്‍മാര്‍)

ശ്രീലങ്കയ്‌ക്കെതിരേ ക്ലിക്കായ രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ ജോടി തന്നെ ന്യൂസിലാന്‍ഡിനെതിരേയും ഓപ്പണ്‍ ചെയ്യാന്‍ സാധ്യത കൂടുതലാണ്. രോഹിത് ഫോമിലേക്കു തിരിച്ചെത്തിയതിന്റെ സൂചനകള്‍ ലങ്കയ്‌ക്കെതിരേ നല്‍കിയിരുന്നു.

ഗില്ലാവട്ടെ ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുമാണ്. ലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ 373 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത് രോഹിത്- ഗില്‍ ജോടിയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 143 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

കിവീസിനെതിരേ മൂന്നാം നമ്പറില്‍ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലി തന്നെ കളിക്കും. ലങ്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ അദ്ദേഹം തന്റെ കരിയറിലെ 45ാം സെഞ്ച്വറി കണ്ടെത്തിയിരുന്നു.

രാഹുലിനു പകരം ഇഷാന്‍

രാഹുലിനു പകരം ഇഷാന്‍

ഇന്ത്യന്‍ മധ്യനിരയില്‍ ചില മാറ്റങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്റെ സ്ഥാനം ഉറപ്പാക്കിക്കളിഞ്ഞു. എന്നാല്‍ അഞ്ചാം നമ്പറില്‍ മാറ്റമുണ്ടാവും. ശ്രീലങ്കയ്‌ക്കെതിരേ കെഎല്‍ രാഹുലായിരുന്നു ഈ പൊസിഷനില്‍ ബാറ്റ് ചെയ്തത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരിക്കുകയാണ്.

രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനായിരിക്കും ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യുക. മാത്രമല്ല വിക്കറ്റ് കീപ്പിങിന്റെ ചുമതലയും അദ്ദേഹത്തിനു തന്നെയായിരിക്കും. ഇതോടെ സൂര്യകുമാര്‍ യാദവിനു അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടതായി വരും.

കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശുമായുള്ള അവസാന ഏകദിനത്തിലാണ് ഇഷാന്‍ അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ താരം ഡബിള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ ഒരു മല്‍സരത്തില്‍പ്പോലും ഇഷാന് ഇന്ത്യ അവസരം നല്‍കിയില്ല.

Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ വൈസ് ക്യാപ്‌നും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും. ശ്രീലങ്കയ്‌ക്കെതിരേ ടീമിന്റെ ഭാഗമായിരുന്നു വാഷിങ്ടണ്‍. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും ഇറക്കിയില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ അക്ഷര്‍ പട്ടേലിനു വിശ്രമം നല്‍കിയതിനാല്‍ പകരം വാഷിങ്ടണിനു നറുക്കുവീഴും.

മികച്ച പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ താരത്തിനു ലഭിക്കുന്ന അവസരമായിരിക്കും ഇത്. അക്ഷറിനെപ്പോലെ ബൗളിങിനൊപ്പം ബാറ്റിങിലും മികച്ച സംഭാവനകള്‍ വാഷിങ്ടണില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

ബൗളിങ് നിര

ബൗളിങ് നിര

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളിലേക്കു യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും തമ്മിലായിരിക്കു മല്‍സരം. ശ്രീലങ്കയ്‌ക്കെതിരേ ആദ്യ ഏകദിനത്തില്‍ ചഹലിനെ ഇന്ത്യ ഇറക്കിയെങ്കിലും അടുത്ത രണ്ടു കളിയിലും കുല്‍ദീപിനെ കളിപ്പിക്കുകയായിരുന്നു. ഫോം കണക്കിലെടുക്കുമ്പോള്‍ കുല്‍ദീപിന് തന്നെയായിരിക്കും മുന്‍തൂക്കം ലഭിക്കുക. അങ്ങനെ വന്നാല്‍ ചഹലിനു പുറത്തിരിക്കേണ്ടി വരും.

പേസ് ബൗളര്‍മാരില്‍ മുഹമ്മദ് ഷമിക്കു പകരം ബാറ്റിങില്‍ കൂടി തിളങ്ങാന്‍ സാധിക്കുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. ഇതു ബാറ്റിങ് കൂടുതല്‍ ശക്തമാക്കും. ടീമിലെ മറ്റു പേസര്‍മാര്‍ മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കുമായിരിക്കും.

Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

ഇന്ത്യയുടെ മികച്ച പ്ലെയിങ് 11

ഇന്ത്യയുടെ മികച്ച പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ജദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

Story first published: Sunday, January 15, 2023, 14:06 [IST]
Other articles published on Jan 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+