വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ, സിഎസ്‌കെ എന്നിവരെ ഇന്ത്യ കണ്ടുപഠിക്കണം! കപ്പടിക്കാന്‍ ഉത്തപ്പയുടെ ഉപദേശം

കഴിഞ്ഞ വര്‍ഷം താരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു

uthappa

ഐസിസി ടൂര്‍ണമെന്റുകളില്‍ വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ കിരീടവരള്‍ച്ചയുടെ യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഒരു ടൂര്‍ണമെന്റിലും കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ കീഴിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. അതിനു ശേഷമുളള ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യക്കു നിരാശയായിരുന്നു ഫലം.

ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ഇന്ത്യ അവസാനമായി കളിച്ചത്. അന്നു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്താവുകയായിരുന്നു. ഈ വര്‍ഷം സ്വന്തം നാട്ടില്‍ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്.

IND vs NZ: ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ 'വാട്ടര്‍ ബോയ്‌സ്', ഒരു മല്‍സരം പോലും കളിച്ചേക്കില്ലIND vs NZ: ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ 'വാട്ടര്‍ ബോയ്‌സ്', ഒരു മല്‍സരം പോലും കളിച്ചേക്കില്ല

ടീം സെലക്ഷനില്‍ വരുത്തുന്ന പിഴവുകളാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ പതനത്തിനു പ്രധാന കാരണമെന്നു ഉത്തപ്പ ചൂണ്ടിക്കാട്ടി. ടീമില്‍ ഇടയ്ക്കിടെ അഴിച്ചുപണി നടത്തുന്ന ഇന്ത്യയുടെ പ്രവണത ശരിയല്ലെന്നും ഇതു കളിക്കാരില്‍ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

കുല്‍ദീപിനെ എന്തിന് തഴഞ്ഞു?

കുല്‍ദീപിനെ എന്തിന് തഴഞ്ഞു?

ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന രണ്ടു ടെസറ്റുകളുടെ പരമ്പരയാണ് റോബിന്‍ ഉത്തപ്പ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ആദ്യ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ കുല്‍ദീപിനെ ഇന്ത്യ അടുത്ത ടെസ്റ്റില്‍ പുറത്ത് ഇരുത്തിയിരുന്നു.

പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും കുല്‍ദീപിനെ അടുത്ത ടെസ്റ്റില്‍ ഒഴിവാക്കിയത് നല്ല സന്ദേശമല്ല നല്‍കുന്നത്. നിങ്ങള്‍ക്കു ടീമില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള കാരണത്തെക്കുറിച്ച് കുല്‍ദീപിനോടു വിശദികരിക്കാം.

പക്ഷെ യുവതാരങ്ങള്‍ക്കു ഇതു തീര്‍ച്ചയായും നല്ല സന്ദേശമല്ല നല്‍കുക. പ്ലെയര്‍ ഓഫ് ദി മാച്ചായും നിങ്ങള്‍ക്കു ടീമില്‍ സ്ഥാനമുറപ്പില്ലെന്നായിരിക്കും അവര്‍ മനസ്സിലാക്കുകയെന്നും ഉത്തപ്പ വിശദമാക്കി.

IND vs NZ: സൂര്യ പുറത്തുതന്നെ, ഷമിയും ചഹലും വേണ്ട, ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

കളിക്കാര്‍ക്കു സുരക്ഷിതത്വം കുറവ്

കളിക്കാര്‍ക്കു സുരക്ഷിതത്വം കുറവ്

ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ക്കു സുരക്ഷിതത്വം കുറവാണെന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നു റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതു കളിക്കാര്‍ക്കിടയില്‍ ടീമിലെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

താന്‍ സുരക്ഷിതനാണെന്നു ഒരു കളിക്കാരനു തോന്നുന്നില്ലെങ്കില്‍ അയാള്‍ എല്ലായ്‌പ്പോഴും ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്തുക എങ്ങനെയെന്ന മാനസികാവസ്ഥയോടെയായിരിക്കും കളിക്കുകയെന്നും ഉത്തപ്പ നിരീക്ഷിച്ചു.

കളിക്കാര്‍ക്കു ടീമിലെ സ്ഥാനത്തിന്റെ കര്യത്തില്‍ സുരക്ഷിതത്വം നല്‍കേണ്ടത് വളരെ പ്രധാനമാണ്.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ടീമില്‍ നിരന്തരം അഴിച്ചുപണികളാണ്.

ഇതു കാരണം നിര്‍ണായക മല്‍സരങ്ങളില്‍ താരങ്ങളുടെ പ്രകടനം താഴേക്കു പോവുകയും ചെയ്യും.കാരണം അടുത്ത മല്‍സരത്തില്‍ തനിക്കു ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇവര്‍ക്കു ഉറപ്പില്ലെന്നും ഉത്തപ്പ വിശദമാക്കി.

IND vs SL: എല്ലാവരും സെഞ്ച്വറിയടിക്കുന്നു, രോഹിത് വിക്കറ്റ് വലിച്ചെറിയുന്നു! ഒരിക്കലും പഠിക്കില്ല

മുംബൈയും ചെന്നൈയും ഉദാഹരണം

മുംബൈയും ചെന്നൈയും ഉദാഹരണം

ഒരേ ടീമിനെ സ്ഥിരമായി നിലനിര്‍ത്തിയാല്‍ എങ്ങനെ നേട്ടം കൊയ്യാമെന്ന് ഐപിഎല്ലില്‍ ഏറ്റലുമധികം കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളെയാണ് റോബിന്‍ ഉത്തപ്പ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

നിങ്ങള്‍ ഐപിഎല്ലിലേക്കു നോക്കൂ. പ്ലെയിങ് ഇലവനില്‍ വളരെ കുറച്ചു മാത്രം മാറ്റങ്ങള്‍ വരുത്തുന്ന ടീമുകളാണ് കൂടുതല്‍ സമയവും വിജയിക്കാറുള്ളതെന്നു നിങ്ങള്‍ക്കു കാണാം. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ വിജയവും ഇതു തെളിയിക്കുന്നതായി ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

വിരമിച്ചതില്‍ ഖേദമില്ല

വിരമിച്ചതില്‍ ഖേദമില്ല

വിദേശ ലീഗുകളില്‍ കളിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചതില്‍ തനിക്കു ഖേദമില്ലെന്നും റോബിന്‍ ഉത്തപ്പ പറയുന്നു. ആറു മാസത്തിനിടെ ആദ്യമായി കളിക്കാന്‍ പോവുന്നതിന്റ ത്രില്ലിലാണ് ഞാന്‍.

ഇന്റനാഷനല്‍ ലീഗ് ടി20 (ILT20) വളരെ മികച്ച ടൂര്‍ണമെന്റാണ്. ലോകത്തിലെ ചില മികച്ച താരങ്ങള്‍ ഈ ടൂര്‍ണമെന്റിന്റെ ഭാഗമാണ്.വിദേശത്തു കളിക്കണമെങ്കില്‍ ഇന്ത്യയില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കണമെന്നത് ബിസിസിഐയുടെ നിയമമാണ്.

ഞങ്ങള്‍ നിയമം ഉണ്ടാക്കാറില്ല. പക്ഷെ ഞങ്ങള്‍ക്കു അതു ഫോളോ ചെയ്യേണ്ടതുണ്ട്. എനിക്കു തീരുമാനം എടുക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനമെടുത്തതെന്നും ഉത്തപ്പ വ്യക്തമാക്കി.

Story first published: Monday, January 16, 2023, 18:45 [IST]
Other articles published on Jan 16, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X