IND vs SL: എല്ലാവരും സെഞ്ച്വറിയടിക്കുന്നു, രോഹിത് വിക്കറ്റ് വലിച്ചെറിയുന്നു! ഒരിക്കലും പഠിക്കില്ല

ശ്രീലങ്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും മികച്ച തുടക്കത്തിനു ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും അദ്ദേഹത്തിനെതിരേ വാളോങ്ങിയിരിക്കുകയാണ്.
മോശം ഫോമിലൂടെ കടന്നു പോയവരെല്ലാം സെഞ്ച്വറികളടിക്കുമ്പോള്‍ വിക്കറ്റ് വലിച്ചെറിയുന്നതിലാണ് രോഹിത്തിന്റെ ശ്രദ്ധയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. 42 റണ്‍സാണ് കളിയില്‍ ഹിറ്റ്മാന്‍ നേടിയത്. 49 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു.
കളിയില്‍ വളരെ സ്ലോയായിരുന്നു രോഹിത്തിന്റെ തുടക്കം. 11 ബോളില്‍ രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. എന്നാല്‍ പതിയെ രോഹിത് സ്‌കോറിങിന്റെ വേഗത കൂട്ടുകയായിരുന്നു. കസുന്‍ രജിതയെറിഞ്ഞ 10ാം ഓവറില്‍ തുടരെ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമാണ് അദ്ദേഹം പായിച്ചത്. രോഹിത്- ഗില്‍ കാര്യമായ വെല്ലുവിളില്ലാതെ 91 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെയാണ് അതു സംഭവിച്ചത്.

രോഹിത്തിന്റെ പുറത്താവല്‍
ചാമിത കരുണരത്‌നെയെറിഞ്ഞ 16ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ രോഹിത് ശര്‍മ വീണു. മിഡില്‍ ചെയ്ത ലെങ്ത്ത് ബോളില്‍ അദ്ദേഹം പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ഈ ഷോട്ടിനു രോഹിത് പ്രതീക്ഷിച്ച പവറില്ലായിരുന്നു.
ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ നേരെ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അനായാസം അതു പിടിയിലൊതുക്കുകയും ചെയ്തു.ഇതു കണ്ടതോടെ തീര്‍ത്തും നിരാശനായി കാണപ്പെട്ട രോഹിത് അല്‍പ്പസമയം തലതാഴ്ത്തി കാല്‍മുട്ടില്‍ നിന്ന ശേഷം ക്രീസ് വിടുകയായിരുന്നു.
നേരത്തേ നടന്ന ആദ്യ ഏകദിനത്തില്‍ 83 റണ്‍സ് രോഹിത് നേടിയെങ്കിലും സെഞ്ച്വറി കുറിക്കാനാവാതെ മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്തുവന്നത്.
Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

പെട്ടെന്നു എന്തെങ്കിലും ചെയ്യണം
മോശം ഫോമിലൂടെ കടന്നുപോയ എല്ലാവരും സെഞ്ച്വറകളടിക്കുകയാണ്. പക്ഷെ ക്രീസില്‍ സെറ്റായതിനു ശേഷം വിക്കറ്റ് വലിച്ചെറിയുന്ന തിരക്കിലാണ് അദ്ദേഹം. ഫുട്ട് മൂവ്‌മെന്റിന്റെ കാര്യത്തില്‍ ഇപ്പോഴും രോഹിത് ഒന്നും ചെയ്തിട്ടില്ല.
ഓഫ് സൈഡിലൂടെ കൂടുതല്‍ ഷോട്ടുകളടിക്കാനും ശ്രമിക്കുന്നില്ല. പ്ലീസ്, രോഹിത്, ദയവു ചെയ്ത് പെട്ടെന്നു എന്തെങ്കിലും ചെയ്യൂ. നിങ്ങളുടെ സെഞ്ച്വറി കാണാന്‍ ഒരുപാട് സമയമായി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

വലിയ ഇന്നിങ്‌സിനായി ദാഹം കാണുന്നു
എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ എനിക്കു സന്തോഷവുമുണ്ട്. കാരണം വലിയ ഇന്നിങ്‌സിനും സ്‌കോറിനും വേണ്ടിയുള്ള ദാഹം രോഹിത് ശര്‍മയില്‍ ഞാന്‍ കാണുന്നു. കഴിഞ്ഞ വര്‍ഷം ഇതു അദ്ദേഹത്തില്‍ അപ്രത്യക്ഷമായിരുന്നുവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ശ്രീലങ്കയുടെ ഈ മോശം ബൗളിങ് ആക്രമണത്തിനെതിരേ 2014ലെ രോഹിത് ശര്‍മ എത്ര റണ്‍സെടുക്കുമായിരുന്നുവെന്ന് നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? 300 പ്ലസ് എങ്കിലും നേടുമായിരുന്നുവെന്നു എനിക്കു തോന്നുന്നു.
പക്ഷെ ഇപ്പോള്‍ രോഹിത്തിത്തിനു അതു സാധിക്കുന്നില്ല. വലിയ സെഞ്ച്വറികള്‍ നേടിയില്ലെങ്കില്‍ രോഹിത് ഇന്ത്യക്കു വേണ്ടി വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ പോവു്ന്നില്ലെന്നു ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications