ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

ന്യൂസിലാന്‍ഡുമായുളള ആദ്യ ഏകദിനത്തിലെ ഇടിവെട്ട് ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയിരിക്കുയാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. കിവി ബൗളര്‍മാരെ തല്ലിപ്പരുവമാക്കി താരം അടിച്ചെടുത്തത് 208 റണ്‍സാണ്. വെറും 149 ബോളുകളില്‍ നിന്നായിരുന്നു ഇത്. 19 ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും ഗില്ലിന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു.
ഈ പ്രകടനത്തോടെ ഇന്ത്യന്‍ ഏകദിന ടീമില്‍ തന്റെ സ്ഥാനവും താരം ഉറപ്പാക്കിയിരിക്കുകയാണ്. മാത്രമല്ല ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ടീമിലും ഗില്‍ ഉണ്ടാവുമെന്നതില്‍ സംശയമില്ല. 2018ലെ അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് താരം ലോക ക്രിക്കറ്റില്‍ വരവറിയിക്കുന്നത്. അന്നു രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍, പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്.
അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം താരത്തിനു ഐപിഎല്ലിലും അവസരം നേടിക്കൊടുത്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു ആദ്യ തട്ടകം. പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വന്ന ഗില്‍ ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചുകഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ നേടിയ ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ അടുത്ത സൂപ്പര്‍ താരമെന്നു ഗില്ലിനെ ആരാധകര്‍ വാഴ്ത്തുകയാണ്. താരത്തിന്റെ കുടുംബ ജീവിതത്തിലേക്കു വന്നാല്‍ ചിലരുമായി ചേര്‍ത്തു ഇതിനകം പല ഗോസിപ്പുകളു വന്നു കഴിഞ്ഞു. അതിനെക്കുറിച്ച് കൂടുതലറിയാം.

സച്ചിന്റെ മകളുമായി പ്രണയം?
ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മരുമകനായി ശുഭ്മാന്‍ ഗില്‍ വന്നേക്കുമെന്ന് ഒരു സമയത്തു ക്രിക്കറ്റ് പ്രേമികള്‍ കരുതിയിരുന്നു. കാരണം ഗില്ലിനെയും സാറ ടെണ്ടുല്‍ക്കറെയും ചേര്‍ത്ത് പല ഗോസിപ്പുകളും പരന്നിരുന്നു.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും അതു സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. രണ്ടു പേരും ഒരുമിച്ച് എവിടെയും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നില്ല. ഇതോടെ ഈ ഗോസിപ്പുകള്‍ പതിയെ ഇല്ലാതാവുകയും ചെയ്തു.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

ആ സാറയല്ല യഥാര്‍ഥ കാമുകി
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയല്ല ശുഭ്മാന്‍ ഗില്ലിന്റെ കാമുകിയെന്നു പിന്നീടാണ് വ്യക്തമായത്. ബോളിവുഡ് സുന്ദരിയും പ്രമുഖ നടനുമായ സെയ്ഫ് അലി ഖാന്റെ മകള്‍ സാറയെയാണ് താരം ഡേറ്റ് ചെയ്തത്. ഇതിന്റെ തെളിവുകളും പിന്നാലെ പുറത്തുവന്നു.
ഗില്ലിനെയും സാറയെയും ചില സ്ഥലങ്ങളില്‍ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന സൂചനകള്‍ ലഭിച്ചത്.
അടുത്തിടെ ഒരു ചാനലിലെ ടോക് ഷോയില്‍ വന്നപ്പോള്‍ സാറ അലി ഖാനെ നിങ്ങള്‍ ഡേറ്റ് ചെയ്യുകയാണോയെന്നു ഗില്ലിനോടു ചോദിച്ചപ്പോള്‍ ആയിരിക്കാമെന്നായിരുന്നു മറുപടി.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ഒരുമിച്ച് കാണപ്പെട്ടു
ശുഭ്മാന്‍ ഗില്ലിനെയും സാറ അലി ഖാനെയും ചില പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് കാണപ്പെട്ടിരുന്നു. അടുത്തിടെ ജയ്പൂരിലെ ഒരു വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
അതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ദുബായിലെ റെസ്‌റ്റോറന്റിലും ഗില്ലും സാറയും ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയതിന്റെ വീഡിയോ പുറത്തു വരികയും അതു സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications