IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്കയുമായി സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഇന്ത്യക്കു ആദ്യത്തെ റിഹേഴ്‌സലായിരുന്നു. 3-0ന് പരമ്പര തൂത്തുവാരി ഇന്ത്യ ആദ്യ പരീക്ഷ വിജയകരമായ പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഇനിയാണ് ആരംഭിക്കുന്നത്. ഇന്ത്യക്കു പരാജയപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളികളായ ന്യൂസിലാന്‍ഡുമായി വൈറ്റ് ബോള്‍ പരമ്പരയാണ് ഈയാഴ്ച ആരംഭിക്കുന്നത്. ഇന്ത്യയും കിവീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. അതിനു ശേഷം മൂന്നു ടി20കളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും.
ലങ്കയ്‌ക്കെതിരേ നേടിയതിനു സമാനമായ വിജയം ന്യൂസിലാന്‍ഡിനെതിരേയും ആവര്‍ത്തിക്കാന്‍ തന്നെയായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ത്യയുടെ ചില കളിക്കാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ പരമ്പര. ഇതില്‍ ഫ്‌ളോപ്പായാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഇവര്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടേക്കില്ല. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

യുസ്വേന്ദ്ര ചഹല്‍
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര നിര്‍ണായകമായി മാറിയിരിക്കുന്ന ഒരു താരം. ബൗളിങില്‍ തന്റെ പഴയ താളം ചഹലിനു നഷ്ടമായിരിക്കുകയാണ്. റണ്ണൊഴുക്ക് തടയാന്‍ മാത്രമല്ല വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കുന്നില്ല. ചഹലിന്റെ ഈ വീഴ്ച മുതലെടുത്ത് കുല്‍ദീപ് യാദവ് ടീമിലെ സ്ഥാനത്തിനായി ഇതിനകം അവകാശവാദമുന്നയിച്ചുക കഴിഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ രണ്ടും മൂന്നും മല്‍സരങ്ങളില്‍ ചഹലിനു പകരം ടീമിലെത്തിയ കുല്‍ദീപ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. രണ്ടു കളിയില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഇതോടെ ചഹലിന്റെ നിലനില്‍പ്പ് അവതാളത്തിലായിരിക്കുകയാണ്.
തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ ചഹലിനു ലഭിക്കുന്ന അവസാന അവസരമായിരിക്കും ന്യൂസിലാന്‍ഡുമായുള്ള പരമ്പര. ഇതിലും ഫ്‌ളോപ്പായാല്‍ അദ്ദേഹം ടീമില്‍ നിന്നും പുറത്തായേക്കും. മാത്രമല്ല ഏകദിന ലോകകപ്പിലും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല.
IND vs NZ: ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ 'വാട്ടര്‍ ബോയ്‌സ്', ഒരു മല്‍സരം പോലും കളിച്ചേക്കില്ല

ശര്‍ദ്ദുല്‍ ടാക്കൂര്‍
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പര നിര്‍ണായകമായിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. ശ്രീലങ്കയുമായി സമാപിച്ച ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ ശര്‍ദ്ദുലിനെ ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങിന്റെ അഭാവത്തിലായിരുന്നു ഇത്.വരാനിരിക്കുന്ന ലോകകപ്പില്‍ പേസര്‍മാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മുഹമ്മദ് ഷമിയും പിന്നാലെയുണ്ട്. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് എന്നിവരും മല്‍സരരംഗത്തുള്ളവരാണ്.
അതുകൊണ്ടു തന്നെ മികവ് തെളിയിക്കാന്‍ ശര്‍ദ്ദുലിന് ഇനി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കില്ല. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ ദേശീയ ടീമിനു പുറത്താവുക മാത്രമല്ല ലോകകപ്പിലും അദ്ദേഹം സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.
പൃഥ്വിയെ വിട്ടൊരു കളി വേണ്ട! ഇതാ ടി20യില്‍ ഇന്ത്യയുടെ മൂന്ന് ഇടിവെട്ട് ഓപ്പണിങ് ജോടികള്‍

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications