വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വിയെ വിട്ടൊരു കളി വേണ്ട! ഇതാ ടി20യില്‍ ഇന്ത്യയുടെ മൂന്ന് ഇടിവെട്ട് ഓപ്പണിങ് ജോടികള്‍

ന്യൂസിലാന്‍ഡിനെതിരേ പൃഥ്വി ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്

prithvi

അന്താരാഷ്ട്ര ടി20യിലെ റെക്കോര്‍ഡ് നോക്കിയാല്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയെന്നതില്‍ സംശയമില്ല. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ നാട്ടിലും പുറത്തും നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പ്രഥമ ടി20 ലോകകപ്പിലെ കിരീട വിജയത്തിനു ശേഷം ഇന്ത്യക്കു ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞിട്ടില്ല. 2009, 2010, 12, 21 വര്‍ഷങ്ങളില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു.

വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ വലച്ച ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിലൊന്ന് ഓപ്പണിങ് ജോടികളുടെ പ്രകടനമായിരുന്നു. രോഹിത് ശര്‍മ- കെഎല്‍ രാഗഹുല്‍ സഖ്യമായിരുന്നു കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലെയും ഏഷ്യാ കപ്പിലെയും ഓപ്പണിങ് ജോടികള്‍. ഈ സഖ്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

Also Read:കേരള ടീം അവനെ മിസ്സ് ചെയ്യുന്നു, ഡ്രസിങ് റൂമില്‍ സഞ്ജു എങ്ങനെ? വെളിപ്പെടുത്തി ടീമംഗംAlso Read:കേരള ടീം അവനെ മിസ്സ് ചെയ്യുന്നു, ഡ്രസിങ് റൂമില്‍ സഞ്ജു എങ്ങനെ? വെളിപ്പെടുത്തി ടീമംഗം

അതുകൊണ്ടു തന്നെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ കൂടുതല്‍ അഗ്രസീവായ ഓപ്പണിങ് സഖ്യത്തെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. 2024ലെ അടുത്ത ടി20 ലോകകപ്പില്‍ കിരീടം നേടണമെങ്കില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യവും ഇതു തന്നെയാണ്. രോഹിത്- രാഹുല്‍ ജോടിക്കു പകരം ടി20യില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഓപ്പണിങ് കോമ്പിനേഷനുകള്‍ പരിശോധിക്കാം.

പൃഥ്വി- ത്രിപാഠി

പൃഥ്വി- ത്രിപാഠി

ഇന്ത്യയില്‍ നിലവിലുള്ള യുവതാരങ്ങളില്‍ ഏറ്റവും കഴിവുറ്റ, അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ പൃഥ്വിയുടെ ബാറ്റിങ് ശൈലി പരിഗണിക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായത് ടി20യാണ്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 147.45 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 1588 റണ്‍സെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെയെത്തിയിരിക്കുകയാണ് പൃഥ്വി.

ടി20 ഫോര്‍മാറ്റില്‍ അതിവേഗം റണ്ണെടുക്കാന്‍ ശേഷിയുള്ള, വളരെ അപകടകാരിയായ താരമാണ് രാഹുല്‍ ത്രിപാഠി. പവര്‍ പ്ലേയില്‍ റിസ്‌കെടുക്ക് പരമാവധി റണ്‍സ് അടിച്ചെടുക്കാന്‍ താരം ശ്രമിക്കാറുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡാണ് ത്രിപാഠിയുടേത്.140.80 സ്‌ട്രൈക്ക് റേറ്റില്‍ 1798 റണ്‍സ് താരം നേടിക്കഴിഞ്ഞു.

പൃഥ്വിയെപ്പോലെ വളരെ നിര്‍ഭയനായ ക്രിക്കറ്ററാണ് ത്രിപാഠി. അതുകൊണ്ടു തന്നെ ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ മികച്ചതായിരിക്കുമെന്നതില്‍ സംശയം വേണ്ട.

Also Read:IPL 2023: സഞ്ജു കനിയില്ല, സീസണ്‍ മുഴുവന്‍ ഇവരെ പുറത്ത് ഇരുത്തും! 2 സൂപ്പര്‍ താരങ്ങളും

പൃഥ്വി- റിഷഭ് പന്ത്

പൃഥ്വി- റിഷഭ് പന്ത്

പൃഥ്വി ഷായെ ഓപ്പണിങ് ജോടിയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ഇന്ത്യക്കു ടി20യില്‍ പരീക്ഷിക്കാവുന്നതാണ്. പൃഥ്വിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് റിഷഭ്. നേരത്തേ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി റിഷഭ് ഓപ്പണ്‍ ചെയ്തിരുന്നു. അന്നു ശ്രദ്ധേയമായ പ്രകടനമാണ് താരം ഈ റോളില്‍ നടത്തിയത്.

ഇന്ത്യന്‍ സീനിയര്‍ ടീമിനായി നിലവില്‍ 126.37 സ്‌ട്രൈക്ക് റേറ്റോടെ റിഷഭ് നേടിയത് 987 റണ്‍സാണ്. ഐപിഎല്ലിലും അദ്ദേഹത്തിനു മികച്ച റെക്കോര്‍ഡാണുള്ളത്. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഒരുപാട് സീസണുകളില്‍ റിഷഭ് 300ന് മുകളില്‍ റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. പവര്‍പ്ലേയുടെ ആനുകൂല്യം വളരെ നന്നായി മുതലാക്കാവുന്ന ശൈലി കൂടിയാണ് താരത്തിന്റേത്.

കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള റിഷഭിനു മടങ്ങിയെത്തിയാലും യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്താന്‍ കൂടുതല്‍ മല്‍സസരങ്ങള്‍ ആവശ്യമായി വരും. അതുകൊണ്ടു തന്നെ താരത്തിനു മതിയായ പിന്തുണ ഇന്ത്യ നല്‍കിയേ തീരൂ.

Also Read:ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

പൃഥ്വി- ഇഷാന്‍ കിഷന്‍

പൃഥ്വി- ഇഷാന്‍ കിഷന്‍

പൃഥ്വി ഷാ- ഇഷാന്‍ കിഷന്‍ ജോടിയാണ് ടി20യില്‍ ഇന്ത്യയുടെ മറ്റൊരു മികച്ച ഓപ്പണിങ് കോമ്പിനേഷന്‍. നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി മാറിക്കൊണ്ടിരിക്കുകയാണ് ഇഷാന്‍. ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങി താരത്തിന്റെ സമ്പാദ്യം 843 റണ്‍സാണ്.

ഫോമില്‍ അല്ലെങ്കില്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ അല്‍പ്പം സമയമെടുക്കുന്ന താരമാണ് ഇഷാന്‍. ഓപ്പണിങില്‍ അദ്ദേഹത്തിന്റെ പങ്കാളിയായി പൃഥ്വി വരുന്നത് ഗുണം ചെയ്യും. അതു ഇഷാന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും കുറേക്കൂടി ഫ്രീയായി കളിക്കാനും സഹായിക്കും. ആദ്യ ബോള്‍ മുതല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കുന്ന ബാറ്ററാണ് പൃഥ്വി.

ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ പൃഥ്വ്വി- ഇഷാന്‍ ജോടികളെ ഇന്ത്യക്കു ഓപ്പണിങില്‍ പരീക്ഷിക്കാവുന്നതാണ്. വലംകൈ- ഇടംകൈ കോമ്പിനേഷനാണെന്നതും ഈ സഖ്യത്തിന്റെ പ്ലസ് പോയിന്റാണ്.

Story first published: Sunday, January 15, 2023, 10:05 [IST]
Other articles published on Jan 15, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X