IPL 2023: സഞ്ജു കനിയില്ല, സീസണ്‍ മുഴുവന്‍ ഇവരെ പുറത്ത് ഇരുത്തും! 2 സൂപ്പര്‍ താരങ്ങളും

ഐപിഎല്ലില്‍ സഞ്ജു സംസണിനു കീഴില്‍ തുടര്‍ച്ചയായ മൂന്നാം സീസണില്‍ കളിക്കാനൊരുങ്ങുകയാണ രാജസ്ഥാന്‍ റോയല്‍സ്. 2021ല്‍ ക്യാപ്റ്റനായുളള കന്നി സീസണില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. അന്നു പ്ലേഓഫ് പോലും കാണാതെ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുകയായിരുന്നു. പക്ഷെ 2022ലെ കഴിഞ്ഞ സീസണില്‍ സഞ്ജു ഇതിന്റെ ക്ഷീണം തീര്‍ത്തു.
2008ലെ പ്രഥമ സീസണില്‍ ചാംപ്യന്മാരായതിനു ശേഷം റോയല്‍സിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനായി അദ്ദേഹം മാറിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫൈനില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് പരാജയപ്പെടുകയായിരുന്നു. വളരെ ശക്തമായ ടീമിനെയായിരുന്നു കഴിഞ്ഞ തവണ റോയല്‍സ് അണിനിരത്തിയത്.
വരാനിരിക്കുന്ന ഐപിഎല്ലിലും ഏറെക്കുറെ അതേ ടീമിനെ അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ ലേലത്തില്‍ പുതിയ ചില കളിക്കാരെക്കൂടി ടീമിലേക്കു റോയല്‍സ് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. തന്റെ ടീമിലെ താരങ്ങള്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് സഞ്ജു. പക്ഷെ വരാനിരിക്കുന്ന ഐപിഎല്ലില്‍ ചില കളിക്കാരെ അദ്ദേഹം ഒരു മല്‍സരം പോലും കളിപ്പിച്ചേക്കില്ല. ആരൊക്കെയാവും ഇവരെന്നു പരിശോധിക്കാം.

ജോ റൂട്ട്
ഇംഗ്ലണ്ട് ടെസ്റ്റ് നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടാണ് രാജസ്ഥാന്‍ റോയല്‍സില്‍ അടുത്ത സീസണില്‍ ഒരു അവസരം പോലും ലഭിക്കാനിടയില്ലാത്ത ഒരാള്‍. ഇതാദ്യമായാണ് റൂട്ട് ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്നത്. കൊച്ചിയില്‍ നടന്ന മിനി താര ലേലതത്തിന്റെ ആദ്യ റൗണ്ടില്‍ അദ്ദേഹത്തെ ആരും വാങ്ങിയില്ല. രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു റൂട്ടിനെ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.
പക്ഷെ ടി20 ഫോര്‍മാറ്റിനു യോജിച്ച ബാറ്റിങ് ശൈലിയല്ല അദ്ദേഹത്തിന്റേത്. ഈ കാരണത്താല്‍ ഇംഗ്ലണ്ട് ടി20 ടീമിന്റെയും ഭാഗമല്ല റൂട്ട്. അതുകൊണ്ടു തന്നെ റോയല്‍സ് അദ്ദേഹത്തിനെ എന്തിന് വാങ്ങിയെന്നതു പോലും ചോദ്യചിഹ്നമാണ്. റോയല്‍സിലെ നാലു വിദേശ താാരങ്ങളുടെ ക്വാട്ട ചിലര്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഇംഗ്ലീഷ് നായകനും ഓപ്പണറുമായ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരായിരിക്കും ഇവര്‍. ബട്‌ലറുടെ ബാക്കപ്പായി മാത്രമേ റൂട്ടിന് അവസരം പ്രതീക്ഷിക്കാനുള്ളൂ. പക്ഷെ കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ബട്‌ലറെ മറികടന്ന് റൂട്ട് ടീമിലെത്താനുള്ള സാധ്യത ഒട്ടും തന്നെയില്ല.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

ഡൊണോവന്‍ ഫെരേര
സൗത്താഫ്രിക്കയുടെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡൊണോവന്‍ ഫെരേരയും രാജസ്ഥാന്‍ റോയല്‍സില്‍ അടുത്ത തവണ അവസരം ലഭിക്കാതെ പുറത്തിരിക്കും. 24 കാരനായ താരം ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ്. ട2ി20യിലെ മികച്ച റെക്കോര്‍ഡ് തന്നെയാണ് ഫെരേരയ്ക്കു റോയല്‍സില്‍ ഇടം നേടിക്കൊടുത്തത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം ജോ റൂട്ടിനേക്കാള്‍ മികച്ച ജോസ് ബട്‌ലറുടെ ബാക്കപ്പാണ്. ഹെറ്റ്‌മെയര്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ റോയല്‍സിനു ഫെരേരയെ പരീക്ഷിക്കാവുന്നതാണ്.
പക്ഷെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റാന്‍ താരത്തിനു ഒരു സാധ്യതയും കാണുന്നില്ല.
Also Read: ഹാര്‍ദിക്കിനു പരിക്കേറ്റാല്‍ ഇന്ത്യ പെടും! പകരമാര്? ഇവരെ വളര്‍ത്തിയെടുക്കാം

ആദം സാംപ
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയാണ് രാജസ്ഥാന്‍ റോയല്‍സില്‍ അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വരുന്ന മൂന്നാമത്തെ താരം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് താരം. പക്ഷെ ഐപിഎല്ലില്‍ സാംപയ്ക്കു വലിയ സ്റ്റാറാവാന്‍ കഴിഞ്ഞിട്ടില്ല. 2020ലായിരുന്നു താരം ഐപിഎല്ലില്‍ അവസാനമായി ഒരു മല്‍സരം കളിച്ചത്. അന്നു മൂന്നു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ സാംപയ്ക്കു രണ്ടു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.
ഇത്തവണ ലേലത്തില്‍ അടിസ്ഥാന വിലയ്ക്കാണ് ലെഗ് സ്പിന്നറെ റോയല്‍സ് വാങ്ങിയത്. പക്ഷെ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നീ രണ്ടു സ്റ്റാര്‍ സ്പിന്നര്‍മാര്‍ ടീമിലുള്ളതിനാല്‍ സാംപയെ റോയല്‍സിനു ആവശ്യവുമില്ല. മാത്രമല്ല ഓസീസ് താരത്തെ കളിപ്പിക്കുകയാണെങ്കില്‍ അതു അവരുടെ ടീം കോമ്പിനേഷനെയും ബാധിക്കും.
സാംപയെ ഉള്‍പ്പെടുത്താന്‍ ഒരു വിദേശ ബൗളറെ റോയല്‍സിനു പുറത്ത് ഇരുത്തേണ്ടതായ വരും. അത്തരമൊരു റിസ്‌കെടുക്കാന്‍ അവര്‍ മുതിരില്ല. അതുകൊണ്ടു തന്നെ സീസണ്‍ മുഴുവന്‍ സാംപ ബെഞ്ചിലിരിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications