Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനു പരിക്കേറ്റാല്‍ ഇന്ത്യ പെടും! പകരമാര്? ഇവരെ വളര്‍ത്തിയെടുക്കാം

hardikpandya

ടീം ഇന്ത്യയുടെ തുറുപ്പുചീട്ടില്‍ നിന്നും നായകസ്ഥാനത്തേക്കു വളര്‍ന്നിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി അദ്ദേഹത്തെ വൈകാതെ അദ്ദേഹത്തെ പ്രഖ്യാപിക്കുമെന്നു ഉറപ്പായിരിക്കുയാണ്. ശ്രീലങ്കയുമായുള്ള ടി20 പരമ്പര നേട്ടത്തോടെ ഹാര്‍ദിക് തന്റെ നേതൃമികവ് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 2024ലെ അടുത്ത ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴിലായിരിക്കും ടീം ഇറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20യില്‍ മാത്രമല്ല വൈകാതെ ഏകദിനത്തിലും ഹാര്‍ദിക് നായകസ്ഥാനത്തേക്കു വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയായാണ് ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. നേരത്തേ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇടയ്ക്ക് അലട്ടിയിരുന്ന താരമാണ് ഹാര്‍ദിക്. താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ നേരത്തേ അവസാനിക്കുമോയെന്നു പോലും പലരും ഭയപ്പെട്ടിരുന്നു.

പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് തന്റെ പഴയ ഫോമിലേക്കു ഹാര്‍ദിക് മടങ്ങിയെത്തിയെങ്കിലും അദ്ദേഹത്തിനു ഇനിയും പരിക്കേല്‍ക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ കഴിയില്ല. പ്രത്യേകിച്ചും ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഹാര്‍ദിക്കിനെ മികച്ച രീതിയില്‍ ഇന്ത്യ കൈകാര്യം ചെയ്യണം.

ഹാര്‍ദിക്കിനു പരിക്കേറ്റല്‍ പകരം ഇന്ത്യ ആരെ കളിപ്പിക്കും? പകരക്കാരനായി മറ്റൊരു മികച്ച സീം ബൗളിങ് ഓള്‍റൗണ്ടറെ ഇന്ത്യ ഇനിയും കണ്ടെത്തിയിട്ടില്ല. ഹാര്‍ദിക്കിന്റെ ബാക്കപ്പായി ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന മൂന്നു താരങ്ങളെ അറിയാം.

രാജ് ബവ

രാജ് ബവ

കഴിഞ്ഞ വര്‍ഷത്തെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഓള്‍റൗണ്ടര്‍ രാജ് ബവ. ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഇന്ത്യക്കു പരീക്ഷിക്കാവുന്ന മികച്ച ഓപ്ഷനാണ് യുവതാരം. മീഡിയം പേസര്‍ മാത്രല്ല ഇടംകൈയന്‍ ബാറ്ററുമാണ് ബവ.

ഇടംകൈയനായതിനാല്‍ തന്നെ താരത്തിന്റെ സാന്നിധ്യം പ്ലെയിങ് ഇലവന് കൂടുതല്‍ ബാലന്‍സു നല്‍കും. പ്രായം കുറവായതിന്റെ പ്രശ്‌നങ്ങള്‍ ബവയ്ക്കു തിരിച്ചടിയാണെങ്കിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കി താരത്തെ പക്വതയുള്ള ക്രിക്കറ്ററാക്കി മാറ്റിയെടുക്കാന്‍ ഇന്ത്യക്കു കഴിയും.

Also Read: IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി 2021ലെ ടി20 ലോകകപ്പിനു ശേഷം മാസങ്ങളോളം ബ്രേക്കെടുത്തപ്പോള്‍ പകരക്കാരനായി ഇന്ത്യ കണ്ടുവച്ചയാളാണ് വെങ്കടേഷ് അയ്യര്‍. ഇന്ത്യക്കായി സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുകയും മോശമല്ലാത്ത പ്രകടനങ്ങള്‍ ഈ കാലയളവില്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

പക്ഷെ ഹാര്‍ദിക് പൂര്‍ണ ഫിറ്റായി തിരിച്ചെത്തിയതോടെ വെങ്കടേഷ് ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. പിന്നീട് ടീമില്‍ മടങ്ങിയെത്താന്‍ താരത്തിനു സാധിച്ചതുമില്ല.

ഇന്ത്യക്കു വേണ്ടി ഫിനിഷറുടെ റോളില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ വെങ്കടേഷ് കളിച്ചിട്ടുണ്ട്. ഇടംകൈയന്‍ ബാറ്ററാണെന്നതും ഓപ്പണിങ് മുതല്‍ ഫിനിഷിങ് വരെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്.

Also Read: ഇഷാന്‍ ടി20യില്‍ വേണോ? അവസാന 10 ഇന്നിങ്‌സിലും ഫ്‌ളോപ്പ്! പകരം സഞ്ജു കളിക്കട്ടെ

പ്രേരക് മങ്കാദ്

പ്രേരക് മങ്കാദ്

ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് അനുഭവ സമ്പത്തുള്ള സീം ബൗളിങ് ഓള്‍റൗണ്ടറാണ് പ്രേരക് മങ്കാദ്. എന്നാല്‍ ഐപിഎല്ലിലോ, മറ്റു വലിയ വേദികളിലോ കളിച്ച പരിചയം അദ്ദേഹത്തിനു ഇല്ല.

വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമാണ് പ്രേരക്. സീസണില്‍ കുറച്ചു മല്‍സരങ്ങളില്‍ താരത്തിനു അവസരം ലഭിച്ചേക്കുകയും ചെയ്യും. ലഖ്‌നൗവിനൊപ്പം മികച്ച പ്രകടനം നടത്തിയാല്‍ ദേശീയ ടീമിലേക്കു പ്രേരകിനു വഴി തുറന്നേക്കും.

Story first published: Monday, January 9, 2023, 17:35 [IST]
Other articles published on Jan 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+