
അവസാനത്തെ 10 ഇന്നിങ്‌സ്
അന്താരാഷ്ട്ര ടി20യില്‍ ഇഷാന്‍ കിഷന്റെ അവസാനത്തെ 10 ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചിട്ടില്ലെന്നു കാണാം. 40 പ്ലസ് പോലും താരം നേടിയിട്ടില്ല. രണ്ടു തവണ മാത്രമേ 35ന് മുകളില്‍ ഇഷാന്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.
ശ്രീലങ്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ കളിയില്‍ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശേഷിച്ച ഒമ്പതു ഇന്നിങ്‌സുകളില്‍ 27, 15, 26, 3, 8, 11, 36, 10, 2 എന്നിങ്ങനെയാണ് ഇഷാന്റെ സ്‌കോറുകള്‍.
10 ടി20 ഇന്നിങ്‌സുകളില്‍ നിന്നും താരത്തിനു നേടാനായത് വെറും 175 റണ്‍സാണ്. 17.50 എന്ന ദയനീയ ശരാശരിയിലാണിത്. സ്‌ട്രൈക്ക് റേറ്റാവട്ടെ 118.24 ആണ്.

സഞ്ജുവിന്റെ പ്രകടനം
സഞ്ജു സാംസണിന്റെ ടി20 കരിയറെടുത്താല്‍ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലെ അയര്‍ലാന്‍ഡ് പര്യനത്തിലായിരുന്നു ഇത്. അന്നു ഇഷാന്‍ കിഷനോടൊപ്പം ഓപ്പണ്‍ ചെയ്ത സഞ്ജു കരിയര്‍ ബെസ്റ്റ് പ്രകടനവുമായി കത്തിക്കയറുകയായിരുന്നു. 42 ബോളില്‍ 77 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇതുകൂടാതെ കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ ഒരു തവണ 30 പ്ലസും സഞ്ജു നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹം 25 ബോളില്‍ 39 റണ്‍സടുത്തത്. ശേഷിച്ച എട്ടു ഇന്നിങ്‌സുകളില്‍ 15, 10, 27, 7, 0, 18, 30*, 15, 5 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.
Also Read: IND vs SL: മൂന്നാമങ്കം ഇന്ത്യക്കു ജയിക്കാം, കപ്പുമടിക്കാം! ചെയ്യേണ്ടത് 3 കാര്യങ്ങള്‍
പക്ഷെ ഇഷാനെപ്പോലെ സ്ഥിരമായി അവസരം ലഭിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം. ഒന്നോ, രണ്ടോ ഇന്നിങ്‌സുകള്‍ക്കു ശേഷം സഞ്ജുവിനെ ഒഴിവാക്കുകയെന്നതാണ് പതിവ്. ഇഷാനെപ്പോലെ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയാല്‍ അതു കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കും.

ഇഷാനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റ്
ഐപിഎല്ലിലുള്‍പ്പെടെ ടി20യില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളെടുത്താല്‍ ഇഷാന്‍ കിഷനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് സഞ്ഡു സാംസണിനാണ്. മാത്രമല്ല ഇന്ത്യയുടെ സെന്‍സേഷനായി മാറിയിരിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ ടി20 സ്റ്റാറ്റസുമായി വളരെ സാമ്യമുള്ളതാണ് സഞ്ജുവിന്റെ ടി20 കരിയര്‍. സൂര്യയുടെ അതേ ലെവലി കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹമെന്നതു ഇതു അടിവരയിടുകയും ചെയ്യുന്നു.
സഞ്ജു ഇതുവരെ കളിച്ചത് 220 ടി20 ഇന്നിങ്‌സുകളാണെങ്കില്‍ സൂര്യ കളിച്ചത് 215 ടി20കളുമാണ്. 132 സ്‌ട്രൈക്ക് റേറ്റോടെ 5617 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സൂര്യ 149 സ്‌ട്രൈക്ക് റേറ്റില്‍ 5638 റണ്‍സുമെടുത്തിട്ടുണ്ട്. ഇഷാന്‍ 139 ഇ്ന്നിങ്‌സുകളില്‍ നിന്നും 131 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 3798 റണ്‍സാണ്.


Click it and Unblock the Notifications












