Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: മൂന്നാമങ്കം ഇന്ത്യക്കു ജയിക്കാം, കപ്പുമടിക്കാം! ചെയ്യേണ്ടത് 3 കാര്യങ്ങള്‍

hardik

ശ്രീലങ്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയു ടി20 പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ഇന്ത്യ. ശനിയാഴ്ച രാത്രി ഏഴിനു രാജ്‌കോട്ടിലാണ് ഫൈനലിനു തുല്യമായ മൂന്നാമങ്കം നടക്കുന്നത്. ഇരുടീമുകളും ഓരോ മല്‍സരം വീതം ജയിച്ച് പരമ്പരയില്‍ ഒപ്പം നില്‍ക്കുകയാണ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ മാച്ചില്‍ രണ്ടു റണ്‍സിന്റെ ത്രില്ലിങ് വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

എന്നാല്‍ പൂനെയില്‍ ലങ്ക ശക്തമായി തിരിച്ചുവന്നു. 16 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഏഷ്യന്‍ ചാംപ്യന്‍മാര്‍ ഇന്ത്യയോടു കണക്കുതീര്‍ക്കുകയായിരുന്നു. രാജ്‌കോട്ടിലെ മൂന്നാം ടി20യില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യ ചെയ്യേണ്ടതു മൂന്നു കാര്യങ്ങളാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ബൗളിങ് നിരയില്‍ നിന്നും മികച്ച പ്രകടനം

ബൗളിങ് നിരയില്‍ നിന്നും മികച്ച പ്രകടനം

രണ്ടാം ടി20യില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതു കാരണമാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇന്ത്യക്കു എത്തിപ്പിടിക്കാനാവാത്ത 206 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്. പവര്‍ പ്ലേയില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ പ്രഹരിച്ച് കുശാല്‍ മെന്‍ഡിസ് ഫിഫ്റ്റിയടിച്ചപ്പോള്‍ മധ്യ ഓവറുകളില്‍ സ്‌കോറിങ് ഉയര്‍ത്തിയത് ചരിത് അസലെന്‍കയുടെ വെടിക്കെട്ടാണ്.

പിന്നീട് ഡെത്ത് ഓവറുകളില്‍ നായകന്‍ ദസുന്‍ ഷനകയുടെ തീപ്പൊരി ഇന്നിങ്‌സ് കൂടി കണ്ടതോടെ ഇന്ത്യന്‍ ബൗളിങ് ചാമ്പലായി.
ബൗളര്‍മാരെ കുറേക്കൂടി നന്നായി ഉപയോഗിക്കാന്‍ മൂന്നാം ടി20യില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. പവര്‍പ്ലേയില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഉജ്ജ്വല ബൗളിങായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടേത്.

Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

മൂന്നാം ടി20യില്‍ ഡെത്ത് ഓവറിലും അദ്ദേഹം ബൗള്‍ ചെയ്യാന്‍ ശ്രമിക്കണം. ശിവം മാവി, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കു ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്ത് പരിചയം കുറവാണ്.ലങ്കയുടെ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ യുസ്വേന്ദ്ര ചഹലിനു ഓവര്‍ നല്‍കണം.

കാരണ ഇടംകൈയന്‍മാര്‍ക്കെതിരേ ചഹല്‍ കൂടുതല്‍ അപകടകാരിയായി മാറും. പവര്‍പ്ലേയിലും ചില ഓവറുകളില്‍ സ്പിന്നര്‍മാരെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

ഹാര്‍ദിക്ക് ഡെത്ത് ഓവറില്‍ ബാറ്റ് ചെയ്യണം

ഹാര്‍ദിക്ക് ഡെത്ത് ഓവറില്‍ ബാറ്റ് ചെയ്യണം

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറിലാണ് ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങിന് ഇറങ്ങിയത്. പക്ഷെ രണ്ടു കളിയിലും മുന്‍നിര നേരത്തേ പുറത്തായതിനാല്‍ ഹാര്‍ദിക്കിന് ആദ്യ 10 ഓവറുകളില്‍ തന്നെ ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു.

എന്നാല്‍ മൂന്നാം ടി20യില്‍ ഹാര്‍ദിക് ഡെത്ത് ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ട്. കാരണം അദ്ദേഹത്തിനു ഫിനിഷറുടെ റോളില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും.

ഹാര്‍ദിക്കിനു പകരം മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള ദീപക് ഹൂഡയെപ്പോലെയുള്ളവരെ കളിപ്പിക്കണം.സൂര്യകുമാര്‍ യാദവും സ്പിന്‍ ബൗളിങിനെ വളരെ നന്നായി കൈകാര്യം ചെയ്യുന്ന താരമാണ്. ഡെത്ത് ഓവറുകളില്‍ ലങ്കന്‍ നിരയില്‍ വലിയ അപകടം വിതയ്ക്കുന്ന ബൗളര്‍മാര്‍ ആരും തന്നെയില്ല.

Also Read: ഇവര്‍ക്കു പരിക്കേല്‍ക്കില്ല! കളി നഷ്ടമായത് അപൂര്‍വ്വമായി മാത്രം, അഞ്ച് ഇന്ത്യക്കാര്‍

അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു ഇവര്‍ക്കെതിരേ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും കഴിയും. അതിനാല്‍ തന്നെ മൂന്നാം ടി20യിസല്‍ ഹാര്‍ദിക്കിനു ആറാം നമ്പറിലേക്കു മാറാവുന്നതാണ്.

ഓപ്പണിങ് ക്ലിക്കാവണം

ഓപ്പണിങ് ക്ലിക്കാവണം

ഇന്ത്യയെ സംബന്ധിച്ച് പ്രധാന തലവേദനകളലൊന്ന് ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് ജോടി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ക്ലിക്കായില്ലെന്നതാണ്. വലിയ പ്രതീക്ഷ നല്‍കിയ സഖ്യമായിരുന്നു ഇരുവരും. പക്ഷെ തങ്ങളുടെ കഴിവിനൊത്ത പ്രകടനം രണ്ടു പേര്‍ക്കും മുന്‍ മല്‍സരങ്ങളില്‍ പുറത്തെടുക്കാനായില്ല.

മൂന്നാം ടി20യില്‍ മികച്ച തുടക്കം ഇഷാന്‍- ഗില്‍ ജോടിയില്‍ നിന്നും ഇന്ത്യക്കു ലഭിച്ചേ തീരൂ. ഇല്ലെങ്കില്‍ കഴിഞ്ഞ മല്‍സരങ്ങളിലേകു പോലെ ഒരിക്കല്‍ക്കൂടി ലോവര്‍ ഓര്‍ഡറിനെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായി വരും.

പവര്‍പ്ലേയില്‍ രണ്ടില്‍ക്കൂടുതല്‍ വിക്കറ്റുകള്‍ കൈവിടാതിരിക്കാന്‍ മൂന്നാം ടി20യില്‍ ഇന്ത്യ ശ്രദ്ധിച്ചേ തീരൂ. അതോടൊപ്പം അഗ്രസീവായി തന്നെ ബാറ്റ് ചെയ്യുകയു വേണം.

ഇഷാന്‍, ഗില്‍ ഇവരിലെരാള്‍ വിക്കറ്റ് കൈവിടാതെ 10 ഓവര്‍ വരെയെങ്കിലും പിടിച്ചുനിന്നാല്‍ ഇന്ത്യയെ അതു മികച്ചൊരു സ്‌കോര്‍ നേടാന്‍ സഹായിക്കും.

Story first published: Friday, January 6, 2023, 23:18 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+