For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ 'വാട്ടര്‍ ബോയ്‌സ്', ഒരു മല്‍സരം പോലും കളിച്ചേക്കില്ല

മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര

shardul

ഇന്ത്യയും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. ബുധനാഴ്ച ഹൈദരാബാദിലാണ് പകലും രാത്രിയുമായി ആദ്യ പോരാട്ടം. ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ കൈക്കലാക്കിയ ഇന്ത്യ കിവികള്‍ക്കെതിരേയും നേട്ടമാവര്‍ത്തിച്ച് ഈ വര്‍ഷത്തെ വിജയക്കുതിപ്പ് തുടാന്‍ തന്നെയായിരിക്കും ശ്രമിക്കുക. എന്നാല്‍ ശക്തരായ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു വിജയം എളുപ്പമാവില്ല. പാകിസ്താനെ വീഴ്ത്തി അവരുടെ നാട്ടില്‍ ഏകദിന പരമ്പര കൊയ്താണ് കിവികളുടെ വരവ്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിനൊപ്പമുണ്ടായിരുന്ന കെഎല്‍ രാഹുലും അക്ഷര്‍ പട്ടേലും ന്യൂസിലാന്‍ഡിനെതിരേ ടീമില്‍ ഇല്ല. ഇവര്‍ക്കു പകരം ടീമിലേക്കു വന്നിരിക്കുന്നത് കെഎസ് ഭരതും ഷഹബാസ് അഹമ്മദുമാണ്.

കൂടാതെ അര്‍ഷ്ദീപ് സിങിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചില താരങ്ങള്‍ക്കു ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കും. ഇവര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

കെഎസ് ഭരത്

കെഎസ് ഭരത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായ കെഎസ് ഭരത് ഇതാദ്യമായാണ് ഏകദിന ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്. ടെസ്റ്റില്‍ റിഷഭ് പന്തിനു പിറകിലാണ് ഭരതിന്റെ സ്ഥാനമെങ്കിലും അദ്ദേഹം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല. അതിനു മുമ്പ് തന്നെയാണ് ഭരതിനു ഏകദിനത്തിലും അവസരം ലഭിച്ചിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് ഭരതിന്റേത്. ആന്ധ്ര പ്രദേശിനായി 64 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും ആറു സെഞ്ച്വറികളടക്കം താരം 1950 റണ്‍സെടുത്തിട്ടുണ്ട്. പക്ഷെ ന്യൂസിലാന്‍ഡിനെതിരേ ഭരതിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല.

കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പിങിന്റെ ചുമതല ഇഷാന്‍ കിഷനായിരിക്കും. ടീമില്‍ ഒഴിവുള്ള ഏക ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ അദ്ദേഹം തന്നെ കളിക്കുകയും ചെയ്യും.

Also Read:IPL 2023: സഞ്ജു കനിയില്ല, സീസണ്‍ മുഴുവന്‍ ഇവരെ പുറത്ത് ഇരുത്തും! 2 സൂപ്പര്‍ താരങ്ങളും

ഷഹബാസ് അഹമ്മദ്

ഷഹബാസ് അഹമ്മദ്

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഒരു അവസരം പോലും ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍. അക്ഷര്‍ പട്ടേലിന്റെ അഭാവമാണ് ഷഹബാസിനെ വീണ്ടും ടീമില്‍ തിരികെയെത്തിച്ചത്. പക്ഷെ അക്ഷറിനു പകരം പ്ലെയിഹ് ഇലവനില്‍ അവസരം ലഭിക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിഷ്ങ്ടണ്‍ സുന്ദറിനായിരിക്കും.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഷഹബാസ്. മൂന്നു മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തു. ഒക്ടോബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിനത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. രണ്ടു മല്‍സരങ്ങളില്‍ നിന്നും 5.05 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് ഷഹബാസിനു ലഭിച്ചത്.

Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

പിന്നീട് ബംഗ്ലദേശിനെ ഒരു മല്‍സരത്തില്‍ക്കൂടി താരം കളിക്കുകയും ചെയ്തു. പക്ഷെ ബൗളിങിലോ, ബാറ്റിങിലോ യാതൊരു ഇംപാക്ടും ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ഷഹബാസ് ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ന്യൂസിലാന്‍ഡിനെതിരേ ഷഹബാസിനെ ഇന്ത്യ കളിപ്പിക്കാനിടയില്ല.

ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ന്യൂസിലാന്‍ഡിനെതിരേ വാട്ടര്‍ ബോയ് ആവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ശ്രീലങ്കയുമായുള്ള പരമ്പയില്‍ അദ്ദേഹത്തിനു ടീമില്‍ ഇടമില്ലായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ അര്‍ഷ്ദീപ് സിങിനു ഇന്ത്യ വിശ്രമം നല്‍കിയതോടെ പകരം ശര്‍ദ്ദുല്‍ ടീമിലേക്കു വരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് താരം അവസാനമായി കളിച്ചത്. പക്ഷെ ബൗളിങിലോ, ബാറ്റിങിലോ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. 12 റണ്‍സ് മാത്രമെടുത്ത ശര്‍ദ്ദുല്‍ മൂന്നു കളിയില്‍ നിന്നും വീഴ്ത്തിയത് നാലു വിക്കറ്റുകളായിരുന്നു.

കൂടാതെ അതിനു മുമ്പത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിലും ശരാശരിക്കും താഴെയായിരുന്നു ശര്‍ദ്ദുലിന്റെ പ്രകടനം. ആദ്യ ഏകദിനത്തില്‍ ഒമ്പതോവറില്‍ 63 റണ്‍സാണ് താരം വിട്ടുകൊടുത്തത്, വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രം.

നേരത്തേ ഇന്ത്യക്കു വേണ്ടി പല ശ്രദ്ധേയമായ പ്രകടനങ്ങളും ശര്‍ദ്ദുല്‍ കാഴ്ചവച്ചിട്ടുണ്ട്. വിരാട് കോലി ക്യാപ്റ്റനായിരിക്കെയായിരുന്നു അത്. രോഹിത് ശര്‍മ നായകനായതിനു ശേഷം ശര്‍ദ്ദുലിന് പഴയ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. പക്ഷെ സീം ബൗളിങ് ഓള്‍റൗണ്ടറായി വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുള്ളതിനാല്‍ ന്യൂസിലാന്‍ഡിനെതിരേ ശര്‍ദ്ദുലിന് പുറത്തിരിക്കേണ്ടിവരും.

പേസ് ബൗളിങില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് ത്രയമാണുണ്ടാവുക. ഇവരിലൊരാളെ പുറത്ത് ഇരുത്തിയാല്‍ മാത്രമേ ശര്‍ദ്ദുല്‍ അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ.

Story first published: Sunday, January 15, 2023, 15:10 [IST]
Other articles published on Jan 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+