IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നു തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. 2008ലെ പ്രഥമ സീസണില്‍ കപ്പുയര്‍ത്തിയ ശേഷം റോയല്‍സ് ആദ്യമായി കളിച്ച ഫൈനല്‍ കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. പക്ഷെ കപ്പിനരികെ റോയല്‍സിനു കാലിടറുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിനെ വീഴ്ത്തി ഐപിഎല്ലിലെ പുതിയ രാജാക്കന്മാരായത്.
കൂടുതല്‍ കരുത്തോടെ പുതിയ സീസണില്‍ ഇറങ്ങാനൊരുങ്ങുകയാണ് റോയല്‍സ്. കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ കഴിഞ്ഞ തവണ ക്ലിക്കായ അതേ ഇലവനെ തന്നെ അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല ലേലത്തില്‍ പുതിയ ചില കളിക്കാരെക്കൂടി അവര്‍ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിട്ടുമുണ്ട്.
നായകന്‍ സഞ്ജു അടുത്ത സീസണില്‍ റോയല്‍സിന്റെ മുഴുവന്‍ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരമാണ്. അദ്ദേഹത്തെപ്പോലെ വരാനിരിക്കുന്ന സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും ടീമിലുണ്ടാവുന്ന മറ്റുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ട് നായകനും വെടിക്കട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് അടുത്ത സീസണിലെ എല്ലാ കളിയിലും രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരം. കഴിഞ്ഞ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു അദ്ദേഹം.
17 മല്‍സരങ്ങളില്‍ നിന്നും ബട്‌ലര്‍ വാരിക്കൂട്ടിയത് 863 റണ്‍സാണ്. നാലു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. 149ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 2018 മുതല്‍ റോയല്‍സിന്റെ ഭാഗമാണ് ബട്‌ലര്‍.

ജേസണ്‍ ഹോള്‍ഡര്‍
ഈ സീസണില്‍ പുതുതായി വന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് അടുത്ത സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും കാണാവുന്ന രണ്ടാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു ഹോള്‍ഡര്‍. 14 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ബാറ്റിങില്‍ 58 റണ്‍സ് മാത്രമേ നേടിയുള്ളൂ.
അടുത്തിടെ നടന്ന ലേലത്തില്‍ 5.75 കോടി രൂപയ്ക്കാണ് ഹോള്‍ഡറെ റോയല്‍സ് സ്വന്തമാക്കിയത്. മാച്ച് വിന്നറായ അദ്ദേഹത്തെ റോയല്‍സ് ഒരു മല്‍സരത്തിലും പുറത്ത് ഇരുത്താന്‍ സാധ്യതയില്ല. തന്റെതായ ദിവസം മല്‍സരഗതി തന്നെ മാറ്റാന്‍ ഹോള്‍ഡര്‍ക്കു കഴിയും.
Also Read:മുംബൈ, സിഎസ്‌കെ എന്നിവരെ ഇന്ത്യ കണ്ടുപഠിക്കണം! കപ്പടിക്കാന്‍ ഉത്തപ്പയുടെ ഉപദേശം

യുസ്വേന്ദ്ര ചഹല്‍
ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് രാജസ്ഥോന്‍ റോയല്‍സ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള മൂന്നാമത്തെയാള്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ചഹല്‍.
17 മല്‍സരങ്ങളില്‍ നിന്നും താരം പിഴുതത് 27 വിക്കറ്റുകളാണ്. 40 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതായിരുന്നു ഏറ്റവും മികച്ച പ്രകടനം. ചഹലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ഇത്.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം ഫോമിലാണെങ്കിലും റോയല്‍സില്‍ നിര്‍ണായക താരം തന്നെയായിരിക്കും അദ്ദേഹം. അതുകൊണ്ടു തന്നെ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും ചഹലിനെ കാണാം.
Also Read:IND vs NZ: ഇവര്‍ എന്തിന് ഇന്ത്യന്‍ ടി20 ടീമില്‍? കാണിച്ചത് മണ്ടത്തരം! 3 പേര്‍

ആര്‍ അശ്വിന്‍
ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് അടുത്ത സീസണിലെ എല്ലാ കളിയിലും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമെന്നു ഉറപ്പുള്ള നാലാമത്തെ താരം.
കഴിഞ്ഞ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും അശ്വിന്‍ വീഴ്ത്തിയത് 17 വിക്കറ്റുകളായിരുന്നു. കൂടാതെ ബാറ്റിങിലും മോശമല്ലാത്ത സംഭാവന താരം നല്‍കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications