IND vs NZ: ഇവര്‍ എന്തിന് ഇന്ത്യന്‍ ടി20 ടീമില്‍? കാണിച്ചത് മണ്ടത്തരം! 3 പേര്‍

ശ്രീലങ്കയ്‌ക്കെതിരേ രണ്ടു പരമ്പര വിജയങ്ങള്‍ കൊയ്ത ടീം ഇന്ത്യ ഇനി അടുത്ത വൈറ്റ് ബോള്‍ പരമ്പരയ്‌ക്കൊരുങ്ങുകയാണ്. ന്യൂസിലാന്‍ഡുമായി ഏകദിന, ടി20 പരമ്പരകളിലാണ് ഇന്ത്യ ഇനി കളിക്കുക. മൂന്നു വീതം ഏകദിനത്തിലും ടി20കളിലുമാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ തന്നെ ടീമിനെ നയിക്കുമ്പോള്‍ ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീം നായകന്‍.
രോഹിത്തടക്കമുള്ള സീനിയര്‍ താരങ്ങളെ ടി20 പരമ്പരയില്‍ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരൊന്നും ടി20 പരമ്പരയുടെ ഭാഗമല്ല. നേരത്തേ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയും ഇവര്‍ ടീമിന്റെ ഭാഗമല്ലായിരുന്നു. യുവത്വത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ടി20 പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.
തുടര്‍ച്ചയായി തഴയപ്പെട്ടു കൊണ്ടിരുന്ന വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ ടി20 ടീമിലേക്കു തിരികെ വിളിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു വര്‍ഷത്തിനു ശേഷമാണ് പൃഥ്വി ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു അവസരം പോലും നല്‍കാതെ താരത്തെ തുടര്‍ച്ചയായി തഴഞ്ഞിരുന്നു. ഇത്തവണ പൃഥ്വിക്കു ടീമില്‍ ഇടം നല്‍കാന്‍ പുതിയ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടി20യില്‍ സ്ഥാനമര്‍ഹിക്കാതെ ടീമില്‍ 'കയറിപ്പറ്റിയ' ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

റുതുരാജ് ഗെയ്ക്വാദ്
ടി20 ഫോര്‍മാറ്റിനു യോജിക്കാത്ത ബാറ്റിങ് ശൈലിയാണ് യുവ ഓപ്പണ്‍ റുതുരാജ് ഗെയ്ക്വാദിന്റേത്. ഇന്ത്യക്കു വേണ്ടി ഓപ്പണറായി മികച്ച റെക്കോര്‍ഡല്ല താരത്തിന്റേത്. ഒമ്പതു ടി20കളില്‍ റുതുരാജ് ഇതിനകം കളിച്ചിട്ടുണ്ട്. ഇതില്‍ എട്ടിന്നിഘങ്‌സുകളില്‍ ബാറ്റ് ചെയ്യുകയും ചെയ്തു.
ഇവയില്‍ നിന്നും 16.88 എന്ന മോശം ശരാശരിയില്‍ 135 റണ്‍സ് മാത്രമേ റുതുരാജ് നേടിയിട്ടുള്ളൂ. സ്‌ട്രൈക്ക് റേറ്റ് 123.85 ആണ്.സമീപകാലത്തു ടി20കളിലൊന്നും റുതുരാജ് കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ അയര്‍ലാന്‍ഡ് പര്യടനത്തിലാണ് താരം അവസാനമായി ടി20യില്‍ ഇറങ്ങിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും 10 മല്‍സരങ്ങളുടെ അനുഭവസമ്പത്തു മാത്രമേ റുതുരാജിനുള്ളൂ. അദ്ദേഹത്തിനു പകരം ന്യൂസിലാന്‍ഡിനെതിരേ അനുഭവസമ്പത്തുള്ള ആരെയെങ്കിലും ഇന്ത്യക്കു ടീമിലെടുക്കാമായിരുന്നു.
IND vs NZ: സൂര്യ പുറത്തുതന്നെ, ഷമിയും ചഹലും വേണ്ട, ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ജിതേഷ് ശര്‍മ
യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് സ്ഥാനമര്‍ഹിക്കാതെ ഇന്ത്യയുടെ ടി20 ടീമിലേക്കു വന്ന മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. നേരത്തേ ശ്രീലങ്കയുമായുള്ള പരമ്പരയില്‍ പരിക്കേറ്റ സഞ്ജു സാംസണിനു പകരം ജിതേഷിനെ ടീമിലെടുത്തിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി നടത്തിയ ചില പ്രകടനങ്ങളിലൂടെയാണ് ജിതേഷ് ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു അത്. 12 മല്‍സരങ്ങളില്‍ നിന്നും 163.64 സ്‌ട്രൈക്ക് റേറ്റില്‍ 234 റണ്‍സ് ജിതേഷ് സ്‌കോര്‍ ചെയ്തിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ടു ജിതേഷ് ടീമില്‍ അവസരവും പ്രതീക്ഷിക്കേണ്ടതില്ല.
IND vs NZ: ഇവരെ ഇന്ത്യ എന്തിന് തഴഞ്ഞു? ടി20 പരമ്പരയില്‍ ഇടം അര്‍ഹിച്ചു, അറിയാം

മുകേഷ് കുമാര്‍
ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് അര്‍ഹതയില്ലാതെ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിച്ച മറ്റൊരു താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം അരങ്ങേറിയിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 5.5 കോടി രൂപയ്ക്കു മുകേഷിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.
ഇതോടെയാണ് താരം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിലം മികച്ച പ്രകടനമാണ് 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന മുകേഷിന് ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവാന്‍ കാരണം.
കരിയറില്‍ ഇതുവരെ 23 ടി20കളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 7.20 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകള്‍ നേടുകയും ചെയ്തു. കുറച്ചു കാലമായി ഇന്ത്യന്‍ എ ടീമിന്റെയും ഭാഗമാണ് മുകേഷ്.
നേരത്തേ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലും ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലും മുകേഷ് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications