IND vs NZ: ഇവരെ ഇന്ത്യ എന്തിന് തഴഞ്ഞു? ടി20 പരമ്പരയില്‍ ഇടം അര്‍ഹിച്ചു, അറിയാം

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്കു പിന്നാലെ കരുത്തരായ ന്യൂസിലാന്‍ഡുമായി നാട്ടില്‍ വൈറ്റ് ബോള്‍ പരമ്പരയ്ക്കിറങ്ങുകയാണ് ടീം ഇന്ത്യ. പ്രതീക്ഷിക്കപ്പെട്ടതു പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെ ഒഴിവാക്കി ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവനിരയെയാണ് ടി20യില്‍ ഇന്ത്യ അണിനിരത്തുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും മാറ്റിനിര്‍ത്തിയതോടെ ഇരുവരുടെയും ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു ഉറപ്പായിരിക്കുകയാണ്.
ടി20 താന്‍ മതിയാക്കിയിട്ടില്ലെന്നു അടുത്തിടെ രോഹിത് തുറന്നു പറഞ്ഞിരുന്നു. ഇതോടെ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം ടീമിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് സീനിയേഴ്‌സ് ഇനി വേണ്ടെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഈ മാസം 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് ഇന്ത്യയും കിവീസും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പര നടക്കുന്നത. അതിനു മുമ്പാണ് മൂന്നു ഏകദിനങ്ങളുടെ പരമ്പര. ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന ചിലരെ സെലക്ടര്‍മാര്‍ തഴഞ്ഞിട്ടുണ്ട്. ടീമില്‍ തീര്‍ച്ചയായും വേണ്ടിയിരുന്ന ഈ കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

രവി ബിഷ്‌നോയ്
ഇന്ത്യന്‍ ടി20 ടീമില്‍ ഇടം ലഭിക്കാതെ പോയ ഏറ്റവും നിര്‍ഭാഗ്യവാനായ താരം യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. അവസരം ലഭിച്ചപ്പോഴെല്ലാം ടീമിനായി മിന്നുന്ന പ്രകടനം നടത്താന്‍ ലെഗ് സ്പിന്നര്‍ക്കായിട്ടുണ്ട്. അവസാനമായി കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു ബിഷ്‌നോയ് അവസാനമായി കളിച്ചത്. അന്നു മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിനു ടി20യില്‍ അവസരം തുടര്‍ന്നു ലഭിച്ചില്ല.
കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് സംഘത്തില്‍ ബിഷ്്‌നോയ് ഉള്‍പ്പെട്ടിരുന്നു. പക്ഷെ പ്രധാന ടീമിന്റെ ഭാഗമാവാന്‍ സാധിച്ചില്ല. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മോശം ഫോമിലായിട്ടും ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
ചഹലിനേക്കാള്‍ വേരിയേഷനുകളും അപകടകാരിയുമായ ബിഷ്‌നോയ് തീര്‍ച്ചായും ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമാണ്. ഇന്ത്യക്കു വേണ്ടി ഇതുവരെ 10 ടി20കളിലാണ് താരം കളിച്ചത്. ഏഴിന് മുകളില്‍ ശരാശരിയില്‍ 16 വിക്കറ്റുകളെടുക്കുകയും ചെയ്തു.
Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

ഹര്‍ഷല്‍ പട്ടേല്‍
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ അവസരം കിട്ടാതെ പോയ മറ്റൊരു നിര്‍ഭാഗ്യവാനായ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് മുതല്‍ അദ്ദേഹം തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്.
ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലെ ആദ്യ കളിയില്‍ ഹര്‍ഷല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലോറില്‍ 41 റണ്‍സിനു രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഈ കളിയില്‍ ഹര്‍ഷലിനേക്കാല്‍ തല്ലുവാങ്ങിയ യുസ്വേന്ദ്ര ചഹലും (ഇക്കോണമി റേറ്റ് 13), അക്ഷര്‍ പട്ടേലും (10.30) ഇപ്പോഴും ടീമിലുണ്ട്.
ന്യൂസിലാന്‍ഡിനെതിരേ ഹര്‍ഷല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ മീഡിയം പേസര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. 2021ലെ ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഷല്‍ ഇതുവരെ 25 ടി20കളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 29 വിക്കറ്റുകളെടുക്കുകയും ചെയ്തു.
Also Read:കേരള ടീം അവനെ മിസ്സ് ചെയ്യുന്നു, ഡ്രസിങ് റൂമില്‍ സഞ്ജു എങ്ങനെ? വെളിപ്പെടുത്തി ടീമംഗം

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ ടി20 ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍) പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications