For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരള ടീം അവനെ മിസ്സ് ചെയ്യുന്നു, ഡ്രസിങ് റൂമില്‍ സഞ്ജു എങ്ങനെ? വെളിപ്പെടുത്തി ടീമംഗം

രോഹന്‍ പ്രേമാണ് ഇക്കാര്യം പറഞ്ഞത്

sanju

ഇന്ത്യന്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സഞ്ജു സാംസണിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അടുത്ത സുഹൃത്തും കേരള ടീമിലെ സഹതാരവുമായ രോഹന്‍ പ്രേം. സീ മലയാളം ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് സഞ്ജു. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്.

ആദ്യ കളിക്കിടെ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു. ന്യൂസിലാന്‍ഡിനെതിരേ ഈ മാസം അവസാനത്തോടെ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സഞ്്ജു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെറുപ്പം മുതലറിയാം

ചെറുപ്പം മുതലറിയാം

സഞ്ജു സാംസണിനെ വളരെ ചെറുപ്പം മുതല്‍ തന്നെ തനിക്ക് അറിയാമെന്നു രോഹന്‍ പ്രേം പറയുന്നു. ഇത്രയും കഠിനാധ്വാനവും ആത്മസമര്‍പ്പണവും നടത്തുന്ന വളരെ കുറച്ചു പേരെ മാത്രമേ നമുക്കു കാണാന്‍ സാധിക്കുകയുള്ളൂ.

ഏതൊരു മല്‍സരത്തെയും വളരെ ആത്മവിശ്വാസത്തോടെയും ദൃഡനിശ്ചയത്തോടെയും നേരിടുന്നയാളാണ് സഞ്ജു. ഇപ്പോള്‍ മാത്രമല്ല അണ്ടര്‍ 13 സമയം മുതല്‍ അവന്‍ ഇങ്ങനെ തന്നെയാണെന്നും രോഹന്‍ പ്രേം വ്യക്തമാക്കി.

ധൈര്യശാലിയായ ക്രിക്കറ്റര്‍

ധൈര്യശാലിയായ ക്രിക്കറ്റര്‍

വളരെയധികം ധൈര്യശാലിയായ ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. അവന്റെ ഈ സ്വഭാവഗുണം എടുത്തു പറയേണ്ടതാണെന്നും രോഹന്‍ പ്രേം അഭിപ്രായപ്പെട്ടു.ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സ്ഥിരമായി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ഇന്ത്യക്കു വേണ്ടിയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴേറ്റ പരിക്ക് നിര്‍ഭാഗ്യകരം തന്നെയാണ്. അത് ആര്‍ക്കും സംഭവിക്കാം. കളിയില്‍ നമുക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യമാണ് ഇത്. കൂടുതല്‍ കരുത്തോടെ സഞ്ജു മടങ്ങിവരുമെന്ന് ഉറപ്പുണ്ടെന്നുംരോഹന്‍ കൂട്ടിച്ചേര്‍ത്തു.

Also Read IPL 2023: സഞ്ജുവിനെപ്പോലെ സ്റ്റാറാവണം, റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോയാവാന്‍ വെടിക്കെട്ട് താരം

കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും

കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും

ശ്രീലങ്കയുമായുള്ള രണ്ടു ടി20 മല്‍സരങ്ങള്‍ മിസ്സായെങ്കിലും സഞ്ജു സാംസണിനു അതു വലിയ തിരിച്ചടിയാണെന്നു തോന്നുന്നില്ല. കാരണം വരാനിരിക്കുന്ന ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലേക്കു പരിഗണനയിലുള്ള താരമാണ് അവന്‍.ഈ വര്‍ഷം ഒരുപാട് പരമ്പരകളില്‍ ഇന്ത്യ കളിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തേ ഇങ്ങനെയായിരുന്നില്ല. അന്നു ഒരു പരമ്പര കഴിഞ്ഞാല്‍ അടുത്തത് കുറച്ചു കഴിഞ്ഞായിരിക്കും നടക്കുക. ഇതിനിടെ ബ്രേക്കുകള്‍ വരികയും ചെയ്യും. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ വരുന്നതും അവനു നന്നായി പെര്‍ഫോം ചെയ്യാനുള്ള വേദിയുമൊരുക്കും.രണ്ട്-മൂന്ന് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചാല്‍ സഞ്ജു ഉറപ്പായും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരുമെന്നും രോഹന്‍ പ്രേം അഭിപ്രായപ്പെട്ടു.

പുറത്തിരിക്കേണ്ട് വരുന്നത് ദുഖമുണ്ടാക്കുന്നു

പുറത്തിരിക്കേണ്ട് വരുന്നത് ദുഖമുണ്ടാക്കുന്നു

ഇന്ത്യന്‍ ടീമിലെത്തിയിട്ടും പലപ്പോഴും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്.

കേരളത്തില്‍ നിന്നും ഇതുവരെ വളരെ ചുരുക്കം പേര്‍ മാത്രമേ ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുള്ളൂ. മലയാളിയായ ഒരാള്‍ ദേശീയ ടീമിലുണ്ടായിട്ടും അവസരം കിട്ടാതെ പുറത്തിരിക്കുന്നത് എല്ലാവരെയും വേദനിപ്പിക്കുന്ന കാര്യമാണെന്നും രോഹന്‍ പ്രേം വ്യക്തമാക്കി.

Also Read ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

കേരള ടീം മിസ്സ് ചെയ്യുന്നു

കേരള ടീം മിസ്സ് ചെയ്യുന്നു

സഞ്ജു സാംസണിനെ രഞ്ജി ട്രോഫിയില്‍ കേരള ടീം ഇപ്പോള്‍ മിസ്സ് ചെയ്യുന്നു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ സഞ്ജുവിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനു ഫൈനലിലെത്താന്‍ കഴിഞ്ഞു. കൂടാതെ ഇന്ത്യക്കായി ഇപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനവവും നടത്തുന്നു. ഇതിന്റെയെല്ലാം ആത്മവിശ്വാസം കേരള ടീമിലെത്തിയാല്‍ സഞ്ജുവില്‍ കാണാം.

ഈ സീസണില്‍ കേരളത്തിന്റെ ആദ്യ മാച്ച് മുതല്‍ അവന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇതു കാരണമാണ് കേരളത്തിനു തുടക്കത്തിലെ മല്‍സരങ്ങളില്‍ ജയിക്കാനായത്. സഞ്ജുവുള്ളപ്പോള്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ മികച്ചതാണ്.

എല്ലാവരും വളരെ റിലാക്‌സായാണ് കാണപ്പെടാറുള്ളത്. മോശം പ്രകടനം നടത്തിയാലും ടീമിനു പ്രചോദനം നല്‍കി ഒറ്റക്കെട്ടായി മുന്നോടു കൊണ്ടുപോവാന്‍ സഞ്ജുവിന് കഴിയുന്നുവെന്നും രോഹന്‍ പ്രേം വിലയിരുത്തി

ഡ്രസിങ് റൂമിലെ സഞ്ജു

ഡ്രസിങ് റൂമിലെ സഞ്ജു

സഞ്ജു സാംസണ്‍ എല്ലായ്‌പ്പോഴും വളരെ ജോളിയായിട്ടുള്ള വ്യക്തിയാണ്. അതേസമയം, സീരിയസായി നില്‍ക്കേണ്ട സമയങ്ങളില്‍ കാര്യങ്ങള്‍ ആ രീതിയില്‍ പറയുകയും ചെയ്യും. ജാര്‍ഖണ്ഡുമായുള്ള രഞ്ജി ട്രോഫി മാച്ചില്‍ ഞങ്ങള്‍ രണ്ട്-മൂന്ന് ക്യാച്ചുകള്‍ മിസ്സാക്കിയിരുന്നു.

പക്ഷെ സഞ്ജു ചൂടാവുകയോ, ആരെയും വഴക്ക് പറയുകും ചെയ്തില്ല. വളരെ ലൈറ്റായിട്ടാണ് അവന്‍ ഇതിനോടു പ്രതികരിച്ചത്.ടീ ബ്രേക്കിനിടെ സഞ്ജു ഇതേക്കുറിച്ച് ഞങ്ങളുമായി സംസാരിച്ചു.

ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വളരെ പെട്ടെന്നു ജാര്‍ഖണ്ഡിനെ ഓള്‍ഔട്ടാക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുകയും ചെയ്തു. ക്യാച്ചുകള്‍ മിസ്സാക്കിയതിനു ടീമംഗങ്ങളോടു ചൂടായിരുന്നെങ്കില്‍ ഒരുപക്ഷെ നല്ലൊരു റിസല്‍റ്റ് വരില്ലായിരുന്നു.

നമുക്ക് ഇനിയും നന്നായി ചെയ്യാന്‍ പറ്റുമെന്ന തരത്തില്‍ വളരെ തമാശയായിട്ടാണ് ടീ ബ്രേക്കില്‍ സഞ്ജു ഞങ്ങളോടു സംസാരിച്ചത്. ഇതാണ് ബ്രേക്കിനു ശേഷം കൂടുതല്‍ ആത്മിശ്വാസത്തോടെ കളിക്കാന്‍ സഹായിച്ചത്. സഞ്ജുവിന്റെ ഈ രീതി ഞങ്ങളെല്ലാം കണ്ടുപഠിക്കുന്ന കാര്യമാണെന്നും രോഹന്‍ വിശദമാക്കി.

Story first published: Friday, January 13, 2023, 12:38 [IST]
Other articles published on Jan 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+