IPL 2023: സഞ്ജുവിനെപ്പോലെ സ്റ്റാറാവണം, റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോയാവാന്‍ വെടിക്കെട്ട് താരം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോയാവാന്‍ തയ്യാറെടുക്കുകയാണ് സൗത്താഫ്രിക്കയുടെ യുവ ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേര. ഇതിന്റെ ആദ്യ സൂചന സൗത്താഫ്രിക്ക20 ലീഗിന്റെ കന്നി സീസണിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹം നല്‍കിയിരിക്കുകയാണ്.
ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിനു വേണ്ടി ആറാം നമ്പറില്‍ ഇറങ്ങി പുറത്താവാതെ 40 ബോളില്‍ 82 റണ്‍സാണ് ഡൊണോവന്‍ സ്‌കോര്‍ ചെയ്തത്. പിന്നീട് ബൗളിങില്‍ ഒരു വിക്കറ്റെുക്കുകയും ചെയ്തു.
ഈ പ്രകടനത്തോടെ ഐപിഎല്ലില്‍ റോയല്‍സ് ടീമിലും തന്റെ സ്ഥാനത്തിനു വേണ്ടി അദ്ദേഹം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കാറുള്ള ക്യാപ്റ്റനാണ് സഞ്ജു. അതുകൊണ്ടു തന്നെ ഡൊണോവന് റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നു ആരാധകര്‍ പ്രതീക്ഷിക്കുന്നു.

വളരാനുള്ള അവസരം
ഐപിഎല്ലില്‍ അവസരം ലഭിച്ചത് ഒരു ക്രിക്കറ്ററെന്ന നിലയില്‍ തനിക്കു കൂടുതല്‍ വളരാനുള്ള മികച്ച അവസരമാണെന്നു ഡൊണോവന്‍ ഫെരേര പറയുന്നു. രാജസ്ഥാന്‍ റോയല്‍സിനെ പ്രതിനിധീകരിച്ച് ഐപിഎല്ലില്‍ അവസരം ലഭിച്ചതില്‍ അതിശയം തോന്നുന്നു. ഞാന്‍ ഒരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ല.
മഹാന്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ, എന്റെ ടീമിലുള്ള സഞ്ജു സാംസണ്‍ എന്നീ കളിക്കാര്‍ക്കിടയില്‍ വളരാനുള്ള അവസരമാണ് തനിക്കു ലഭിച്ചതെന്നും ഡൊണോവന്‍ വ്യക്തമാക്കി.
ഇതാദ്യമായാണ് താരം ഐപിഎല്ലില്‍ ഒരു ടീമിന്റെ ഭാഗമായത്. കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിനു ഡൊണോവനെ റോയല്‍സ് വാങ്ങുകയായിരുന്നു.

ഏറെ ആവേശം കൊള്ളിക്കുന്നു
രാജസ്ഥാന്‍ റോയല്‍സ് ടീമിലെ വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് മികച്ച അനുഭവം തന്നെയായിരിക്കും. മാത്രമല്ല റോയല്‍സ് ടീമിന്റെ കോച്ചിങ് സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാമെന്നു പഠിക്കാനും ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരാനും എന്നെ സഹായിക്കും.
ഐപിഎല്ലില്‍ ലഭിച്ചിരിക്കുന്ന അവസരം എന്നെ ഏറെ ആവേശം കൊള്ളിക്കുന്നു. അവര്‍ക്കൊപ്പമുള്ള യാത്ര തുടങ്ങാന്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും ഡൊണോവന്‍ ഫെരേര വ്യക്തമാക്കി.
Also Read: IND vs AUS: ഓസീസിനെതിരേ ടെസ്റ്റ് ഓപ്പണറായി പൃഥ്വി വേണം, ആരെ മാറ്റും? രണ്ടിലൊരാള്‍

ടീമില്‍ ഇടം ലഭിച്ചേക്കില്ല
രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഡൊണോവന്‍ ഫെരേരയ്ക്കു അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം വെസ്റ്റ് ഇന്‍ഡീസിന്റെ പരിചയസമ്പ്ന്നനായ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമിലുള്ളതിനാല്‍ അദ്ദേഹത്തിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. അനുഭവസമ്പത്ത് തന്നെയാണ് കാരണം. എന്നാല്‍ ഹോള്‍ഡര്‍ തുടര്‍ച്ചയായി കുറച്ചു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ ഡൊണോവനെ പരീക്ഷിക്കാന്‍ റോയല്‍സ് ശ്രമിച്ചേക്കും.
Also Read: ഹാര്‍ദിക്കിനു പരിക്കേറ്റാല്‍ ഇന്ത്യ പെടും! പകരമാര്? ഇവരെ വളര്‍ത്തിയെടുക്കാം

സെലക്ഷനെക്കുറിച്ച് താരം
രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് തനിക്കു ആശങ്കയില്ലെന്നു ഡൊണോവന്‍ ഫെരേര പറയുന്നു. ഈയൊരു നിമിഷത്തില്‍ തുടാരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പരിശീലനത്തില്‍ എന്റെ പരമാവധി നല്‍കാനും കോച്ചുമാര്‍, മറ്റു സീനിയര്‍ താരങ്ങള്‍ എന്നിവരില്‍ നിന്നും കഴിയുന്നത്രയും വിവരങ്ങള്‍ നേടിയെടുക്കാനുമായിരിക്കും എന്റെ ശ്രമം.
അവസരം ലഭിച്ചാല്‍ അവ രണ്ടു കൈകൊണ്ടും സ്വീകരിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനും സ്വന്തം ടീമിനെ വിജയത്തിലെത്തിക്കാനുമായിരിക്കും ശ്രമിക്കകുയെന്നും ഡൊണോവന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications