IND vs NZ: ഇന്ത്യയുടെ ബൗളിങ് പോരാ! തല്ലുവാങ്ങും, അവന്‍ ഉറപ്പായും ടീമില്‍ വേണമെന്ന് അക്മല്‍

ന്യൂസിലാന്‍ഡുമായുളള രണ്ടാം ഏകദിനത്തില്‍ ബൗളിങ് നിരയുടെ മാജിക്കല്‍ പ്രകടനം ഇന്ത്യക്കു അനായാസ വിജയമൊരുക്കിയെങ്കിലും പാകിസ്താന്റെ മുന്‍ താരം കമ്രാന്‍ അക്മല്‍ അതു വലിയ കാര്യമായി കാണുന്നില്ല. ഇന്ത്യയുടെ ബൗളിങ് ആക്രമണം അത്ര മികച്ചതല്ലെന്നും ബാറ്റിങിന് അനുകൂലമായ സാഹചര്യങ്ങളില്‍ ഇവര്‍ പതറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ ഇന്ത്യ വഴി കണ്ടെത്തിയേ തീരൂവെന്നും അക്മല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കളിയില്‍ കിവികളുടെ ചിറകരിഞ്ഞത് ഇന്ത്യന്‍ ബൗളിങ് നിരയായിരുന്നു. ആറു ബൗളര്‍മാരെയായിരുന്നു മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പരീക്ഷിച്ചത്. ഇവര്‍ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയായിരുന്നു ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡിന് 35 ഓവറുകള്‍ പോലും ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. വെറും 108 റണ്‍സിനാണ് അവര്‍ കൂടാരം കയറിയത്. ടോപ്പ് ഫൈവിലെ ഒരാള്‍ പോലും രണ്ടക്കത്തിലെത്തിയില്ല. മറുപടിയില്‍ 20.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു.

ബാറ്റിങ് പിച്ചുകളില്‍ പതറും
ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിങ് യൂണിറ്റ് ബാറ്റിങിനു അനുകൂലമായ സാഹചര്യങ്ങളില്‍ പതറുക തന്നെ ചെയ്യും. പ്രത്യേകിച്ചും മുന്‍നിര ടീമുകള്‍ക്കെതിരേയായിരിക്കും തിരിച്ചടി നേരിട്ടുക.
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്നും കമ്രാന്‍ അക്മല്‍ തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

ബുംറയുടെ തിരിച്ചുവരവ്
ഉമ്രാന്‍ മാലിക്ക് ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇന്ത്യയുടെ മാച്ച് വിന്നറാണ് താനെന്നു അവന്‍ തെളിയിക്കും. ജസ്പ്രീത് ബുംറ ടീമിലേക്കു തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് വളരെ കരുത്തുറ്റതായി മാറുമെന്നും കമ്രാന്‍ അക്മല്‍ നിരീക്ഷിച്ചു.
നിലവില്‍ ന്യൂസിലാന്‍ഡിനെതിരേ നടന്ന രണ്ടു ഏകദിനങ്ങളിലും ഉമ്രാനെ ഇന്ത്യ പുറത്ത് ഇരുത്തുകയായിരുന്നു.
അവസാന കളിയില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തേ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ ഉമ്രാന്‍ കസറിയിരുന്നു.
Also Read: കളിയില്‍ സൂപ്പര്‍, വരുമാനത്തിലോ? ശുഭ്മാന്‍ ഗില്ലിനു കോടികള്‍ ആസ്തി!

തൂത്തുവാരണം
ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര തൂത്തുവാരാനായിരിക്കണം ഇന്ത്യ ഇനി ശ്രമിക്കേണ്ടതെന്നു കമ്രാന്‍ അക്മല്‍ ആവശ്യപ്പെട്ടു. ന്യൂസിലാന്‍ഡിനെതിരേ സമ്പൂര്‍ണ വിജയത്തിനു വേണ്ടിയായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്.
ഇന്ത്യന്‍ ടീം ഇപ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ്. കളിക്കാരെല്ലാം മികച്ച താളത്തിലാണ് ഇപ്പോള്‍ കാണപ്പെടുന്നത്.ഇന്ത്യ പ്രതിരോധിച്ചും റണ്‍സ് ചേസ് ചെയ്തും വിജയിച്ചിട്ടുണ്ടെന്നതാണ് നല്ല കാര്യം.
റണ്‍ചേസിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നു നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. എന്നിരുന്നാലും ലോകകപ്പിനു മുമ്പ് എല്ലാ ബോക്‌സുകളും ടിക്ക് ചെയ്യാാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അക്മല്‍ വിശദമാക്കി.
ചൊവ്വാഴ്ച ഇന്‍ഡോറിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം നടക്കുന്നത്. ഈ മല്‍സരവും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications