For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

ന്യൂസിലാന്‍ഡിനെതിരേ സഞ്ജുവിനു ഇടമില്ല

sanju

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ കിങായി മാറിയ ഇന്ത്യയുടെ സ്വന്തം 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ടി20യിലെ തന്റെ ബാറ്റിങ് മാജിക്ക് ഏകദിനത്തില്‍ ഇനിയും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇതിന്റെ കാരണം എന്താവാമെന്ന ആശങ്കയിലാണ് ഫാന്‍സ്. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേയുള്ള ആദ്യ ഏകദിനത്തിലാണ് സ്‌കൈ അവസാനമായി ഇറങ്ങിയത്. ഈ മല്‍സരത്തിലും അദ്ദേഹം കാര്യമായ സംഭാവന നല്‍കിയില്ല.

മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അതൊരു വലിയ സ്‌കോറാക്കി മാറ്റിയെടുക്കുന്നതില്‍ സൂര്യ പരാജയപ്പെടുകയായിരുന്നു. 31 റണ്‍സാണ് അഞ്ചാം നമ്പറില്‍ ഇറങ്ങി അദ്ദേഹം സ്‌കോര്‍ ചെയ്തത്. 26 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. യഥാര്‍ഥത്തില്‍ ടി20 സ്‌പെഷ്യലിസ്റ്റായി തന്നെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റും സൂര്യകുമാര്‍ യാദവിനെ കണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഏകദിനത്തില്‍ അദ്ദേഹത്തേക്കാള്‍ അവര്‍ക്കു വിശ്വാസം ശ്രേയസ് അയ്യരെയാണ്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യക്കു പകരം അദ്ദേഹത്തെ കളിപ്പിച്ചതും ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ പരിക്കു കാരണം ശ്രേയസിനു ന്യൂസിലാന്‍ഡിനെതിരേ പുറത്തിരിക്കേണ്ടി വന്നതോടെ സൂര്യക്കു അവസരം ലഭിക്കുകയായിരുന്നു. പക്ഷെ സൂര്യയേക്കാള്‍ ഏകദിനത്തില്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന ഒരാളുണ്ട്, അത് സഞ്ജു സാംസണാണ്! എന്തുകൊണ്ടെന്നു പരിശോധിക്കാം.

സൂര്യ vs സഞ്ജു

സൂര്യ vs സഞ്ജു

ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന്റെയും സഞ്ജു സാംസണിന്റെയും പ്രകടനങ്ങള്‍ താരതമ്യം ചെയ്താല്‍ സഞ്ജു ഏറെ മുന്നിലാണെന്നു കാണാന്‍ സാധിക്കും. എന്നിട്ടും അദ്ദേഹത്തിനു പകരം ഇന്ത്യക്കു സൂര്യയെ മതിയെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

ഇന്ത്യക്കു വേണ്ടി സൂര്യ ഇതിനകം ഏകദിനത്തില്‍ 17 ഇന്നിങ്‌സുകളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 29.93 ശരാശരിയില്‍ നേടിയത് 419 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 101.70 ഉം ആണ്.
എന്നാല്‍ സഞ്ജുവിനു ഇതിനകം 10 ഇന്നിങ്‌സുകളില്‍ മാത്രമേ ഇതിനകം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ഇവയില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 104.76 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സെടുത്തിട്ടുണ്ട്. ശരാശരിയുടെ കാര്യത്തില്‍ സൂര്യയെ ബഹുദൂരം പിന്നിലാക്കിയ സഞ്ജു സ്‌ട്രൈക്ക് റേറ്റിലും അദ്ദേഹത്തിനു മുകളില്‍ തന്നെയാണ്.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം

സഞ്ജു സാംസണിനെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഏറെ മികച്ചതായിരുന്നു. ബാറ്ററെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്നെ നിലയിലും അദ്ദേഗഹത്തിനു അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു 2022.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന സഞ്ജു ടീമിനെ ഫൈനലിലെത്തിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സ് കളിച്ച ആദ്യ ഫൈനലായിരുന്നു അത്.

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി 71 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിനു സാധിച്ചു. ടി20യില്‍ 44.75ഉം ഇന്ത്യ എയ്ക്കു വേണ്ടി 60ഉം ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. കൂടാതെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 55.80 ശരാശരിയും സഞ്ജുവിനുണ്ടായിരുന്നു.

Also Read: IND vs NZ: ടി20യില്ലെങ്കില്‍ സൂര്യയുമില്ല! എന്നിട്ടാണോ ടെസ്റ്റ് ടീമില്‍? പ്രതികരിച്ച് ഫാന്‍സ്

സഞ്ജു എവിടെ?

സഞ്ജു എവിടെ?

ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നതാണ് പലരുടെയും സംശയം. ശ്രീലങ്കയ്‌ക്കെതിരേ നേരത്തേ നടന്ന ടി20 പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.

എന്നാല്‍ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെ പരിക്കേറ്റതിനാല്‍ ടി20 പരമ്പയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

എന്നാല്‍ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം സംഘത്തില്‍ ഇല്ലായിരുന്നു. ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കാത്തതു കൊണ്ടാണോ സഞ്ജുവിനെ ടീമിലേക്കു പരിഗണിക്കാതിരുന്നതെന്നു വ്യ്ക്തവുമല്ല.

Story first published: Thursday, January 19, 2023, 16:47 [IST]
Other articles published on Jan 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+