IND vs NZ: ടി20യില്ലെങ്കില്‍ സൂര്യയുമില്ല! എന്നിട്ടാണോ ടെസ്റ്റ് ടീമില്‍? പ്രതികരിച്ച് ഫാന്‍സ്

ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിനു മറ്റു ഫോര്‍മാറ്റുകള്‍ വഴങ്ങില്ലെന്നു ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോറാക്കി മാറ്റാന്‍ താരത്തിനായില്ല. 31 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. 26 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളുപ്പെട്ടിരുന്നു.
പരിക്കേറ്റ് ഏകദിന സ്‌പെഷ്യലിസ്റ്റ് ശ്രേയസ് അയ്യര്‍ ഈ പരമ്പരയില്‍ നിന്നും പിന്‍മാറിയതിനാല്‍ ഈ ഫോര്‍മാറ്റില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ സൂര്യക്കു ലഭിച്ച അവസരമായിരുന്നു ഇത്. പക്ഷെ ആദ്യ അവസരം താരം പാഴാക്കിയിരിക്കുകയാണ്. ടി20യില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന സൂര്യക്കു പക്ഷെ ഏകദിനത്തില്‍ ഈ മാജിക്ക് ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായതോടെ ആരാധകര്‍ സൂര്യക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്. ടി20 മാത്രമേ താരത്തിനു വഴങ്ങൂയെന്നു ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്നായിരുന്നു ചിലരുടെ പ്രതികരണം. സൂര്യ ക്രീസ് വിട്ടതിനു ശേഷമുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ നോക്കാം.

സഞ്ജുവാണ് ബെസ്റ്റ്
ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ ബെസ്റ്റ് സഞ്ജു സാംസണാണെന്ന് ഇതു കൊണ്ടാണ് പറയുന്നതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
മികച്ച ഫോമിലുള്ള സഞ്ജുവിനു ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനായിട്ടില്ല. മാത്രമല്ല വരാനിരിക്കുന്ന ടി20 പരമ്പരയിലും അദ്ദേഹം ടീമിനു പുറത്താണ്.
ശ്രീലങ്കയുമായി സമാപിച്ച ടി20 പരമ്പരയിലെ ആദ്യ കളിക്കിടെയേറ്റ പരിക്കു കാരണം വിശ്രമത്തിലാണ് സഞ്ജു. ഇതേ തുടര്‍ന്നാണ് ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നാണ് വിവരം.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

ടി20യില്ലെങ്കില്‍ പാര്‍ട്ടിയുമില്ല
ടി20യില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനു പാര്‍ട്ടിയുമില്ലെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച ബാറ്റര്‍ ശ്രേയസ് അയ്യരാണെന്നു ഇപ്പോള്‍ നമുക്കു വ്യക്തമായി പറയാന്‍ സാധിക്കുമെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
സൂര്യകുമാര്‍ യാദവ് മറ്റു ഫോര്‍മാറ്റുകളിലക്കു കൂടി കടക്കാതെ ടി20യില്‍ മാത്രം ഉറച്ചു നില്‍ക്കുന്നതായിരിക്കും ഉചിതമെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

ടെസ്റ്റ് ടീമില്‍ എന്തിന്?
ഏകദിന ഫോര്‍മാറ്റില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്നിട്ടും സൂര്യകുമാര്‍ യാദവിനെ എന്തുകൊണ്ടാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെടുത്തിരിക്കുന്നതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
ഏകദിനത്തില്‍ വീണ്ടുമൊരിക്കല്‍ക്കൂടി സൂര്യകുമാര്‍ യാദവ് ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. പക്ഷെ കോമാളികളായ ബിസിസിഐ ഏകദിനത്തില്‍ തുടര്‍ന്നും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
Also Read: വീരുവിന്റെ ശൈലി എനിക്കുമറിയാം, പക്ഷെ ടീം അതു നല്‍കിയില്ല! വിജയ് പറയുന്നു

15 ഓവര്‍ മാത്രം കളിക്കണം
ടി20യില്‍ മാത്രം കളിക്കാനറിയാവുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ 6-7 സ്ഥാനങ്ങളില്‍ സൂര്യയെ ബാറ്റ് ചെയ്യിക്കുന്നതാണ് നല്ലത്.
അവസാനത്തെ 15 ഓവറുകളില്‍ മാത്രമേ അദ്ദേഹം ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ പാടുകയുള്ളൂവെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications