വീരുവിന്റെ ശൈലി എനിക്കുമറിയാം, പക്ഷെ ടീം അതു നല്‍കിയില്ല! വിജയ് പറയുന്നു

ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലെ പരമ്പരാഗത ബാറ്റിങ് സമ്പ്രദായങ്ങളെ തച്ചുതകര്‍ത്ത താരം കൂടിയായിരുന്നു വീരു. ഏകദിന ശൈലിയിലും ടെസ്റ്റില്‍ കളിക്കാനും നേട്ടങ്ങള്‍ കൊയ്യാനും സാധിക്കുമെന്നു കാണിച്ചുതന്നതും അദ്ദേഹമായിരുന്നു. രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളും ആറു ഡബിള്‍ സെഞ്ച്വറികളുമടക്കം ഒരുപാട് നേട്ടങ്ങള്‍ തന്റെ പേരില്‍ കുറിച്ചാണ് സെവാഗ് കളി മതിയാക്കിയത്.
സെവാഗ് വിരമിച്ചതിനു ശേഷം ടെസ്റ്റില്‍ ഒരുപാട് ഓപ്പണിങ് കോമ്പിനേഷനുകള്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും അവര്‍ക്കും വീരു- ഗൗതം ഗംഭീര് സഖ്യമുണ്ടാക്കിയതു പോലൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഈ ജോടിക്കു അല്‍പ്പമെങ്കിലും അരികിലെത്തിയത് മുരളി വിജയ്- ശിഖര്‍ ധവാന്‍ സഖ്യമായിരുന്നു. 2013 മുതല്‍ 18 വരെ ഓപ്പണ്‍ ചെയ്ത ഈ ജോടി 1500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളും അഞ്ച് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഇതിലുള്‍പ്പെടും. പക്ഷെ 2018ല്‍ ഈ സഖ്യം വേര്‍പിരിയുകയായിരുന്നു.
ടെസ്റ്റില്‍ സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ള താരമായ വിജയ് ഇപ്പോഴിതാ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. തനിക്കും വീരുവിന്റെ ശൈലിയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും പക്ഷെ സെവാഗിനു ലഭിച്ചതു പോലെയുള്ള സ്വാതന്ത്ര്യം തനിക്ക് ഒരിക്കലും ലഭിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

എനിക്കു സ്വാതന്ത്ര്യം നല്‍കിയില്ല
സത്യസന്ധമായി പറയുകയാണങ്കില്‍ വീരേന്ദര്‍ സെവാഗിനു ലഭിച്ചതു പോലെയൊരു സ്വാതന്ത്ര്യം എനിക്കു ബാറ്റിങില്‍ ലഭിച്ചില്ല. സെവാഗ് ജീവിതത്തില്‍ നേടിയെടുത്തതൊന്നും എനിക്കു സ്വന്തമാക്കാനും സാധിച്ചില്ല.
അദ്ദേഹത്തെപ്പോലെ ബാറ്റിങില്‍ സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അന്നു എനിക്കു നല്‍കിയിരുന്നെങ്കില്‍ ഞാനും അതേ ശൈലിക്കു ശ്രമിക്കുമായിരുന്നു.
ടീമിന്റെ പിന്തുണയും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ടീമിനു എങ്ങനെയൊക്കെ സംഭാവന നല്‍കാന്‍ കഴിയുമെന്നതുമാണ് പ്രധാനപ്പെട്ട കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റെന്നത് ഉന്നത നിലവാരമുള്ളതാണ്. വ്യത്യസ്ത തരത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്കു അവിടെ ഒരുപാട് അവസരങ്ങള്‍ ലഭിക്കില്ലെന്നും മുരളി വിജയ് വ്യക്തമാക്കി.
Also Read: IPL 2023: ഇവരെ ഒഴിവാക്കിയത് അബദ്ധം, ഇപ്പോഴുണ്ടെങ്കില്‍ റോയല്‍സിനെ തടയുക അസാധ്യം!

സ്ഥിരത പുലര്‍ത്തണം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിങ്ങള്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും ഒത്തുവന്നെങ്കില്‍ മാത്രമേ ഒരാള്‍ക്കു ഈ വേദിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.
ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് നിങ്ങള്‍ക്കു സ്വയം അതുമായി രൂപപ്പെടുത്തി എടുക്കേണ്ടി വരും.വീരേന്ദര്‍ സെവാഗ് അന്നു ടീമില്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ ബാറ്റിങില്‍ സ്വയം നിയന്ത്രിക്കപ്പെടുന്നതായി എനിക്കു തോന്നി.
അങ്ങനെ കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. പക്ഷെ സെവാഗിന് അത്രയും സ്വാതന്ത്ര്യം ലഭിച്ചിരുന്നത് കണ്ടപ്പോള്‍ അതിശയവും തോന്നിയിട്ടുണ്ടെന്നു മുരളി വിജയ് വെളിപ്പെടുത്തി.
IND vs NZ: വില്ലിയും ബോള്‍ട്ടുമില്ല, കിവി വേട്ടയ്ക്ക് ഇന്ത്യ- ഇഷാന്‍ കളിക്കും, പ്രിവ്യു, സാധ്യതാ 11

സെവാഗിനെപ്പോലെ ആര്‍ക്കുമാവില്ല
വീരേന്ദര്‍ സെവാഗിനെപ്പോലെ കളിക്കാന്‍ മറ്റാര്‍ക്കെങ്കിലും സാധിക്കുമെന്നു എനിക്കു തോന്നിയിട്ടില്ല. അതു വീരുവിനു മാത്രമേ കഴിയൂ. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതാണ്.
സെവാഗ് മറ്റാരെയും പോലെ ആയിരുന്നില്ല. തീര്‍ത്തും വ്യത്യസ്തനായിരുന്നു. ഞാന്‍ അതു നേരില്‍ കണ്ടിട്ടുള്ളതാണ്. അദ്ദേഹുമായി ഇടപഴകാനുള്ള അവസരം എനിക്കു ലഭിച്ചു. സെവാഗിന്റെ മന്ത്രം വളരെ സിംപിളായിരുന്നു. ബോളിനെ നോക്കുക., പ്രഹരിക്കുക. ഇതായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. 145-150 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്നവര്‍ക്കെതിേ പാട്ടും പാടി ബാറ്റ് ചെയ്യുകയെന്നത് ഒരു സാധാരണ കാര്യമല്ലെന്നും മുരളി വിജയ് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications