Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വില്ലിയും ബോള്‍ട്ടുമില്ല, കിവി വേട്ടയ്ക്ക് ഇന്ത്യ- ഇഷാന്‍ കളിക്കും, പ്രിവ്യു, സാധ്യതാ 11

indvsnz

ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ അടുത്ത ദൗത്യത്തിന്. ഇത്തവണ കൂടുതല്‍ അപകടകാരികളായ ന്യൂസിലാന്ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയും കിവീസും തമ്മിലുളള ആദ്യ ഏകദിനം ബുധനാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.

ലങ്കയുമായുള്ള പരമ്പര പോലെ ഈ പരമ്പരയും പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുക. ടോസ് ഒരു മണിക്കാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ കളി തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിങുണ്ടാവും.

കാര്യമായ മാറ്റങ്ങളില്ലാതെ ഇന്ത്യ

കാര്യമായ മാറ്റങ്ങളില്ലാതെ ഇന്ത്യ

ശ്രീലങ്കയെ 3-0നു തൂത്തുവാരിയ ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയിറങ്ങുന്നത്. മൂന്നു മാറ്റങ്ങള്‍ മാത്രമേ ഇന്ത്യ വരുത്തിയിട്ടുള്ളൂ. കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

പകരം പുതുമുഖ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്, ഷഹബാസ് അഹമ്മദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിരാണ് ടീമിലേക്കു വന്നിരിക്കുന്നത്. ശേഷിച്ചവരെല്ലാം ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ സംഘത്തിലുള്ളവരാണ്.

ഇഷാന്‍ ടീമിലേക്ക്

ഇഷാന്‍ ടീമിലേക്ക്

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഒരു അവസരം പോലു നല്‍കാതെ ഇഷാന്‍ കിഷനെ പുറത്ത് ഇരുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. അവസാനമായി കളിച്ച ഏകദിനത്തില്‍ അതിവേഗ ഡബിള്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡ് കുറിച്ചിട്ടും ഇഷാനെ അവഗണിച്ചത് ശരിയായില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിനു പകരം കെഎല്‍ രാഹുലിനെയാണ് ഇന്ത്യ എല്ലാ മല്‍സരങ്ങളിലും ഇറക്കിയത്.

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ രാഹുലിന് വിശ്രമം നല്‍കിയതിനാല്‍ ഇഷാന് ടീമിലേക്കു വഴി തുറക്കും. രാഹുല്‍ കളിച്ച അഞ്ചാം നമ്പറില്‍ തന്നെയായിരിക്കും ഇഷാന്‍ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് ഈ പരമ്പരയിലും പ്രതീക്ഷ വേണ്ട. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ കളിക്കും.

IND vs NZ: ഇവരെ ഇന്ത്യ എന്തിന് തഴഞ്ഞു? ടി20 പരമ്പരയില്‍ ഇടം അര്‍ഹിച്ചു, അറിയാം

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പ്

ബൗളിങില്‍ മിന്നുന്ന ഫോമിലുള്ള അക്ഷര്‍ പട്ടേലിന്റെ അഭാവം ഏകദിന പരമ്പരയില്‍ ഇന്ത്യക്കു ക്ഷീണമായേക്കും. പകരം മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും ടീമിലേക്കു വരിക. നേരത്തേ നടന്ന ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഒരു അവസരം പോലും വാഷിങ്ടണിനു ലഭില്ല.

സ്പിന്‍ ബൗളിങില്‍ മികച്ച ഫോമിലുള്ള കുല്‍ജദീപ് യാദവ് തന്നെ തുടരാനാണ് സാധ്യത. ഇതോടെ യുസ്വേന്ദ്ര ചഹലിനു പുറത്തിരിക്കേണ്ടി വരും. പേസ് ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരാണുണ്ടാവുക. ഷമിയുടെ ഫോമില്ലായ്മ തലവേദനയാണെങ്കിലും അദ്ദേഹം ടീമില്‍ തുടരാന്‍ തന്നെയാണ് സാധ്യത.

പ്രമുഖരില്ലാതെ ന്യൂസിലാന്‍ഡ്

പ്രമുഖരില്ലാതെ ന്യൂസിലാന്‍ഡ്

ചില വമ്പന്‍ താരങ്ങളില്ലാതെയാണ് ന്യൂസിലാന്‍ഡ് ടീം എത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, സ്റ്റാര്‍ പേസ് ജോടികളായ ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി എന്നിവര്‍ ന്യൂസിലാന്‍ഡ് ടീമില്‍ ഇല്ല. ഇവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.

ഇതു ഇന്ത്യയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. വില്ലിയുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ടോം ലാതമാണ് ന്യൂസിലാന്‍ഡിനെ നയിക്കുക.

ലാതമിനെക്കൂടാതെ ഡാരില്‍ മിച്ചെല്‍, ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ ഇന്ത്യ സൂക്ഷിക്കേണ്ട കളിക്കാര്‍.

പൃഥ്വിയെ വിട്ടൊരു കളി വേണ്ട! ഇതാ ടി20യില്‍ ഇന്ത്യയുടെ മൂന്ന് ഇടിവെട്ട് ഓപ്പണിങ് ജോടികള്‍

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. 113 ഏകദിന മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 55 എണ്ണത്തില്‍ വിജയം ഇന്ത്യക്കായിരുന്നു.

ന്യൂസിലാന്‍ഡ് 50 മല്‍സരങ്ങളിലും വിജയം കൊയ്തു. ഏഴു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഒരു മല്‍സരം ടൈയില്‍ കലാശിക്കുകയും ചെയ്തു.

സാധ്യതാ പ്ലെയിങ് 11

സാധ്യതാ പ്ലെയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ, ഹെന്‍ഡ്രി നിക്കോള്‍സ്, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ഡഗ് ബ്രേസ്വെല്‍.

Story first published: Monday, January 16, 2023, 19:52 [IST]
Other articles published on Jan 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+