വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിയില്‍ സൂപ്പര്‍, വരുമാനത്തിലോ? ശുഭ്മാന്‍ ഗില്ലിനു കോടികള്‍ ആസ്തി!

സെന്‍സേഷനായി മാറിയിരിക്കുകയാണ് താരം

gill

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയോടെ ക്രിക്കറ്റ് ലോകത്തെ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ കിവികളുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരേയാണ് ഗില്ലിന്റെ ഡബിളെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരുപാട് റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സോടെ താരം പഴങ്കഥയാക്കുകയും ചെയ്തു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിള്‍ സെഞ്ച്വറിക്കാരനായി ഗില്‍ മാറിയെന്നതാണ്. ടീമംഗം കൂടിയായ ഇഷാന്‍ കിഷന്‍ (24 വയസ്) സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് 23കാരനായ ഗില്‍ തിരുത്തിയത്. 208 റണ്‍സാണ് കളിയില്‍ താരം അടിച്ചെടുത്തത്. 19 ബൗണ്ടറികളും ഒമ്പതു വമ്പന്‍ സിക്‌സറുകളുമടക്കമായിരുന്നു ഇത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ഏകദിന ടീമില്‍ തന്റെ സ്ഥാനം ഗില്‍ ഒന്നു കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാംAlso Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

പഞ്ചാബില്‍ നിന്നുള്ള ഈ യുവതാരം ആദ്യമായി ലോക ശ്രദ്ധയാകര്‍ഷിക്കുന്നത് 2018ലായിരുന്നു. അന്നു ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത് ഗില്ലായിരുന്നു.

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം 104.50 എന്ന ഉജ്ജ്വല ശരാശരിയില്‍ 418 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇപ്പോള്‍ കന്നി ഡബിള്‍ സെഞ്ച്വറിയോടെ ഗില്‍ തന്റെ താരമൂല്യം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. സൂപ്പര്‍ താര പദവിയിലേക്കു വന്നു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ച് പരിശോധിക്കാം.

ശുഭ്മാന്‍ ഗില്ലിന്റെ ആകെ ആസ്തി

ശുഭ്മാന്‍ ഗില്ലിന്റെ ആകെ ആസ്തി

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭ്മാന്‍ ഗില്ലിന്റെ ആകെ ആസ്തി ഏകദേശം 13 കോടിയോളം രൂപയാണ്. ക്രിക്കറ്റില്‍ നിന്നു മാത്രമല്ല പരസ്യങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന പ്രതിഫലവും ഉള്‍പ്പെടെയാണിത്.

ഗില്ലിനു നിലവില്‍ റേഞ്ച് റോവര്‍ എസ്‌യുവിയും മഹീന്ദ്രയുടെ ഥാറും സ്വന്തമായുണ്ട്. ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് അദ്ദേഹം.

2022ലെ മെഗാ ലേലത്തില്‍ എട്ടു കോടി രൂപയ്ക്കാണ് താരം ജിടിയിലേക്കു വന്നത്. ടീമിന്റെ കന്നിക്കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ഗില്ലിനായിരുന്നു.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ബിസിസിഐ കരാര്‍

ബിസിസിഐ കരാര്‍

ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരം കൂടിയാണ് ശുഭമാന്‍ ഗില്‍. ബിസിസിഐ പുതുതായി പ്രഖ്യാപിച്ച കരാറില്‍ താരം ഉള്‍പ്പെടുകയായിരുന്നു. ഗ്രേഡ് സിയിലാണ് നിലവില്‍ ഗില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു പ്രകാരം പ്രതിവര്‍ഷം ഒരു കോടിയാണ് താരത്തിന്റെ ശമ്പളം.

നികുതി വെട്ടിക്കുറയ്ക്കുന്നതിനു മുമ്പുള്ള കണക്കുകള്‍ പ്രകാരം ഒരു മാസം ഏകദേശം 10-12 കോടിയോളം രൂപ താരത്തിനു വരുമാനമായി ലഭിക്കും. ഐപിഎല്‍ ശമ്പളവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനങ്ങളുമെല്ലാം ഉള്‍പ്പെടെയാണിത്.

Also Read: IND vs NZ: ബേല്‍സ് വീണത് ഗ്ലൗസ് തട്ടിയാണ്! അംപയര്‍ കണ്ണുപൊട്ടനോ? ആരാധക രോഷം

എലൈറ്റ് ക്ലബ്ബില്‍

എലൈറ്റ് ക്ലബ്ബില്‍

ന്യൂസിലാന്‍ഡിനെതിരേ നേടിയ ഡബിള്‍ സെഞ്ച്വറിയോടെ ഇതിഹാസ താരങ്ങളുള്‍പ്പെട്ട എലൈറ്റ് ക്ലബ്ബില്‍ ശുഭ്മാന്‍ ഗില്‍ അംഗമാവുകയും ചെയ്തിരുന്നു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (മൂന്നു തവണ), ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവതാരം ഇഷാന്‍ കിഷന്‍ എന്നിവരാണ് ഈ നേട്ടം കുറിച്ച മറ്റ് ഇന്ത്യക്കാര്‍.

ഏകദിനത്തില്‍ അതിവേഗം 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായും ഡബിള്‍ സെഞ്ച്വറിയോടെ ഗില്‍ മാറിയിരുന്നു. വെറും 19 ഇന്നിങ്‌സുകളിലാണ് നേട്ടം. 18 ഇന്നിങ്‌സുകളില്‍ ഈ നേട്ടത്തിലെത്തിയ പാകിസ്താന്‍ താരം ഫഖര്‍ സമാന്റെ പേരിലാണ് ലോക റെക്കോര്‍ഡ്.

Story first published: Thursday, January 19, 2023, 12:35 [IST]
Other articles published on Jan 19, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X