IND vs NZ: ബേല്‍സ് വീണത് ഗ്ലൗസ് തട്ടിയാണ്! അംപയര്‍ കണ്ണുപൊട്ടനോ? ആരാധക രോഷം

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേയുള്ള മോശം തീരുമാനത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് മലയാളി തേര്‍ഡ് അംപയര്‍ കെ അനന്തപത്മനാഭന്‍. വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കെയായിരുന്നു ഹാര്‍ദിക് പുറത്താവുന്നത്. ഡാരില്‍ മിച്ചെല്‍ എറിഞ്ഞ 40ാം ഓവറിലായിരുന്ന നാടകീയ രംഗങ്ങള്‍.
ഓവറിലെ നാലാമത്തെ ബോളിലാണ് ഹാര്‍ദിക് മടങ്ങിയത്. മിച്ചെലിന്റെ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു ഹാര്‍ദിക്കിന്റെ ശ്രമം. പക്ഷെ ബോള്‍ മിസ്സായി. പിന്നാലെ ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ടോം ലാതം അതു ക്യാച്ച് ചെയ്തു. ഇതിനിടെ ബേല്‍സ് വീഴുകയും സ്റ്റംപുകളില്‍ ലൈറ്റ് തെളിയുകയും ചെയ്തതോടെ കിവീസ് താരങ്ങളുടെ അപ്പീല്‍. തീരുമാനം തേര്‍ഡ് അംപയര്‍ അനന്തപത്മനാഭന്!
റീപ്ലേകള്‍ പരിശോധിച്ച അദ്ദേഹം അതു ഔട്ട് വിധിക്കുകയായിരുന്നു. ലാതം ക്യാച്ചെടുക്കുമ്പോള്‍ ഹാര്‍ദിക്കിന്റെ ബാറ്റില്‍ എഡ്ജില്ലായിരുന്നു. ബോള്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കവെ ലാതമിന്റെ ഗ്ലൗസിന് അരികില്‍ തട്ടി ബേല്‍സ് വീഴുകയായിരുന്നുവെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചാണ് അനന്തപത്മനാഭന്‍ അത് ഔട്ടാണെന്നു വിധിച്ചത്. അതു ബൗള്‍ഡാണെന്നായിരുന്നു അംപയറുടെ തീരുമാനം.
അവിശ്വസനീയതോടെ നിന്ന ഹാര്‍ദിക് തീരുമാനത്തില്‍ ക്ഷുഭിതനായിട്ടാണ് ക്രീസ് വിട്ടത്. തേര്‍ഡ് അംപയറുടെ ഈ തീരുമാനം ഇന്ത്യന്‍ ഫാന്‍സിനെയും രോഷാകുലരാക്കി. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അംപയര്‍ക്കെതിര ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്.

തേര്‍ഡ് ക്ലാസ് അംപയര്‍
ഇയാള്‍ തേര്‍ഡ് അംപയറല്ല, തേര്‍ഡ് ക്ലാസ് അംപയറാണ്. വെല്‍ഡണ്‍ കെ അനന്തപത്മനാഭന്‍. ഇതിനെയാണ് പകല്‍സമയത്തെ മോഷണമെന്നു വിളിക്കുന്നതെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
തീര്‍ത്തും ദയനീയ തീരുമാനമാണ് കെ അനന്തപത്മനാഭന്റെ ഭാഗത്തു നിന്നുണ്ടായത്. വീട്ടില്‍ ടെലവിഷനില്‍ ഇരുന്ന് കളി കണ്ട ഒരാള്‍ക്കു പോലും അതു നോട്ടൗട്ടാണന്നു പറയാന്‍ സാധിക്കും.
മോശം അംപയറിങിനെതിരേ കളിക്കാര്‍ പ്രതികരിക്കുമ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ മോശം അംപയറിങിനു അംപയര്‍മാരും ശിക്ഷിക്കപ്പെടണമെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
Also Read: IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാം

ഹാര്‍ദിക് നോട്ടൗട്ടാണ്
ഹാര്‍ദിക് പാണ്ഡ്യ വ്യക്തമായും നോട്ടൗട്ട് തന്നെയാണ്. തേര്‍ഡ് അംപയര്‍ക്കു കുറച്ചുകൂടി സമയമെടുത്ത് തീരുമാനമെടുക്കാമായിരുന്നുവെന്നും ഒരു യൂസര്‍ കുറിച്ചു.
ഹാര്‍ദിക് പാണ്ഡ്യ ഔട്ടായിരുന്നില്ല. അത് നോട്ടൗട്ട് തന്നെയാണ്. തേര്‍ഡ് അംപയര്‍ എന്താണ് റിവ്യു ചെയ്തതെന്നു തനിക്കറിയില്ലെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു. തേര്‍ഡ് അംപയര്‍ അന്ധനാണോയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

തേര്‍ഡ് അംപയര്‍ക്കു കാഴ്ച്ചക്കുറവ്
ഇതു കാഴ്ചക്കുറവിന്റെ കുഴപ്പാണ്. ഹാര്‍ദിക് പാണ്ഡ്യ ഒരിക്കലും ഔട്ടല്ല. ലെന്‍സ് കാര്‍ട്ട് ദയവു ചെയ്ത് അംപയര്‍ കെ അനന്തപത്മനാഭനു മികച്ച കണ്ണട നല്‍കി സഹായിക്കണമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
കെ അനന്തപത്മനാഭന്‍, നിങ്ങളെന്തൊരു കണ്ണുപൊട്ടനാണ്. നിങ്ങള്‍ കാണാതിരുന്നത് ഞങ്ങളെല്ലാം ടെലിവിഷനിലൂടെ വ്യക്തമായി കണ്ടു. ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ടാണെന്നു അതു കണ്ട എല്ലാവര്‍ക്കും ഉറപ്പുമായിരുന്നു. നിങ്ങള്‍ ശിക്ഷിക്കപ്പെടണം എന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.

ദയനീയ തീരുമാനം
തേര്‍ഡ് അംപയറെന്ന നിലയില്‍ ഏറ്റവും ദയനീയ തീരുമാനമാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ കെ അനന്തപത്മനാഭന്റെ ഭാഗത്തു നിന്നുണ്ടായത്. ടോം ലാതം ബേല്‍സ് തട്ടിയിട്ടത് തന്റെ ഗ്ലൗസ് കൊണ്ടായിരുന്നു, അതാവട്ടെ തേര്‍ഡ് അംപയര്‍ ബൗള്‍ഡെന്നു വിധിക്കുകയും ചെയ്തുവെന്നാണ് ഒരു യൂസര്‍ വിമര്‍ശിച്ചത്.
ഇന്ത്യന്‍ ടീമിലേക്കു എന്തുകൊണ്ടാണ് കെ അനന്തപത്മനാഭനെ ഒരിക്കലും തിരഞ്ഞെടുക്കാതിരുന്നതെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യമാണ്. ഒരുപക്ഷെ ഇന്ത്യന്‍ ടീമിനോടു അദ്ദേഹം പ്രതികാരം ചെയ്യുകയായിരിക്കാം എന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications