IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാം

റിഷഭ് പന്തിന്റെ പരിക്ക് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യന്‍ ടീമിനു ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. കാരണം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിന്റെ അഭാവം നികത്താന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കുണ്ട്. പക്ഷെ ടെസ്റ്റില്‍ റിഷഭിനോളം മികവുറ്റ വിക്കറ്റ് കീപ്പര്‍ ടീമിനില്ല. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്ണെടുത്തത് അദ്ദേഹമായിരുന്നു.
ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസര്‍ ട്രോഫിയില്‍ ആരെ വിക്കറ്റ് കീപ്പറാക്കുമെന്നതാണ് ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യക്കു ഓസീസിനെതിരേ ജയിച്ചേ തീരൂ.
പക്ഷെ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇനിയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടെസ്റ്റ് സംഘത്തിലുള്ളത്. റിഷഭിന്റെ ബാക്കപ്പായി ഭരത് കുറച്ചു കാലമായി ടെസ്റ്റിലെ സ്ഥിരം സാന്നിധ്യമാണ്. പക്ഷെ ഇനിയും അരങ്ങേറാന്‍ ഭാഗ്യമുണ്ടായില്ല. ഇഷാനാവട്ടെ ഇതാദ്യമായാണ് ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഈ രണ്ടു പേരില്‍ ആരെയാവും ഇന്ത്യ വിക്കറ്റ് കീപ്പിങിന്റെ ചുമതല ഏല്‍പ്പിക്കുക. പരിശോധിക്കാം.

ഭരത് വിക്കറ്റ് കീപ്പറാവണം
ലോജിക്കിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കെസ് ഭരതിനാവണം ഇന്ത്യ വിക്കറ്റ് കീപ്പിങ് റോള്‍ ഏല്‍പ്പിക്കേണ്ടത്. കാരണം റിഷഭ് പന്തിന്റെ ബാക്കപ്പായി നേരത്തേ തന്നെ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ റിഷഭ് ഇല്ലെങ്കില്‍ സ്വാഭാവികമായും ഈ ചുമതല വരേണ്ടത് ഭരതിലേക്കു തന്നെയാണ്.
ടെസ്റ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും ന്ധ്ര പ്രദേശിനായി 86 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് താരത്തിനുണ്ട്. ഇവയില്‍ നിന്നും ഒമ്പതു സെഞ്ച്വറികളും 27 ഫിഫ്റ്റികളുമടക്കം 37.95 ശരാശരിയില്‍ 4707 റണ്ണെടുക്കുകയും ചെയ്തു.
അതേസമയം, ഇഷാന്‍ കിഷന്റെ ഫസ്റ്റ് ക്ലാസ് പ്രകടനത്തിലേക്കു വന്നാല്‍ താരം ഇതുവരെ കളിച്ചത് 48 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും 38.76 ശരാശരിയില്‍ 2985 റണ്‍സും നേടി. ആറു സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡ് താരതമ്യം ചെയ്യുമ്പോള്‍ ഭരതും ഇഷാനും തമ്മില്‍ വലിയ അന്തരമില്ല. അതുകൊണ്ടു തന്നെ രണ്ടില്‍ ആരു വേണമെന്നതു ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കും.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

വിക്കറ്റ് കീപ്പിങില്‍ ഭരത്
ബാറ്ററെന്ന നിലയില്‍ കെഎസ് ഭരതും ഇഷാന്‍ കിഷനും തമ്മില്‍ കാര്യമായ അന്തരമില്ലാത്തതിനാല്‍ അടുത്തതായി നോക്കേണ്ടത് വിക്കറ്റ് കീപ്പിങില്‍ ഇവരില്‍ ആരാണ് ബെസ്റ്റെന്നതാണ്. വിക്കറ്റ് കീപ്പിങെടുത്താല്‍ ഇഷാനേക്കാള്‍ മുന്നിലായിരിക്കും ഭരതിന്റെ സ്ഥാനം. കൂടുതല്‍ മികവുറ്റ വിക്കറ്റ് കീപ്പര്‍ അദ്ദേഹം തന്നെയാണെന്നു നിസംശയം പറയാം.
പക്ഷെ റിഷഭ് പന്തിന്റെ ബാറ്റിങ് ശൈലിയുമായി കൂടുതല്‍ യോജിക്കുന്നത് ഇഷാന്റെ ശൈലി. ഇരുവരും ഫോര്‍മാറ്റ് ഏതായാലും ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല ഇരുവരും ഇടംകൈയന്‍മാരുമാണ്. ഇക്കാര്യം കണക്കിലെടുക്കുമ്പോള്‍ ഭരതിനേക്കാള്‍ അര്‍ഹത ഇഷാനാണെന്നു പറയേണ്ടിവരും.

ഇരുവരുടെയും സമീപകാല ഫോം
റെഡ് ബോള്‍ ക്രിക്കറ്റില്‍ കെഎസ് ഭരതിന്റെയും ഇഷാന്‍ കിഷന്റെയും സമീപകാലത്തെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടു പേരും മികച്ച ഫോമിലാണ്.
കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശ് എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഭരത് 77 റണ്‍സെടുത്തിരുന്നു. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ആന്ധ്രയ്ക്കായി 0, 31, 89, 80 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.
ഇഷാന്റെ പ്രകടനമെടുത്താല്‍ രഞ്ജിയില്‍ ദജാര്‍ഖണ്ഡിനായി ഈ സീസണില്‍ കളിച്ചത് രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ്. കേരളത്തിനെതിരായ കളിയില്‍ 132 റണ്‍സോടെ കസറിയ ഇഷാന്റെ മറ്റു സ്‌കോറുകള്‍ 22, 13, 13 എന്നിങ്ങനെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications