അക്തര്‍ സൂക്ഷിച്ചോ, റെക്കോര്‍ഡ് ഉമ്രാന്‍ തകര്‍ക്കും! വേഗത കൂട്ടാന്‍ വഴി ഉപദേശിച്ച് മുന്‍ കോച്ച്

മിന്നല്‍ വേഗത കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ താരമാണ് യുവ പേസര്‍ ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലിന്റെ കണ്ടെത്തലായ താരം കഴിഞ്ഞ വര്‍ഷമണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമ്രാന്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ പതിയെ സ്ഥാനമുറപ്പിക്കുകയാണ്.
150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് ഉമ്രാനെ ലോക ക്രിക്കറ്റിലെ സെന്‍സേഷനാക്കി തീര്‍ത്തത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്രയും വേഗത്തില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ മിടുക്കുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ മുമ്പുണ്ടായിട്ടില്ല. 155 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്ത് ഉമ്രാന്‍ ഇതിനകം ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗമേറിയ ബോളെന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുടെ റെക്കോര്‍ഡാണ് ഇനി അദ്ദേഹം ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 161 കിമിയെന്ന അക്തറിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഉമ്രാന് കഴിയുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുക്കുന്നു.

അഞ്ച് കിമി എളുപ്പം വര്‍ധിപ്പിക്കാം
ഉമ്രാന്‍ മാലിക്ക് തന്റെ ബൗളിങ് ആക്ഷനും ലൈനും ലെങ്ത്തും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനൊപ്പം വേഗതയും വര്‍ധിക്കും. വേഗത വര്‍ധിപ്പിക്കുവാന്‍ ഡ്രില്‍സുകള്‍ സഹായകരമാണ്.
കൂടാതെ ജോലിഭാരം നിരീക്ഷിക്കുകയെന്നതും വളരെ പ്രധാനം തന്നെ. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയാണെങ്കില്‍ ഏതൊരു ബൗളര്‍ക്കും വേഗത മണിക്കൂറില്‍ അഞ്ചു കിലോ മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.
IND vs NZ: സൂര്യ പുറത്തുതന്നെ, ഷമിയും ചഹലും വേണ്ട, ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ഉമ്രാന്റെ വേഗമേറിയ ബോള്‍
ഉമ്രാന്‍ മാലിക്കിന്റെ കരിയറിലെ ഏറ്റവു വേഗമേറിയ ബോള്‍ പിറന്നത് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കവെയായിരുന്നു. അന്നു 157 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് താരം ലോകത്തെ ഞെട്ടിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉമ്രാന്റെ വേഗമേറിയ ബോള്‍ 156 കിമിയാണ്. ശ്രീലങ്കയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലായിരുന്നു ഇത്.
ഷുഐബ് അക്തറുടെ ലോക റെക്കോര്‍ഡിലേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ ബോള്‍ 2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു. അന്നു അദ്ദേഹം കുറിച്ച 161 കിമിയെന്ന ലോക റെക്കോര്‍ഡ് ഇതുവരെ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല.
IND vs NZ: ഇവരെ ഇന്ത്യ എന്തിന് തഴഞ്ഞു? ടി20 പരമ്പരയില്‍ ഇടം അര്‍ഹിച്ചു, അറിയാം

മികച്ച കണ്ടെത്തല്‍
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ മികച്ച കണ്ടെത്തല്‍ തന്നെയാണ് ഉമ്രാന്‍ മാലിക്കെന്നു ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു. 150 പ്ലസ് കിമി വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു ഫാസ്റ്റ് ബൗളറെ ലഭിക്കുകയെന്നത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്.
ഉമ്രാന്‍ മാലിക്ക് സ്ഥിരമായി 150 കിമിക്കു മുകളില്‍ ഇപ്പോള്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ടാലന്റ് തന്നെയാണ് അവന്‍. ഉമ്രാന്റെ കഴിവിനെ പരിപോഷിപ്പിക്കാനും ഭാവിയില്‍ ഇന്ത്യയുടെ മികച്ച ബൗളറാക്കി മാറ്റിയെടുക്കാനും നമുക്ക് അവസരമുണ്ടെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലാണ് ഉമ്രാനെ അവസാനമായി കണ്ടത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിരുന്നു.
തൊട്ടുമുമ്പ് നടന്ന ടി20 പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് ഉമ്രാനായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും താരം വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്. ന്യൂസിലാന്‍ഡുമായി ബുധനാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയിലാണ് ഉമ്രാന്‍ അടുത്തതായി കളിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications