IND vs NZ: ടി20യില്‍ ഇന്ത്യ വെട്ടിയത് ആറു പേരെ! ലിസ്റ്റില്‍ സഞ്ജുവും, അറിയാം

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ കിവികളെ തൂത്തുവാരിയ ഇന്ത്യ ഇനി ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 പരമ്പരയിലും നേട്ടം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ടി20 വസാനമായി കളിച്ച മൂന്നു പരമ്പരകളിലും ന്യൂസിലാന്‍ഡിനെതിരേ വിജയം ഇന്ത്യക്കായിരുന്നു. 2020 കിവികളെ അവരുടെ നാട്ടില്‍ 5-0ന് ഇന്ത്യ തൂത്തുവാരിയിരുന്നു.
2021ല്‍ ന്യൂസിലാന്‍ഡിനെ സ്വന്തം നാട്ടില്‍ 3-0നായിരുന്നു ഇന്ത്യ നാണംകെടുത്തിയത്. അവസാനമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ഹാര്‍ദിക്കിനു കീഴില്‍ 1-0നാണ് ടി20 പരമ്പര ഇന്ത്യ കൈക്കലാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കായി ടി20യില്‍ കളിച്ച പലരെയും നടക്കാനിരിക്കുന്ന പരമ്പരയില്‍ കാണില്ല. ഒറ്റയടിക്കു ടീമില്‍ നിന്നും പുറത്തുപോയത് ആറു പേരാണ്. ആരൊക്കെയെന്നു പരിശോധിക്കാം.

റിഷഭ് പന്ത്
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കഴിഞ്ഞ ടി20 പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചിരുന്നു. ഇവയില്‍ നിന്നും നേടാനായത് 17 റണ്‍സ് മാത്രമാണ്. അടുത്തിടെ ഒരു കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് വിശ്രമത്തിലാണ്. അല്ലായിരുന്നെങ്കില്‍ വരാനിരിക്കുന്ന ടി20 പരമ്പരയിലും അദ്ദേഹം ടീമിലുണ്ടാവുമായിരുന്നു.

സഞ്ജു സാംസണ്‍
മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിലുണ്ടായിരുന്നു. പക്ഷെ റിഷഭ് പന്തിനെയാണ് ഇന്ത്യ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയത്. അതുകൊണ്ടു തന്നെ ഒരവസരം പോലും സഞ്ജുവിനു ലഭിച്ചില്ല. നിലവില്‍ കാല്‍മുട്ടിനു പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തെ ടി20 ടീമിലെടുത്തിട്ടില്ല.
Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

ഹര്‍ഷല്‍ പട്ടേല്‍
മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ 2022ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്‍പ്പെട്ടിരുന്നു. ഒരു ടി20യിലാണ് അന്നു കളിച്ചത്. 3.4 ഓവറില്‍ 28 റണ്‍സിനു ഒരു വിക്കറ്റും വീഴ്ത്തി. നടക്കാനിരിക്കുന്ന പരമ്പരയില്‍ ഹര്‍ഷലിനെ ടീമില്‍ നിന്നും തഴയുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍
പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ രണ്ടു ടി2കളില്‍ കളിച്ചിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. നിലവില്‍ ഭുവിക്കു ഇന്ത്യന്‍ ടി20 ടീമില്‍ ഇടമില്ല.
Also Read: IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്

മുഹമ്മദ് സിറാജ്
യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളാണ് അദ്ദേഹം കട പുഴക്കിയത്. പക്ഷെ ഇത്തവണത്തെ പരമ്പരയില്‍ സിറാജിനു ടീമില്‍ ഇടമില്ല. അദ്ദേഹത്തിനു വിശ്രമം നല്‍കിയതാണെന്നാണ് വിവരം.

ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യരും കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ കളിച്ചിരുന്നു. പക്ഷെ ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. രണ്ടു കളിയില്‍ 13 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇത്തവണ പരിക്കേറ്റു വിശ്രമിക്കുന്ന ശ്രേയസിനെ ടീമിലേക്കു പരിഗിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications