IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്

ടി20 ഫോര്‍മാറ്റ് മാത്രമേ തന്നെക്കൊണ്ട് സാധിക്കൂയെന്നും മറ്റു ഫോര്‍മാറ്റുകള്‍ താന്‍ അനുയോജ്യനല്ലെന്നും ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുകാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും കളിയിലും സ്‌കൈ ഫ്‌ളോപ്പായി മാറി. ആത്മവിശ്വാസത്തോടെ തന്നെ താരം ബാറ്റ് വീശിയെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. 14 റണ്‍സ് മാത്രമേ ഇന്‍ഡോറിലെ ബാറ്റിങ് പിച്ചില്‍ സൂര്യക്കു നേടാനായുള്ളൂ. ഒമ്പതു ബോളുകള്‍ നേരിട്ട താരം രണ്ടു സിക്‌സറുകളടിച്ചു.

നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സെഞ്ച്വറികള്‍ കുറിച്ച മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സ് സൂര്യയില്‍ നിന്നു ഇന്ത്യയും ആരാധകരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ താരം ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തുകയായിരുന്നു. 39ാം ഓവറിലാണ് സ്‌കൈ മടങ്ങിയത്. ജേക്കബ് ടഫിക്കായിരുന്നു വിക്കറ്റ്. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന സൂര്യയെ ലോങ്ഓണില്‍ ഡെവന്‍ കോണ്‍വേ പിടികൂടുകയായിരുന്നു.

Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ടി20യില്‍ മാത്രം ഹീറോയായ സൂര്യകുമാറിനെ ഇനി ഏകദിനത്തില്‍ ഇന്ത്യ നിര്‍ബന്ധിച്ച് കളിപ്പിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ഫാന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സൂര്യയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. പ്രധാനപ്പെട്ട പ്രതികരണങ്ങള്‍ പരിശോധിക്കാം.

ശ്രേയസും രാഹുലും കളിക്കണം

ശ്രേയസും രാഹുലും കളിക്കണം

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ മാറ്റി ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യ കളിപ്പിക്കണമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഏകദിനത്തില്‍ മധ്യനിരയില്‍ ഇന്ത്യ രണ്ടു പേരെ മിസ്സ് ചെയ്യുന്നു. ശ്രേയസ് അയ്യരും സഞ്ജു സാംസണുമാണ് ഇവരെന്നും ഒരു യൂസര്‍ കുറിച്ചു.

സൂര്യക്കായി വാദിച്ചവര്‍ എവിടെ?

സൂര്യക്കായി വാദിച്ചവര്‍ എവിടെ?

കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരേക്കാള്‍ മുമ്പ് ഏകദിന ടീമില്‍ കളിപ്പിക്കേണ്ടത് സൂര്യകുമാര്‍ യാദവിനെയാണെന്നു വാദിച്ചവര്‍ ഇപ്പോള്‍ എവിടെ? ഏകദിനത്തില്‍ ഇതിനകം മതിയായ അവസരങ്ങള്‍ സൂര്യക്കു ലഭിച്ചുകഴിഞ്ഞു.

പക്ഷെ താന്‍ സ്ഥാനമര്‍ഹിക്കുന്നുവെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഏകദിനത്തില്‍ ശ്രേയസും രാഹുലും സൂര്യയേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: 59 ബോളില്‍ 37 റണ്‍സ്, തോല്‍വിയുറപ്പിച്ച് ധോണിയുടെ 'മുട്ടിക്കളി', ശാസ്ത്രി കുപിതനായി!

ടി20യില്‍ കളിക്കട്ടെ

ടി20യില്‍ കളിക്കട്ടെ

സൂര്യകുമാര്‍ യാദവ് ടി20 ഫോര്‍മാറ്റില്‍ മാത്രം ഇന്ത്യക്കു വേണ്ടി കളിക്കട്ടെ. എന്തുകൊണ്ടാണ് ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ഏകദിനത്തില്‍ നിര്‍ബന്ധിച്ച് കളിപ്പിക്കുന്നത്? ടി20 ക്രിക്കറ്റില്‍ ഒരു അന്യഗ്രഹ ജീവിയെപ്പോലെയാണ് സൂര്യ കളിക്കുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റില്‍ മാത്രം ഉറച്ചു നില്‍ക്കൂ, ഏകദിനത്തില്‍ നാലാം നമ്പര്‍ പൊസിഷന്‍ ശ്രേയസ് അയ്യര്‍ നോക്കിക്കോളുമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

ഏകദിനം തന്നെ പറ്റുന്നില്ല

ഏകദിനം തന്നെ പറ്റുന്നില്ല

സൂര്യകുമാര്‍ യാദവിനെക്കൊണ്ട് ഏകദിന ഫോര്‍മാറ്റ് പോലും താങ്ങാന്‍ സൂര്യകുമാര്‍ യാദവിനു കഴിഞ്ഞിട്ടില്ല.

എന്നിട്ടാണ് റിഷഭ് പന്തിനു പകരക്കാരനായി ടെസ്റ്റില്‍ കളിപ്പിക്കണമെന്നു ചിലര്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു

അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു

സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ തന്റെ അവസരം പാഴാക്കുകയാണ്. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകള്‍ക്കു പറ്റിയ താരമല്ല അദ്ദേഹമെന്നു ഇതു വ്യക്തമായി കാണിച്ചു തരികയാണ്. ഒരുപാട് അവസരങ്ങള്‍ കാത്ത് പുറത്തിരിക്കുമ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ സൂര്യ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, January 24, 2023, 17:38 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X